Just In
- 10 hrs ago
റിതുവിനെ ഒറ്റപ്പെടുത്തി സഹതാരങ്ങള്‍; ഗ്രൂപ്പീസമെന്ന് പറഞ്ഞവര്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച് റംസാനും അഡോണിയും
- 10 hrs ago
യുദ്ധം അവസാനിക്കാതെ ബിഗ് ബോസ് വീട്; ഡിംപലിന്റേത് നുണ കഥയാണെന്ന് ആവര്‍ത്തിച്ച് മിഷേല്‍, തെളിവുണ്ടെന്നും താരം
- 11 hrs ago
ബിഗ് ബോസ് വിന്നറാവാന്‍ തീരുമാനിച്ചാല്‍ അത് തന്നെ നടക്കും; വിവാദങ്ങളില്‍ പ്രതികരിച്ച് ഡിംപലിന്റെ മാതാപിതാക്കള്‍
- 11 hrs ago
ഹെലന് തമിഴില്‍, റീമേക്ക് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്, കാണാം
Don't Miss!
- News
ടൂള്‍ കിറ്റ് കേസ്; ദിഷ രവിക്ക് ജാമ്യം അനുവദിച്ച് കോടതി നടത്തിയത് ശക്തമായ നിരീക്ഷണങ്ങള്‍
- Automobiles
2021 റാങ്ലറിന്റെ പ്രാദേശിക അസംബ്ലിയും ബുക്കിംഗുകളും ആരംഭിച്ച് ജീപ്പ്
- Lifestyle
ഇന്നത്തെ ദിവസം ശുഭമാകുന്നത് ഇവര്‍ക്ക്
- Finance
ആരോഗ്യ ബജറ്റ് ;ആരോഗ്യ പരിരക്ഷ മാത്രമല്ല തൊഴിലവസരങ്ങളും വർധിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി
- Sports
IND vs ENG: പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റം? ഇലവന് നോക്കാം
- Travel
ആപ്പ് മുതല്‍ മാപ്പ് വരെ.. റോഡ് യാത്രയില്‍ ഒഴിവാക്കേണ്ട അബദ്ധങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അജിത്തിന്റെയും ശാലിനിയുടെയും റൊമാന്റിക്ക് ചിത്രം വൈറല്‍, ആഘോഷമാക്കി ആരാധകര്‍
തമിഴ് സിനിമാ പ്രേമികളുടെ ഇഷ്ട താരദമ്പതികളാണ് തല അജിത്തും ശാലിനിയും. ഇവരുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു അജിത്തിന്റെയും ശാലിനിയുടെയും വിവാഹം. തമിഴിലെന്ന പോലെ മലയാളത്തിലും തിളങ്ങിയ താരമാണ് ശാലിനി. കുഞ്ചാക്കോ ബോബന് ഉള്‍പ്പെടെയുളള താരങ്ങളുടെ നായികയായി നിരവധി സിനിമകളിലാണ് നടി അഭിനയിച്ചത്. കൂടാതെ ബാലതാരമായും പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു ശാലിനി.
ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍
അതേസമയം തമിഴില്‍ എറ്റവും കൂടുതല്‍ ആരാധകരുളള താരങ്ങളില്‍ ഒരാളാണ് അജിത്ത്. രജനീകാന്ത്, വിജയ് തുടങ്ങിയവര്‍ക്കൊപ്പം തന്നെ അജിത്തിനെ ഇഷ്ടപ്പെടുന്നവരും ഏറെയാണ്. സൂപ്പര്‍ താരത്തിന്റെ എല്ലാ സിനിമകളും തിയ്യേറ്ററുകളില്‍ ആരാധകര്‍ ആഘോഷമാക്കാറുണ്ട്.

അജിത്തിന്റെ മക്കളായ അനൗഷ്ക്കയും ആദ്വിക്കും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. സൂപ്പര്‍ താരത്തിന്റെ കുടുംബ ചിത്രങ്ങളെല്ലാം മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
തമിഴില്‍ വലിമൈ എന്ന ചിത്രമാണ് അജിത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത് തീരന്‍ അധികാരം ഒണ്ട്രു സംവിധാനം ചെയ്ത എച്ച് വിനോദാണ് നടന്റെ പുതിയ സിനിമ ഒരുക്കുന്നത്.

വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുന്നത്. നേര്‍കൊണ്ട പാര്‍വൈ, വിശ്വാസം തുടങ്ങിയവയാണ് അജിത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. അതേസമയം സൂപ്പര്‍താരത്തിന്റെ ഓരോ ചിത്രങ്ങള്‍ക്കായും വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കാറുളളത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത താരമാണ് അജിത്ത്. നടന്റെ പുതിയ ചിത്രങ്ങളെല്ലാം ആരാധക ഗ്രൂപ്പൂകളിലാണ് പുറത്തിറങ്ങാറുളളത്.

തമിഴ് സൂപ്പര്‍താരത്തിന്റെതായി പുറത്തിറങ്ങാറുളള മിക്ക ഫോട്ടോകളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. അജിത്തും ശാലിനിയും ഒരുമിച്ചുളള പുതിയൊരു ചിത്രവും സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. അജിത്തിനെ കെട്ടിപിടിച്ചുനില്‍ക്കുന്ന ശാലിനിയുടെ ഫോട്ടോയാണ് പുറത്തിറങ്ങിയിരിക്കുന്നത്. താരദമ്പതികളുടെ റൊമാന്റിക്ക് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റകളുമായി എത്തിയിരിക്കുന്നത്. അജിത്തിന്റെ ആരാധക ഗ്രൂപ്പുകളിലും ചിത്രം വന്നിട്ടുണ്ട്.

പ്രണയ ചിത്രങ്ങളിലൂടെയായിരുന്നു തമിഴില്‍ അജിത്തിന്റെ തുടക്കം. പിന്നീട് മാസ് ഹീറോയായി മാറുകയായിരുന്നു. മങ്കാത്ത പോലുളള സിനിമകള്‍ സൂപ്പര്‍താരത്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. അജിത്തിന്റെ നായികയായി ശാലിനിയും മുന്‍പ് അഭിനയിച്ചിരുന്നു. വിവാഹ ശേഷം സിനിമ വിട്ട ശാലിനി കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു.

അജിത്ത് സിനിമാതിരക്കുകളിലായ സമയത്ത് മക്കളുടെ കാര്യങ്ങളെല്ലാം ശാലിനിയാണ് നോക്കിയത്. അടുത്തിടെ അനിയത്തി ശ്യാമിലിക്കൊപ്പമുളള ശാലിനിയുടെ ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അന്ന് വിവാഹ ചടങ്ങില്‍ പങ്കെടുക്കവേ എടുത്ത ചിത്രങ്ങളാണ് നടിയുടെതായി ആരാധകര്‍ ഏറ്റെടുത്തത്. അലൈപായുതേ പോലുളള സിനിമകളിലൂടെയാണ് ശാലിനിക്ക് തമിഴിലും ആരാധകരുണ്ടായത്. അനിയത്തിപ്രാവ്, നിറം ഉള്‍പ്പെടെയുളള ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ നായികയായും ശാലിനി മാറി. 2001ല്‍ പുറത്തിറങ്ങിയ പിരിയാത വരം വേണ്ടും എന്ന ചിത്രത്തിലാണ് ശാലിനി അവസാനമായി അഭിനയിച്ചത്. നിറത്തിന്റെ തമിഴ് റീമേക്കായ ചിത്രത്തില്‍ പ്രശാന്ത് ആയിരുന്നു കുഞ്ചാക്കോ ബോബന്റെ റോളില്‍ എത്തിയത്.