Just In
- 1 min ago
പൃഥ്വിരാജിനൊപ്പം അഭിനയിക്കുമ്പോള്‍ ശരിക്കും വിറച്ചുകൊണ്ടാണ് ചെയ്തത്. അനുഭവം പറഞ്ഞ് ജോജു ജോര്‍ജ്ജ്
- 53 min ago
വിഷു എപ്പിസോഡ് പൊളി, കിടിലു വീണ്ടും ഓണവില്ല് വിരിക്കുമോ എന്നാണ് പ്രേക്ഷകരുടെ ടെന്‍ഷന്‍,അശ്വതിയുടെ കുറിപ്പ്
- 1 hr ago
മല്‍സരാര്‍ത്ഥികള്‍ക്ക് വിഷുകൈനീട്ടവുമായി ലാലേട്ടന്, വിഷു ആഘോഷമാക്കി ബിഗ് ബോസ് ഹൗസ്
- 3 hrs ago
ചക്കപ്പഴത്തിൽ നിന്നും പിന്മാറാൻ കാരണം ഇതുവരെ പറഞ്ഞതൊന്നും അല്ല, സൗഭാഗ്യയുടെ വാക്കുകൾ ചർച്ചയാകുന്നു
Don't Miss!
- Sports
IPL 2021: എന്തൊരു പിശുക്ക്! റാഷിദ് എലൈറ്റ് ക്ലബ്ബില്‍ ഇനി നാലാമന്- മുന്നില്‍ അശ്വിന്
- News
'കുഞ്ഞാലിക്കുട്ടിയെ മുട്ട് കുത്തിച്ചത് മുതൽ ലീഗ് വേട്ടയാടുന്നു', ജലീലിന് പിന്തുണയുമായി വി അബ്ദുറഹ്മാൻ
- Automobiles
XUV നിരയിൽ പുത്തൻ മിഡ്സൈസ് എസ്യുവിയും മഹീന്ദ്ര പണിപ്പുരയിൽ
- Finance
കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെയും രാജ്യത്ത് പെട്രോള്‍ ഉപഭോഗം വര്‍ധിച്ചെന്ന് റിപ്പോർട്ട്
- Lifestyle
ദിവസവും ഒരു രണ്ട് ഗ്രാമ്പൂ, അത്ഭുതകരമായ ആരോഗ്യ ഗുണങ്ങള്‍
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഷക്കീലയ്ക്കൊരു മകളുണ്ട്; ചാനല്‍ അഭിമുഖത്തിനിടെ മകള്‍ മില്ലയെ കുറിച്ച് വെളിപ്പെടുത്തി നടി
തെന്നിന്ത്യന്‍ സിനിമയിലെ മാദകസുന്ദരിയായി അറിയപ്പെട്ടിരുന്ന നടിയാണ് ഷക്കീല. തൊണ്ണൂറുകളില്‍ ഷക്കീല പടങ്ങള്‍ക്ക് ലഭിച്ചത് പോലെയുള്ള മാര്‍ക്കറ്റ് പിന്നീട് ലഭിച്ചിട്ടില്ലെന്ന് വേണം പറയാന്‍. ഇപ്പോള്‍ വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിക്കുന്ന നടി സ്വസ്ഥമായി ജീവിക്കുകയാണ്. ഇടയ്ക്ക് അഭിമുഖങ്ങളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ പങ്കെടുക്കാന്‍ എത്താറുണ്ട്.
തനിക്കൊപ്പം ഉണ്ടായിരുന്നവരെല്ലാം രക്ഷപ്പെട്ട് പോയെങ്കിലും ഷക്കീല ദുരിതത്തിലായിരുന്നതിനെ കുറിച്ച് മുന്‍പ് പലപ്പോഴും വാര്‍ത്ത വന്നിട്ടുണ്ട്. സ്വന്തമായി ആരുമില്ലാതിരുന്ന ഷക്കീലയ്ക്ക് ഒരു മകളുണ്ടെന്നുള്ള കാര്യം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഫാഷന്‍ ഡിസൈനറായ മില്ലയാണ് ഷക്കീല പറഞ്ഞ ആ മകള്‍. ഇപ്പോള്‍ മില്ലയെ കുറിച്ചുള്ള നിരവധി കാര്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.
ട്രാന്‍സ്ജെന്‍ഡറായ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു. പിന്നീട് സ്വന്തം മകളായി വളര്‍ത്തി. ഇന്ന് തിരക്കുള്ള ഫാഷന്‍ ഡിസൈനറായി വളര്‍ന്ന മില്ല തന്റെ ജീവിതാനുഭവങ്ങള്‍ പല അഭിമുഖങ്ങളിലൂടെയും വെളിപ്പെടുത്തിയിരുന്നു. തുടക്കത്തില്‍ മാമി എന്നാണ് താന്‍ ഷക്കീലയെ വിളിച്ചിരുന്നത്. പിന്നീടത് മോമി ആയെന്നാണ് മില്ല പറയുന്നത്.
വീണ്ടും സുന്ദരിയായി അനു ഇമ്മാനുവേൽ, വിവാഹത്തിനുള്ള ഒരുക്കമാണോന്ന് ആരാധകരും
തന്റെ ജീവിതത്തിലെ ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു ജീവിക്കാനുള്ള കരുത്ത് നല്‍കിയതെന്ന് ഷക്കീലയും വ്യക്തമാക്കിയിരുന്നു. സിനിമയില്‍ മാറി നിന്ന് ചെന്നൈയില്‍ താമസിക്കുകയാണ് ഷക്കീലയിപ്പോള്‍. മില്ല ദുബായിലും മറ്റുമായി തിരക്കിലാണ്. അടുത്തിടെ ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു തനിക്കൊരു വളര്‍ത്തുപുത്രി ഉണ്ടെന്ന കാര്യം ഷക്കീല വെളിപ്പെടുത്തുന്നത്. അന്ന് മുതല്‍ മില്ലയെ കാണാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍.