എന്തിനാണിവരെ ഇവിടേക്ക് കൊണ്ട് വന്ന് നമ്പർ വൺ താരമാക്കിയത്?; നയൻതാരയെ ഉന്നം വെച്ച് ഷക്കീല

അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത നടിയാണ് ഷക്കീല. ഒരു കാലത്ത് ബി ​ഗ്രേഡ് സിനിമകളിൽ അഭിനയിച്ചിരുന്ന ഷക്കീല പിന്നീട് ഇത്തരം സിനിമകളിൽ നിന്നും മാറി നിന്നു. കുടുംബത്തിന് വേണ്ടിയാണ് താൻ ഇത്തരം സിനിമകളിൽ അഭിനയിച്ചതെന്നും കുടുംബത്തിന്റെ ഏക ആശ്രയം താനായിരുന്നെന്നും ഷക്കീല തുറന്ന് പറഞ്ഞിട്ടുണ്ട്. മലയാള സിനിമാ രം​ഗത്ത് അക്കാലത്ത് തരം​ഗമായിരുന്നു ഷക്കീല. എന്നാൽ ഒരു ഘട്ടത്തിൽ മോളിവുഡിലെ പ്രമുഖർ തന്നെ ഷക്കീലയ്ക്കെതിരെ തിരിഞ്ഞു.

തന്റെ സിനിമകൾ റിലീസ് ചെയ്യാതിരിക്കാൻ മലയാളത്തിലെ സൂപ്പർതാരങ്ങളും അമ്മ സംഘടനയും നടത്തിയ ശ്രമങ്ങളെക്കുറിച്ച് ഷക്കീല കഴിഞ്ഞ ദിവസമാണ് തുറന്ന് സംസാരിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഷക്കീലയുടെ തുറന്ന് പറച്ചിൽ. ഇപ്പോഴിതാ തമിഴകത്ത് താരങ്ങളായി മാറി മലയാളി അഭിനേതാക്കളെക്കുറിച്ച് സംസാരിക്കുകയാണ് ഷക്കീല. ​ഗലാട്ട വോയിസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

Shakeela  Nayanthara

തമിഴ് സിനിമയിൽ എന്തിനാണ് കേരളത്തിൽ നിന്നും ആർട്ടിസ്റ്റിനെ കൊണ്ട് വരുന്നത്. ഇവിടെ ഭം​ഗിയുള്ള നടിമാർ ഇല്ലേ. എന്തിനാണ് കേരളത്തിൽ നിന്നും ഇങ്ങോട്ട് കൊണ്ട് വന്ന് ഇവിടെ നമ്പർ വൺ സ്റ്റാറാക്കി വെച്ചിരിക്കുന്നത്. നോർത്തിൽ നിന്നും നടിമാർ വരുന്നുണ്ട്. ഇവിടെ നിന്നും അങ്ങോട്ട് ആർട്ടിസ്റ്റുകൾ പോകുന്നുണ്ട്. പക്ഷെ നമ്മൾ ഇവിടേക്ക് കൊണ്ട് വന്ന് ഇവിടത്തെ മരുമകളാക്കുന്നു. അന്തരിച്ച നടൻ വിവേക് എന്നോട് ഇതേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഒരു സെറ്റിൽ അദ്ദേഹം രണ്ട് മണിക്കൂർ വൈകിയെത്തി. അപ്പോൾ ഒരു നടി എന്താണിത് ഞാൻ കാത്തിരിക്കുകയല്ലേ എന്ന് ചോദിച്ചു.

നമ്മുടെ സംവിധായകർ എന്തിന് മറ്റൊരിടത്ത് നിന്ന് ആർട്ടിസ്റ്റുകളെ കൊണ്ട് വരണം. ഇവിടെ എത്ര പേർ അവസരം തേടുന്നു. അവർക്ക് അവസരം നൽകിക്കൂടേ. എത്ര മലയാള ആർട്ടിസ്റ്റുകളാണ് ഇപ്പോൾ തമിഴിൽ. തമിഴിൽ നിന്നും മലയാളത്തിലേക്ക് പോയ എത്ര ആർട്ടിസ്റ്റുകളുണ്ട്. രണ്ടോ മൂന്നോ സിനിമ ചെയ്യും. ഇപ്പോൾ കമൽ സാറുടെ സിനിമയിൽ പോലും മലയാളികൾ അഭിനയിക്കുന്നു. തമിഴിൽ ആ വേഷങ്ങൾ ചെയ്യാൻ ആരുമില്ലേ.

Shakeela  Nayanthara

ഇവിടെയുള്ളവർ കഷ്ടപ്പെടുകയാണ്. അവരേക്കാൾ നന്നായി അഭിനയിക്കുന്ന നമ്മുടെ കുട്ടികളുണ്ട്. ഇവിടത്തെ ആളുകളുടെ ഫോട്ടോ പോലും നിങ്ങൾ വാങ്ങി നോക്കുന്നില്ല. എല്ലാവർക്കും അവസരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും ഷക്കീല വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ട് പോലെ തമിഴകത്തും റിപ്പോർട്ട് വരേണ്ടതുണ്ടെന്നും ഷക്കീല അഭിപ്രായപ്പെട്ടു.

നടി നയൻതാരയെ ഉൾപ്പെടെയാണ് ഷക്കീല പരോക്ഷമായി ഉദ്ദേശിച്ചതെന്ന് കമന്റുകൾ വരുന്നുണ്ട്. മലയാളത്തിൽ നിന്നും തമിഴകത്തേക്ക് കടന്ന് ലേഡി സൂപ്പർസ്റ്റാറായി മാറാൻ കഴിഞ്ഞ നടിയാണ് നയൻതാര. നയൻതാരയെക്കൂടാതെ ഇപ്പോൾ മലയാളത്തിലെ മിക്ക നായിക നടിമാർക്കും തമിഴകത്ത് നല്ല അവസരങ്ങൾ ലഭിക്കുന്നു. മഞ്ജു വാര്യർ, അപർണ ബാലമുരളി, ഐശ്വര്യ ലക്ഷ്മി, അന്ന ബെൻ തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണമാണ്. നടൻ ഫഹദ് ഫാസിലിനും തമിഴിൽ വലിയ സ്വീകാര്യതയുണ്ട്.

Read more about: shakeela nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X