നടിമാര്‍ സിഗററ്റ് വലിക്കുന്നത് കാണിച്ചാല്‍ പ്രശ്‌നമാണോ? വിമര്‍ശനമാവാം, എന്നാലേ വളര്‍ച്ച ഉണ്ടാവുകയുള്ളു; ഷക്കീല

തമിഴ് സിനിമയിലെ പ്രമുഖ നടിയും താരപുത്രിയുമായ വനിത വിജയകുമാര്‍ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. താരകുടുംബത്തില്‍ നിന്നാണെങ്കിലും വിവാദ നായികയായിട്ടാണ് വനിത അറിയപ്പെടാറുള്ളത്. ബിഗ് ബോസ് തമിഴില്‍ പങ്കെടുത്തതിന് ശേഷമാണ് വനിത വിമര്‍ശിക്കപ്പെടുന്നത്.

മൂന്നോ നാലോ തവണ വിവാഹിതയാവുകയും മക്കളുടെ പേരില്‍ മുന്‍ഭര്‍ത്താക്കന്മാരുമായി വഴക്ക് കൂടിയതുമൊക്കെ വലിയ വിവാദങ്ങള്‍ക്ക് കാരണമായി. ഇപ്പോള്‍ സിഗററ്റ് വലിക്കുന്ന വനിതയുടെ ചിത്രങ്ങള്‍ക്കെതിരെ ഉയര്‍ന്ന പ്രതികരണങ്ങളില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് നടി ഷക്കീല.

vanitha

വനിത വിജയകുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പുതിയ സിനിമയാണ് 'കടൈസി തോട്ട.' ഫെബ്രുവരി 28 ന് റിലീസ് ചെയ്ത സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഒരു കൊലപാതകത്തെ ചുറ്റിപ്പറ്റി നടക്കുന്ന സിനിമയില്‍ അത്യാവശ്യം ബോള്‍ഡ് കഥാപാത്രത്തെയാണ് വനിത അവതരിപ്പിക്കുന്നത്. മാത്രമല്ല ചിത്രത്തില്‍ സിഗററ്റ് വലിക്കുന്ന രംഗങ്ങളും നടിയ്ക്കുണ്ട്. ഇതാണ് ചിലര്‍ പ്രശ്‌നമായി ചൂണ്ടി കാണിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മറുപടിയുമായി ഷക്കീലയും എത്തിയത്.

അടുത്തിടെ റിലീസിനെത്തിയ 'ബുള്ളറ്റ്' എന്ന സിനിമ കണ്ടതിന് ശേഷം ഇതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഷക്കീല. 'ബുള്ളറ്റ് എന്ന സിനിമ എന്നെ സംബന്ധിച്ചിടത്തോളം നല്ലൊരു സിനിമയായിട്ടാണ് തോന്നിയത്. രണ്ടാം പകുതി ആദ്യ പകുതിയേക്കാള്‍ വേഗത്തില്‍ പോകുന്നു. എല്ലാവരും ഈ സിനിമ തിയേറ്ററില്‍ പോയി കാണുക. ഇതുപോലെ ചെറിയ ബജറ്റിലെത്തുന്ന ചിത്രങ്ങളെ സ്വീകരിച്ചാല്‍ ഇവിടെ ചെറിയ സിനിമകളും റിലീസ് ചെയ്യും.

രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, ധനുഷ് തുടങ്ങിയ വമ്പന്‍ അഭിനേതാക്കളുടെ സിനിമകള്‍ എത്ര നാളുകളായി നമ്മള്‍ കാണാന്‍ തുടങ്ങിയിട്ട്. ചെറിയ നടന്മാര്‍ക്കും ചെറിയ ബജറ്റ് ചിത്രങ്ങള്‍ക്കും അവസരം നല്‍കുമ്പോള്‍ മാത്രമാണ് പുതുമുഖങ്ങള്‍ അഭിനയിക്കാന്‍ ചാന്‍സ് ലഭിക്കുന്നത്. കഴിവുള്ള എത്രയോ അഭിനേതാക്കളുണ്ട്. നല്ല സംവിധായകരുമുണ്ട്, ഇത്തരം പുതിയ പ്രതിഭകളെ തമിഴ് സിനിമ അംഗീകരിക്കണം.

shakeela

സൂപ്പര്‍താരചിത്രങ്ങള്‍ വരുമ്പോള്‍ ചെറിയ ബജറ്റിലെ ചിത്രങ്ങളും അതിനൊപ്പം ഇറക്കാന്‍ ധൈര്യം വരണം. വലിയ നടന്റെ സിനിമ വരുന്നു എന്ന് കരുതി പേടിക്കേണ്ട. വലിയ മാളുകളിലും ചെറിയ ബജറ്റ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും ഷക്കീല പറയുന്നു. ഇതിനിടയിലാണ് വനിത വിജയകുമാറിനെ കുറിച്ചും നടി പ്രതികരിച്ചത്.

നടന്‍ വിജയ് സിഗരറ്റ് വലിക്കുന്നത് കണ്ടതിന്റെ പേരില്‍ പലരും വിമര്‍ശനം വന്നിരുന്നു. അതുപോലെ ഒരു സിനിമയില്‍ വനിത വിജയകുമാറും സിഗരറ്റ് വലിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ ജനിച്ച് ഒരു കുടുംബിനിയായ സ്ത്രീ ഇങ്ങനെ സിഗരറ്റ് വലിക്കാമോ എന്നായിരുന്നു ചിലരുടെ ചോദ്യങ്ങള്‍. അങ്ങനെയെങ്കില്‍ വനിത വിജയകുമാറിനെ നിങ്ങളൊരു ദേവതയായിട്ടോ കുടുംബിനിയായിട്ടാണോ കാണുന്നതെന്നും ഷക്കീല ചോദിക്കുന്നു.

വലിയ കുടുംബത്തില്‍ നിന്നുള്ള ആളാണ് വനിത. അങ്ങനൊരാള്‍ സിനിമയ്ക്ക് വേണ്ടി ഇങ്ങനെ അഭിനയിക്കുന്നതില്‍ എന്താണ് തെറ്റ്. വിജയ്യെ ശാസിച്ചത് പോലെ, വനിതയെയും ശാസിക്കാം. അങ്ങനെ ആളുകള്‍ ചെയ്താല്‍ മാത്രമേ നമ്മള്‍ നന്നായി വളരുകയുള്ളൂവെന്നുമാണ്,' ഷക്കീലയുടെ അഭിപ്രായം.

Read more about: vanitha vijaykumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X