Don't Miss!
- News
യുഎസിലെ പിരിച്ചുവിടല്‍ ബാധിച്ചത് രണ്ട് ലക്ഷത്തോളം ജീവനക്കാരെ, ഭൂരിഭാഗവും ഇന്ത്യക്കാര്‍, ആശങ്കയില്‍ പ്രവാസികള്‍
- Sports
59 ബോളില്‍ 37 റണ്‍സ്, തോല്‍വിയുറപ്പിച്ച് ധോണിയുടെ 'മുട്ടിക്കളി', ശാസ്ത്രി കുപിതനായി!
- Finance
ദിവസം 85 രൂപ മാറ്റിവെച്ചാൽ നേടാം 9.50 ലക്ഷം; ജീവിതം ആനന്ദമാക്കാൻ സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപമിതാ
- Automobiles
എന്താണ് ഏഥറിൻ്റെ ഫ്യൂച്ചർ പ്ലാൻ; എതിരാളികൾ വിയർക്കും
- Lifestyle
ബദാം, വാള്‍നട്ട്, മുന്തിരി: കുതിര്‍ത്ത് കഴിക്കാം രാവിലെ തന്നെ അപ്രതീക്ഷിത ഗുണങ്ങള്‍ ഒരാഴ്ചയില്‍
- Technology
അധികം പണം നൽകാതെ സ്വന്തമാക്കാവുന്ന 5ജി സ്മാർട്ട്ഫോണുകൾ
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
ആദ്യം അർദ്ധ നഗ്നയായി ഇപ്പോൾ മദ്യത്തിന്റെ ഗ്ലാസിൽ!! തരംഗമായി ഷക്കീല ചിത്രത്തിന്റെ പോസ്റ്റർ
90 കളിൽ തെന്നിന്ത്യ മുഴുവൻ ഇളക്കി മറിച്ച താരമായിരുന്നു ഷക്കീല. അഡൾട്ട് ചിത്രങ്ങളിലൂടെ ജനങ്ങളുടെ ഇടയിൽ വൻ ചലനം സൃഷ്ടിക്കാൻ ഷക്കീല ചിത്രങ്ങൾക്ക് കഴിഞ്ഞു. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഷക്കീല ഒരു കാലത്ത് നിറ സാന്നിധ്യമായിരുന്നു. എന്നാൽ പിന്നീട് അഡൾട്ട് ചിത്രങ്ങളിൽ നിന്ന് ഷക്കീല വിട വാങ്ങുകയായിരുന്നു.
ഒരുപാട് ബയോപിക്കുകൾ ഇന്ത്യൻ സിനിമയിൽ ഇടം പിടിച്ചിരുന്നു. ഷക്കീലയെ പോലെ തന്നെ ജനങ്ങൾക്കിടയിൽ ശ്രദ്ധ നേടിയ മാറ്റൊരു ബി ഗ്രൈഡ് താരമായിരുന്നു സിൽക്ക് സ്മിത. സിൽക്കിന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിയിരുന്നു. ബോളിവുഡ് താരം വിദ്യാബാലനായിരുന്നു സിൽക്ക് സ്മിതയുടെ ജീവിതം വെള്ളത്തിരയിൽ ഇവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിനു ലഭിച്ചത്. സിൽക്കിനു പിന്നാലെ ഷക്കീലയുടെ ജീവിതവും ബിഗ് സ്ക്രീനിൽ എത്തുകയാണ്. ഇത് ജനങ്ങളുടെ ഇടയിൽ ഏറെ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ രണ്ടാം പേസ്റ്റർ വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്.
പൃഥ്വിരാജിന്റെ സിനിമാ സ്വപ്നം ഇങ്ങനെ!! വെളിപ്പെടുത്തലുമായി താരം, വീഡിയോ കാണൂ

വിസ്ക്കി ഗ്ലാസിൽ ഷക്കീല
ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മദ്യത്തിന്റെ ഗ്ലാസിൽ മോണോബിക്കിനി ധരിച്ച് ഇറങ്ങി നിൽക്കുന്ന റിച്ചയാണ് പോസ്റ്ററിലുളളത്. ഇത് രണ്ടാമത്തെ പോസ്റ്ററാണ് പുറത്തു വരുന്നത്. ആദ്യത്തേതിൽ അർധ നഗ്നയായി സ്നർണ്ണാഭകരണ വിഭൂഷിതയായി നിൽക്കുന്ന താരമായിരുന്നെങ്കിൽ രണ്ടാമത്തെ ചിത്രത്തിൽ മദ്യത്തിൽ മുങ്ങി നിൽക്കുന്നതായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. റിച്ച ഛദ്ദയാണ് ട്വിറ്റർ പേജിലൂടെ പേസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.

നോട്ട് എ പോൺ സ്റ്റാർ
ഷക്കീലയുടെ ജീവിതത്തിൽ പ്രേക്ഷകർ കാണാത്തും അറിയാത്തതുമായ സംഗതികളാണ് ചിത്രത്തിലൂടെ പറയുന്നത്. ഇന്ദ്രജിത്ത് ലങ്കേഷ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷക്കീലയായി എത്തുന്ന റിച്ച ഛദ്ദയാണ്. ഷക്കീല നോട്ട് എ പോൺ സ്റ്റാർ എന്ന ടാഗലൈനോടു കൂടിയാണ് ചിത്രം പുറത്തു വരുന്നത് . ഷക്കീല ഒരു പോൺ താരമല്ലെന്നും അവരുടെ ജീവിതത്തിൽ ആരും കാണാത്ത ചില സംഭവ വികാസങ്ങളും അവർ സഞ്ചരിച്ച യാത്രകളുമാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നും നടി റിച്ച തന്നെ വ്യക്തിമാക്കിയിരുന്നു. കൂടാതെ ഇതേ അഭിപ്രായം തന്നെയാണ് സംവിധായകനും പ്രകടിപ്പിച്ചത്.

