എത്രപേർക്കിത് സാധിക്കും; ശാലിനിയുടെ ഫോട്ടോ കണ്ട് ആരാധകർ; മക്കളോടൊപ്പം താരപത്നി
സിനിമാ രംഗത്ത് നിന്ന് മാറി നിൽക്കുകയാണ് ശാലിനി. 2000 ലായിരുന്നു അജിത്തും ശാലിനിയും തമ്മിലുള്ള വിവാഹം. ഇരുവർക്കും രണ്ട് മക്കളുമുണ്ട്.
മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ശാലിനി. ചെറുപ്പകാലം മുതലേ കണ്ടിരുന്ന നടിയായതിനാൽ തന്നെ പ്രേക്ഷകർക്ക് പ്രത്യേക മമത ശാലിനിയോടുണ്ടായിരുന്നു. നായികയായി വളരെ കുറച്ച് സിനിമകളിലേ ശാലിനി അഭിനയിച്ചിട്ടുള്ളൂ. അതിനുള്ളിൽ വിവാഹം കഴിഞ്ഞ് നടി കുടുംബ ജീവിതത്തിലേക്ക് കടന്നു. നീണ്ട 23 വർഷമായി സിനിമാ രംഗത്ത് നിന്ന് മാറി നിൽക്കുകയാണ് ശാലിനി. അന്നും ഇന്നും നിരവധി പേർ ശാലിനിയുടെ സിനിമകൾക്ക് ആരാധകർക്ക് പ്രിയങ്കരമാണ്.
അനിയത്തി പ്രാവ്, നിറം, തുടങ്ങി ഹിറ്റു സിനിമകളുടെ ഭാഗമാവാൻ ശാലിനിക്ക് കരിയറിലെ ചുരുങ്ങിയ സമയം കൊണ്ട് കഴിഞ്ഞു. ഇതിനിടെ തമിഴകത്തും ശാലിനി ശ്രദ്ധ നേടി. കാതലുക്ക് മര്യാദെ, അലൈപായുതെ, കണ്ണുക്കുൾ നിലവ്, അമർക്കളം തുടങ്ങിയ തമിഴ് സിനിമകളിൽ ശാലിനി അഭിനയിച്ചു.
2000 ലായിരുന്നു ശാലിനിയുടെ വിവാഹം. സിനിമാ ഷൂട്ടിംഗിനിടെ പ്രണയത്തിലായ ഇരുവരും പെട്ടെന്ന് തന്നെ വിവാഹ ജീവിതത്തിലേക്കും കടന്നു. വിവാഹ ശേഷം അഭിനയിക്കാനില്ലെന്ന തീരുമാനത്തിലായിരുന്നു ശാലിനി.

അക്കാലഘട്ടത്തിലെ മറ്റു നടിമാരെ പോലെ തന്നെ ശാലിനിയും വിവാഹത്തോടെ ലൈം ലൈറ്റിൽ നിന്നകന്നു. ഇതിനിടെ അജിത്ത് തമിഴകത്തെ സൂപ്പർ സ്റ്റാറായി മാറി. ഭർത്താവിന്റെ താരത്തിളക്കത്തിനിടയിലും ശാലിന്റെ തന്റെ സ്വകാര്യ ജീവിതത്തിൽ മുഴുകി.
സോഷ്യൽ മീഡിയ അക്കൗണ്ട് പോലും അടുത്തിടെയാണ് ശാലിനി തുടങ്ങിയത്. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ ശാലിനി പങ്കുവെച്ച ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. അജിത്തിനും മക്കൾക്കുമൊപ്പമുള്ള ഫോട്ടോയാണ് ശാലിനി പങ്കുവെച്ചിരിക്കുന്നത്.
മക്കളായ അനൗഷ്കയെയും ആദ്വികിനെയും ചേർത്ത് നിർത്തിയിരിക്കുന്ന ശാലിനിയെയും അജിത്തിനെയുമാണ് ഫോട്ടോയിൽ കാണാനാവുന്നത്. കുട്ടികളോടൊപ്പമിരിക്കുന്നതിലൂടെ ആത്മാവ് സുഖപ്പെടുന്നു എന്നാണ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്. പ്രിയപ്പെട്ട താര ദമ്പതികളെന്ന് നിരവധി പേർ കമന്റ് ചെയ്തു. എത്ര പേർക്കിങ്ങനെ കുടുംബം നോക്കാനാവും മികച്ച മാതൃക എന്നാണ് ഒരു അജിത്ത് ആരാധകന്റെ കമന്റ്.
സോഷ്യൽ മീഡിയയിൽ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളാണ് ശാലിനി പങ്കുവെച്ചിരിക്കുന്നതിൽ ഭൂരിഭാഗവും. തമിഴകത്തെ സൂപ്പർ സ്റ്റാറായ അജിത്ത് സോഷ്യൽ മീഡിയയിലില്ല. സിനിമയ്ക്കപ്പുറത്ത് ലൈം ലൈറ്റിലേക്ക് വരാൻ അജിത്ത് താൽപര്യപ്പെടുന്നുമില്ല. സിനിമയുടെ പ്രൊമോഷൻ പരിപാടികളിലൊന്നും അജിത്തിനെ കാണാറുമില്ല.

അമർക്കളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അജിത്തും ശാലിനിയും പ്രണയത്തിലാവുന്നത്. വിവാഹത്തിന് മുമ്പേ തന്നെ സിനിമകളിൽ അഭിനയിക്കുന്നതിനോട് ശാലിനിക്ക് താൽപര്യക്കുറവുണ്ടായിരുന്നത്രെ. കുട്ടിയായിരിക്കുമ്പോൾ മുതൽ അഭിനയിക്കുന്നതിനാൽ തിരക്കുകളൊഴിഞ്ഞ ജീവിതം ശാലിനി ആഗ്രഹിച്ചിരുന്നു.
സിനിമാ രംഗത്തേക്ക് മറ്റ് പല നായിക നടിമാരും തിരിച്ച് വന്നെങ്കിലും ശാലിനിക്ക് ഇതിന് താൽപര്യമില്ല. കുടുംബത്തോടൊപ്പമുള്ള സമയത്തിനാണത്രെ നടി പ്രാധാന്യം നൽകുന്നത്. ജ്യോതിക, മഞ്ജു വാര്യർ തുടങ്ങിയ നടിമാരെല്ലാം ഇപ്പോൾ വീണ്ടും സിനിമാ രംഗത്ത് സജീവമാണ്. കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ശാലിനി വിവാഹം കഴിക്കുന്നത്.
തുനിവാണ് അജിത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മഞ്ജു വാര്യരായിരുന്നു സിനിമയിലെ നായിക. സിനിമ വിജയം നേടി. തമിഴകത്ത് വലിയ സ്വാധീനമുള്ള അജിത്ത് പക്ഷെ ഇത്തരം ആഘോഷങ്ങളുടെയൊന്നും ഭാഗമാവാറില്ല. തന്നെ ആരാധകർ തല എന്ന പേരിൽ വിളിക്കേണ്ടെന്ന് നടൻ പറഞ്ഞിട്ടുണ്ട്. നടന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനിരിക്കുകയാണ്. സിനിമയുടെ പേര് പ്രഖ്യാപിച്ചിട്ടില്ല.


Click it and Unblock the Notifications