സിനിമയിൽ നിന്ന് ഒരുപാട് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്!! മീടൂവിനെ കുറിച്ച് ഷക്കീല, കാണൂ

ബോളിവുഡിൽ നിന്ന് ശക്തമായ പിന്തുണയാണ് മീടുവിന് ലഭിക്കുന്നത്.

Recommended Video

സിനിമയിൽ നിന്ന് ഒരുപാട് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്! | filmibeat Malayalam

ഇന്ത്യൻ സിനിമയെ ഒന്നാകെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു മീടൂ ക്യാംപെയ്ൻ. ഹോളിവുഡിൽ തുടങ്ങി പിന്നെ ബോളുവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഏറെ കോളിളക്കം സൃഷ്ടിക്കാൻ മീടൂ ക്യാംപെയ്ന് കഴിഞ്ഞു. ക്യാംപെയ്നുമായി ബന്ധപ്പെട്ട് ബോളിവുഡിൽ നിന്ന് ഞെട്ടിപ്പിക്കുന്ന പല കഥകളുമായമായിരുന്നു കേൾക്കേണ്ടി വന്നത്. കൂടാതെ തെന്നിന്ത്യൻ സിനിമ ലോകത്ത് നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത വ്യക്തികളിൽ നിന്ന് പല കഥകളും കേൾക്കേണ്ടി വന്നിരുന്നു.

ബോളിവുഡിൽ നിന്ന് ശക്തമായ പിന്തുണയാണ് മീടുവിന് ലഭിക്കുന്നത്. ഭൂരിഭാഗം താരങ്ങളും മീടൂമൂവ്മെന്റുമായി രംഗത്തെത്തിയ വനിത സഹപ്രവർത്തകർക്ക് പൂർണ്ണ പിന്തുണ നൽകിയിരുന്നു. ഇപ്പോഴിത മീടൂ ക്യംപെയ്നെ കുറിച്ച് തന്റെ അഭിപ്രായം വെളിപ്പെടുത്തി നടി ഷക്കീല. ഇത്തരത്തിലുളള ക്യാംപെയ്നിൽ തനിയ്ക്ക് വിശ്വാസമില്ലെന്നാണ് താരം പറയുന്നത്. നടിയുടെ ജീവിത കഥയെ ആധാരമാക്കി പുറത്തു വരുന്ന ചിത്രവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ജീവിതത്തിൽ  നേരിട്ട ദുരനുഭവങ്ങൾ

ജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങൾ

പഴയകാര്യങ്ങൾ വർഷങ്ങൾക്ക് ശേഷം വീണ്ടും കുത്തി പൊക്കി കൊണ്ടു വരുന്നതിൽ തനിയ്ക്ക് യോജിപ്പില്ല. ഇഷ്ടപ്പെടാത്ത രീതിയിൽ ആരെങ്കിലും പൊരുമാരിയാൽ ചെരുപ്പൂരി അന്നേ മുഖത്തടിക്കണം. എനിയ്ക്ക് ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അതെല്ലാം വെല്ലുവിളിയായി കരുതി വിജയിച്ച് കാണിക്കുകയാണ് താൻ ചെയ്തതെന്നും ഷക്കീല പറഞ്ഞു.

 താൻ കാരണം പലരും പണക്കാരായി

താൻ കാരണം പലരും പണക്കാരായി

മലയാളത്തിൽ ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ആരുമായി തനിയ്ക്ക് യാതൊരുവിധ ബന്ധവുമില്ല. മലയാളത്തിൽ തന്റെ സിനിമകൾ വിതരണം ചെയ്ത പലരും ഇന്ന് വലിയ സമ്പന്നരായിട്ടുണ്ട്. എന്നാൽ ഇന്ന് അവർക്കൊന്നും എന്നെ ഓർമയില്ല. തുടക്കകാലത്ത് മലയാള സിനിമയിൽ നിന്ന് ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നു.

 വ്യത്യസ്ത വേഷങ്ങൾ

വ്യത്യസ്ത വേഷങ്ങൾ

മലയാള സിനിമയിൽ തനിയ്ക്ക് ഒട്ടും അഭിനയിക്കാൻ താൽപര്യമില്ലായിരുന്നു. അമ്മയുടെ ഒറ്റ നിർബന്ധം കൊണ്ടാണ് മലയാളത്തിൽ അഭിനയിച്ചത്. അതുപോലെ കേരളത്തിലെ ഭക്ഷണവും തനിയ്ക്ക് ഇഷ്ടമായിരുന്നില്ലെന്നും ഷക്കീല കൂട്ടിച്ചേർത്തു. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നത്. എന്നാൽ പ്രതീക്ഷിക്കുന്നതു പോലെയുള്ള ചിത്രങ്ങൾ തനിയ്ക്ക് ലഭിച്ചിരുന്നില്ല. എന്നാൽ പിന്നീട് മലയാള സിനിമയിൽ നിന്ന് തമിഴിൽ എത്തിയപ്പോൾ അവസരം കുറഞ്ഞുവെന്നും താരം പറഞ്ഞു.

 കമൽഹാസനിൽ ഏറെ പ്രതീക്ഷ

കമൽഹാസനിൽ ഏറെ പ്രതീക്ഷ

കമൽഹാസന്റെ കടുത്ത ആരാധികയാണ് താനെന്നും ഷക്കീല വെളിപ്പെടുത്തി.. അതിനാൽ തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോടൊപ്പം നിൽക്കാൻ തൻ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു. കമൽ സാറിന്റെ രാഷ്ട്രീയ പ്രവേശനം ഏറെ പ്രതീക്ഷയോടെയാണ് താൻ ഉറ്റു നോക്കുന്നത്.രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ ഞാന്‍ പോരാടാന്‍ ആഗ്രഹിക്കുന്നത് കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരേയാണ്. കൊച്ചു കുട്ടികളോട് ഇത്തരത്തിൽ പെരുമാറുന്നവരോട് തനിയ്ക്ക് ക്ഷമിക്കാൻ കഴിയില്ലെന്നും ഷക്കീല പറഞ്ഞു. കൂടാതെ ഇത്തരത്തിലുളള വാർത്ത തന്നെ അസ്വസ്ഥതയാക്കുമെന്നും താരം പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X