ഷക്കീല ഒരു പോൺ താരമല്ല
ഷക്കീല അഭിനയിച്ച ചിത്രങ്ങളുടെ പശ്ചാത്തലത്തിലാണ് താരം ഒരു പോൺസ്റ്റാറയത്. യഥാർഥ ജീവിതത്തിൽ അവർ അങ്ങനെയല്ലെന്നും റിച്ച നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. കരിയറിന്റെ ഉയരത്തിൽ എത്തിയപ്പോൾ ആളുകൾ അവരെ എന്ത് വിളിച്ചുവെന്ന് ചർച്ച ചെയ്യേണ്ട കാര്യമില്ല. എന്നാൽ സിനിമയിൽ കാണുന്നതല്ല യഥാർഥ ഷക്കീലയെന്നും നടി നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്. .ഈ സിനിമ നടിയുടെ ജീവിതത്തിൽ സംഭവിച്ച യഥാർഥ കാര്യങ്ങളാണ് പറയുന്നത്. ഇത് കണ്ടതിനു ശേഷം ആളുകൾ പറയട്ടെ. പോൺ താരമെന്ന ടാഗ് ലൈൻ അവർക്ക് ആവശ്യമാണോ എന്ന്- റിച്ച ഛദ്ദ പറഞ്ഞു.

ഷക്കീലയുടെ ജീവിതം എന്താണെന്ന് അറിയണം
നടി റിച്ചയുടെ നിലപാട് തന്നെയായിരുന്നു സംവിധായകൻ ഇന്ദ്രജിത്ത് ലങ്കേഷ്ക്കറിനും. ഷക്കീല എന്ന നടിയുടെ ജീവിതം സ്ക്രീനിൽ അവതരിപ്പിക്കുന്നതിനോടൊപ്പം അവരുടെ യഥാർഥ വ്യക്തിത്വം തുറന്നു കാട്ടാനുളള അവസരം കൂടിയാണിതെന്നും ഇന്ദ്രജിത്ത് ലങ്കേഷ്കർ പറഞ്ഞു. സിനിമയുടെ അകത്തും പുറത്തും ഷക്കീല എന്ന വ്യക്തി തന്നെ ഏറെ ആകർഷിച്ചിരുന്നു. അവരുടെ കഥപറയാൻ താൻ ഏറെ ആഗ്രഹിച്ചിരുന്നു എന്നും. അങ്ങനെയാണ് സിനിമ ചെയ്യാൻ തീരുമാനിച്ചതെന്നും സംവിധായകൻ പറഞ്ഞു.

ഷക്കീലയുടെ ജീവിതത്തിൽ സംഭവിച്ചത്
ഷക്കീലയുടെ യഥാർഥ ജീവിത കഥയാണ് ഈ സിനിമയിലൂടെ പറയുന്നത്. സിനിമയിൽ സിനിമ ലഭിക്കാതിരുന്ന കാലഘട്ടത്തിലെ കഷ്ടപ്പാടും അവരുടെ ജീവിതത്തിലെ ദുഷ്കരമായ അവസ്ഥയും ഈ സിനിമയിൽ കാണിക്കുന്നുണ്ട്. കൂടാതെ സിനിമയിൽ സ്വഭാവ റോളുകൾ ലഭിക്കാനായി അവർ നടത്തിയ പരിശ്രമങ്ങളും ഈ ചിത്രത്തിൽ പറയുന്നുണ്ടെന്നും സംവിധായകൻ ലങ്കേഷ് പറയുന്നു. കൂടാതെ ന്റെ ജീവിതത്തിലെ ഏറ്റവും സൂഷ്മവും അഭിഭാജ്യമായ ഘടകവും ഷക്കീല ടീം അംഗങ്ങളുമായി പങ്കുവെച്ചിരുന്നു. അതും ഈ സിനിമയിലൂടെ പുറത്തു വരുമെന്നും സംവിധായകൻ പറഞ്ഞു
-
'സിനിമ എന്ന് ഇറങ്ങുന്നുവോ അതിന്റെ അടുത്ത ആഴ്ച കല്യാണമുണ്ടാകും'; ശ്രീവിദ്യ മുല്ലശ്ശേരിയുടെ വിവാഹനിശ്ചയം കഴിഞ്ഞു
-
'കാവ്യയുടെയും ദിലീപിന്റെയും പ്രണയം ഉറപ്പിക്കാനെടുത്ത സിനിമ; ദിലീപ് വിചാരിച്ചത് പോലെ ആയിരുന്നില്ല'; ശാന്തിവിള
-
ഇതിപ്പോ അങ്ങ് കഴിയും! വീട്ടില്‍ പോകാം; അച്ഛന്റെ അവസാന വാക്കുകള്‍ ഓര്‍ത്ത് വിതുമ്പി കിഷോര്‍