അജിത്തിന്റെ വിശ്വാസം ശാലിനി കണ്ടു!!
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന തല ചിത്രമാണ് വിശ്വാസം. ജനുവരി 10 ന് പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി സിനിമ റിലീസ് ചെയ്യും. ശിവ സംവിധാനം ചെയ്യുന്ന അജിത്ത് ചിത്രത്തില്‍ നയന്‍താരയാണ് നായിക.
ചിത്രത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ഒക്കെ കഴിഞ്ഞു എന്നാണ് അറിയുന്നത്. തിയേറ്ററില്‍ തിക്കും തിരക്കുമൊക്കെ ആവേശമായി എടുക്കാന്‍ കാത്തിരിയ്ക്കുകയാണ് ആരാധകര്‍. അതിന് മുന്‍പേ അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനി സിനിമ കണ്ടു.

നുങ്കപക്കത്ത് നടത്തിയ പ്രിവ്യു ഷോയാണ് ശാലിനി കണ്ടത്. ചിത്രത്തിന്റെ സംവിധായകന്‍ സിരുതൈ ശിവ, സംഗീത സംവിധായകന്‍ ഡി ഇമ്മാന്‍, മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് ശാലിനി പ്രിവ്യു കണ്ടത്. പ്രിവ്യു ഷോയ്ക്ക് ശേഷം ശാലിനി ആരാധകര്‍ക്കൊപ്പം നിന്നെടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത വിശ്വാസത്തിന്റെ ട്രെയിലര്‍ വന്‍ വിജയമായിരുന്നു. അജിത്തിന്റെ മാസ് ചിത്രമായിരിക്കും എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. രജനികാന്തിന്റെ പേട്ടയ്‌ക്കൊപ്പമാണ് വിശ്വാസം തിയേറ്ററിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.


Click it and Unblock the Notifications