വിജയുടെ ബിഗിലില്‍ നെഗറ്റീവ് റോളില്‍ ഷാരൂഖ് ഖാനും? വില്ലത്തരം കാണിക്കാന്‍ സൂപ്പര്‍താരം എത്തുന്നു

By Midhun Raj

Recommended Video

വിജയിയുടെ വില്ലനായി ഷാരൂഖ് ഖാന്‍?

ദളപതി വിജയുടെ ദീപാവലി റിലീസായ ബിഗിലിന് വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകര്‍. വിജയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായി അണിയറയില്‍ ഒരുങ്ങുന്ന സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്.

ബിഗിലിന്റെ പുതിയ വിശേഷങ്ങളറിയാനായി വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. വമ്പന്‍ റിലീസായി എത്തുന്ന ദളപതി ചിത്രത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകരുളളത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം വലിയ ക്യാന്‍വാസിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. അതേസമയം ദളപതിയുടെ ബിഗിലില്‍ ഷാരൂഖ് ഖാനും എത്തുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

വിജയും ഷാരൂഖും

വിജയും ഷാരൂഖും

ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ ഷാരുഖും എത്തുമെന്ന് അറിഞ്ഞതോടെ ആവേശം ഇരട്ടിയായിരിക്കുകയാണ്. മുന്‍പ് ഇതേക്കുറിച്ചുളള സൂചനകള്‍ പുറത്തുവന്നെങ്കിലും ഇപ്പോഴാണ് റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന തരത്തില്‍ വിവരം വന്നിരിക്കുന്നത്. ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലെത്തുമെന്നാണ് അറിയുന്നത്. ബിഗിലില്‍ 15 മിനിറ്റോളം നീണ്ടു നില്‍ക്കുന്ന രംഗങ്ങളിലാണ് നടന്‍ എത്തുന്നതെന്ന് അറിയുന്നു.

നെഗറ്റീവ് റോളിലാണ് സൂപ്പര്‍താരം

നെഗറ്റീവ് റോളിലാണ് സൂപ്പര്‍താരം

ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് സൂപ്പര്‍താരം എത്തുന്നതെന്നും അറിയുന്നു. ബിഗിലിന്റെ ക്ലൈമാക്‌സ് രംഗങ്ങളിലായിരിക്കും ഷാരൂഖ് എത്തുക. വിജയ്‌ക്കൊപ്പമുളള ആക്ഷന്‍ രംഗങ്ങളില്‍ നടന്‍ അഭിനയിച്ചു കഴിഞ്ഞതായും അറിയുന്നു. അതേസമയം തന്നെ ബിഗിലില്‍ ഒരു ഗാനരംഗത്താണ് ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെടുകയെന്നും അറിയുന്നു. ദളപതിക്കൊപ്പം തന്നെയായിരിക്കും ഗാനരംഗത്ത് സൂപ്പര്‍താരം എത്തുക.

അറ്റ്‌ലീക്കൊപ്പമുളള ഷാരൂഖിന്റെ ചിത്രം

അറ്റ്‌ലീക്കൊപ്പമുളള ഷാരൂഖിന്റെ ചിത്രം

റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ കമല്‍ഹാസന്‍ ചിത്രം ഹേറാമിന് ശേഷം ഷാരൂഖ് ഖാന്‍ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയായിരിക്കും ഇത്. മുന്‍പ് തമിഴ്‌നാട് പശ്ചാത്തലത്തിലുളള ചെന്നൈ എക്‌സ്പ്രസില്‍ നടന്‍ അഭിനയിച്ചിരുന്നു. അടുത്തിടെ ബിഗിലിന്റെ സംവിധായകന്‍ അറ്റ്‌ലീക്കൊപ്പമുളള ഷാരൂഖിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഐപിഎല്‍ സമയത്ത് കളി കാണാനായി ഒന്നിച്ച് എത്തിയതായിരുന്നു ഇവര്‍.

അവസാന ഘട്ട ഷൂട്ടിംഗ്

അവസാന ഘട്ട ഷൂട്ടിംഗ്

അന്ന് അറ്റ്‌ലീയുടെ പുതിയ സിനിമയില്‍ ഷാരൂഖ് എത്തുമെന്ന് എല്ലാവരും പറഞ്ഞിരുന്നു. ഇപ്പോഴിതാ അത് ശരിയാണെന്ന് തരത്തിലുളള റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്. അതേസമയം ബിഗിലിന്റെതായി പുറത്തിറങ്ങിയ ആദ്യ മൂന്ന് പോസ്റ്ററുകള്‍ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ചു കഴിഞ്ഞതായാണ് അറിയുന്നത്.

വമ്പന്‍ താരനിര

വമ്പന്‍ താരനിര

വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞ് ദളപതിയും നയന്‍സും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ബിഗില്‍ .ഇവര്‍ക്കൊപ്പം തമിഴിലെ ശ്രദ്ധേയ താരങ്ങളും ഒപ്പം ബോളിവുഡില്‍ നിന്നും ജാക്കി ഷ്റോഫും എത്തുന്നുണ്ട്. പരിയേറും പെരുമാള്‍ താരം കതിര്‍,വിവേക്,യോഗി ബാബു, ഡാനിയേല്‍ ബാലാജി,റീബ മോണിക്ക ജോണ്‍,വര്‍ഷ ബൊലമ്മ,ഇന്ദുജ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X