ഷാജിയുടെ എന്‍വഴി തന്‍വഴി
മലയാളത്തില്‍ അവസരം നഷ്ടമായ സംവിധായകന്‍ ഷാജി കൈലാസ് തമിഴില്‍ ഭാഗ്യം തേടുന്നു. എന്‍ വഴി, തന്‍വഴി എന്ന ആക്ഷന്‍ ത്രില്ലറിലൂടെയാണ് ഷാജി തിരിച്ചുവരുന്നത്. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെയും എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റുകളുടെയും കഥ പറയുന്ന ചിത്രമാണിത്. തമിഴ്‌നാട്ടിലെ വേളാച്ചേരിയില്‍ നടന്ന ഒരു യഥാര്‍ഥ ഏറ്റുമുട്ടല്‍ കഥയാണ് ഷാജിയുടെ സിനിമയുടെ പ്രമേയം. നിര്‍മാതാവായ ആര്‍കെയാണ് നായകനും.
ഷാജിയുടെ ചിന്താമണി കൊലക്കേസിന്റെ തമിഴ് പതിപ്പായ എല്ലാം അവന്‍ സെയ്യലിലും നായകന്‍ ആര്‍.കെയായിരുന്നു. പൂനം ആണ് നായിക. തലൈവാല്‍ വിജയ്, ആശിഷ് വിദ്യാര്‍ഥി, നാസര്‍, സീത റോജ എന്നിവരാണു മറ്റു താരങ്ങള്‍. പോക്കിരിയുടെ രചയിതാവ് പ്രഭാകരന്‍ ആണ് കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്.

ഏറെക്കാലത്തിനു ശേഷമാണ് ഷാജി കൈലാസിന്റെ സിനിമ തിയറ്ററിലെത്തുന്നത്. 23ന് ആണ് ചിത്രത്തിന്റെ റിലീസ്. ജയറാം നായകനായ മദിരാശിയായിരുന്നു അവസാന ചിത്രം. വന്‍ പരാജയമായ ഈ ചിത്രത്തിനു ശേഷം ഷാജി പുതിയമലയാള ചിത്രമൊന്നും ചെയ്തിരുന്നില്ല.
മോഹന്‍ലാല്‍- മമ്മൂട്ടി എന്നിവരെ നായകരാക്കി രഞ്ജിത്ത്-രഞ്ജിപണിക്കര്‍ ടീം കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുമെന്നു പറഞ്ഞിരുന്നു. സുരേഷ്‌ഗോപിയെ നായകനാക്കി ഒരു ചിത്രവും ഒരുക്കുന്നുണ്ടായിരുന്നു. പക്ഷേ ഇതൊന്നും ഇനിയും ആരംഭിച്ചിട്ടില്ല. അതിനിടെയാണ് തമിഴ് ചിത്രമൊരുക്കുന്നത്. ആക്ഷനും ഗ്ലാമറിനും പ്രാധാന്യം നല്‍കിയുള്ളൊരു ചിത്രമാണിത്.


Click it and Unblock the Notifications











