മാധവൻ മാത്രമല്ല നമ്പി ചിത്രത്തിൽ!!ഷാരൂഖും കോളിവുഡിൽ നിന്ന് മാഡിയുടെ അടുത്ത സുഹൃത്തും..
മാധവൻ മാത്രമല്ല നമ്പി ചിത്രത്തിൽ താരരാജക്കന്മാരും
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഐഎസ്ആർഒ മുൻ ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ ജീവികഥ പറയുന്ന റോക്കട്രി ദ നമ്പി ഇഫക്ട്. തെന്നിന്ത്യൻ ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരം മാധവനാണ് ചിത്രത്തിൽ നമ്പിയായി എത്തുന്നത്. മാഡിയോടൊപ്പം ചിത്രത്തിൽ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ മറ്റൊരു പ്രിയ താരം സൂര്യയും ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖാനും എത്തുന്നതായി റിപ്പോർട്ട്. അതിഥി വേഷത്തിലാണ് താരങ്ങൾ ചിത്രത്തിൽ എത്തുക.

തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ചിത്രം പുറത്തു വരുന്നുണ്ട്. ചിത്രത്തിലെ തമിഴ് പതിപ്പിൽ സൂര്യയും ഹിന്ദി പതിപ്പിൽ ഷാരൂഖാനുമാണ് അതിഥി വേഷത്തിൽ എത്തുന്നത്. എന്നാൽ ഇതു സംബന്ധമായ ഔദ്യോഗിക വെളിപ്പെടുത്തൽ ഇതുവരെ ഉണ്ടായിട്ടില്ല. മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രധാന ഭാഗങ്ങൾ ഇതിനോടകം തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറമേ വിദേശരാജ്യങ്ങളിലും ചിത്രത്തിന്റെ ലൊക്കേഷനുകളുണ്ട്. ഇവിടത്തെ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്.
ചിത്രത്തിൽ നടി സിമ്രാനാണ് മാധവന്റെ നായികയായി എത്തുന്നത്. ഈ വർഷം അവസാനത്തോടെ ചിത്ര പുറത്തെത്തുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. ഐഎസ്ആറോ തലവനായിരുന്ന കാലത്ത് ചാരവൃത്തി ആരോപിച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവമാണ് സിനിമയാകുന്നത്.1995 ല്‍ സി.ബി.ഐ അദ്ദേഹത്തിനെതിരെയുള്ള കേസ് പിന്‍വലിക്കുകയും 1998ല്‍ സുപ്രീം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു


Click it and Unblock the Notifications











