ഷാരൂഖ് ഖാനൊപ്പമുളള വൈറല്‍ ചിത്രം! സംവിധായകന്‍ അറ്റ്‌ലിക്കു നേരെ വംശീയാധിക്ഷേപം! കാണൂ
കോളിവുഡില്‍ തുടര്‍ച്ചയായുളള വിജയ ചിത്രങ്ങളിലൂടെ മുന്‍നിര സംവിധായകനായി ഉയര്‍ന്ന ആളാണ് അറ്റ്‌ലീ. രാജാ റാണിയിലൂടെ തുടങ്ങിയ സംവിധായകന്‍ വിജയ്‌ക്കൊപ്പമുളള തെറി,മെര്‍സല്‍ എന്നീ ചിത്രങ്ങളും ഹിറ്റാക്കികൊണ്ടാണ് മുന്നേറുന്നത്. അടുത്തിടെ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനൊപ്പമുളള അറ്റ്‌ലീയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മല്‍സരം കാണുവാന്‍ ഇരുവരും എത്തിയപ്പോഴുളള ചിത്രമായിരുന്നു വൈറലായിരുന്നത്. ഈ ഫോട്ടോ പുറത്തിറങ്ങിയതിനു പിന്നാലെ ഒരു കൂട്ടം ആളുകള്‍ സംവിധായകനെതിരെ മോശം കമന്റുകളുമായി രംഗത്തുവന്നിരിക്കുകയാണ്. അറ്റ്‌ലീയുടെ നിറത്തെ കളിയാക്കി കൊണ്ടാണ് ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ എത്തിയിരിക്കുന്നത്.

അറ്റ്‌ലീയെ വംശീയമായി അധിക്ഷേപിച്ചവര്‍ക്കുളള മറുപടിയുമായി ആരാധകര്‍ ഒന്നടങ്കം പിന്നാലെ എത്തിയിരുന്നു. അറ്റ്‌ലിയുടെ കഠിനാദ്ധ്വാനമാണ് അദ്ദേഹത്തെ ഷാരൂഖ് ഖാന്റെ അടുത്ത് ഇരിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് ആരാധകര്‍ പറയുന്നു. വീട്ടിലിരുന്ന് അദ്ദേഹത്തിന്റെ നിറത്തെക്കുറിച്ച് കമന്റ് ചെയ്യാനല്ലാതെ അധിക്ഷേപിക്കുന്നവര്‍ എന്താണ് നേടിയതെന്നും ആരാധകര്‍ ചോദിക്കുന്നു.
അതേസമയം വിജയെ നായകനാക്കിയുളള ദളപതി 63യാണ് അറ്റ്‌ലീയുടെ പുതിയ ചിത്രം. മെര്‍സലിനു ശേഷമുളള സംവിധായകന്റെ പുതിയ ചിത്രത്തിനായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്.


Click it and Unblock the Notifications