അജിത്ത് മെക്കാനിക് ആയിരുന്നു, വല്ലാതെ സിഗററ്റ് വലിക്കും! എല്ലാം ഉപേക്ഷിച്ചത് ഭാര്യയായി ശാലിനി വന്നതോടെ
തമിഴ് സിനിമയിലെ പ്രമുഖരായ താരദമ്പതിമാരാണ് അജിത്തും ശാലിനിയും. മലയാളത്തിന് ഏറെ പ്രിയങ്കരിയായ ശാലിനി അജിത്തിനെ വിവാഹം കഴിച്ചിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയായി. 2000 ത്തിലായിരുന്നു ആരാധകരെ പോലും ആവേശത്തിലാക്കിയ താരവിവാഹം നടക്കുന്നത്. കഴിഞ്ഞ ദിവസം വളരെ ലളിതമായ രീതിയിലാണ് അജിത്തും ശാലിനിയും അവരുടെ വിവാഹ വാര്‍ഷികം ആഘോഷിച്ചത്.
ഇതിനോട് അനുബന്ധിച്ച് അജിത്ത്-ശാലിനി ദമ്പതിമാരെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥകള്‍ ചര്‍ച്ചയാവുകയാണിപ്പോള്‍. തമിഴിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ സബിത ജോസഫ് ആണ് ഇവരുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ പറ്റിയുമൊക്കെ തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ വ്യക്തമാക്കിയത്.

ശാലിനിയ്ക്ക് മുന്‍പും ശേഷവും എന്നിങ്ങനെ രണ്ട് കാലഘട്ടം അജിത്തിന്റെ ജീവിതത്തില്‍ ഉണ്ട്. ശാലിനി ജീവിതത്തിലേക്ക് വരുന്നതിന് മുന്‍പ് ഒന്നും മനസില്‍ വെക്കുന്ന പ്രകൃതം ആയിരുന്നില്ല അദ്ദേഹം. അജിത്തിനെ കൂടെ നിന്ന് പിന്തുണയ്ക്കാന്‍ ആരുമില്ലായിരുന്നു. വിജയ്, സൂര്യ, പ്രശാന്ത് തുടങ്ങിയ നടന്മാര്‍ക്കെല്ലാം സപ്പോര്‍ട്ടീവായി അവരുടെ പിതാക്കന്മാരുണ്ടായിരുന്നു.
തന്റെ സിനിമയുടെ വിജയത്തിനും പരാജയത്തിനുമൊക്കെ കാരണം താനാണെന്ന് അജിത്ത് പറയുമായിരുന്നു. കാരണം സിനിമയുടെ കഥ കേള്‍ക്കുന്നത് അജിത്ത് ഒറ്റയ്ക്ക് ആയിരുന്നു. മാത്രമല്ല വിവാഹത്തിന് മുന്‍പ് പുള്ളിയുടെ സ്വഭാവം തന്നെ വേറെയായിരുന്നു. പെട്ടെന്ന് ദേഷ്യം വരികയും ഭീകരമായി പുകവലിയ്ക്കുകയും അമിതമായി ചായയും കോഫിയുമൊക്കെ കുടിക്കും. കല്യാണത്തോടെ സിഗററ്റ് വലിക്കുന്നത് നിര്‍ത്തി. ശാലിനി വന്നതോടെ ഉണ്ടായിരുന്ന എല്ലാ ദുശ്ശീലങ്ങളും അദ്ദേഹം അവസാനിപ്പിച്ചു.
ശാലിനിയ്ക്ക് എട്ട് വയസുള്ളപ്പോഴാണ് ഇരുവരും ആദ്യം കാണുന്നത്. അന്ന് അവര്‍ സിനിമയില്‍ ബാലതാരമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. പിന്നീട് അമര്‍ക്കളം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് അടുപ്പത്തിലായി. ബാലതാരമായി അഭിനയിച്ചപ്പോഴും പിന്നീട് നായികയായപ്പോഴും ശാലിനി വളരെ സെലക്ടീവായിരുന്നു. സിനിമകള്‍ ഏറ്റെടുത്തത് ശ്രദ്ധിച്ചാണ്. അമര്‍ക്കളം എന്ന പടത്തില്‍ സ്വന്തം ശബ്ദത്തിലും ശാലിനി പാടിയിട്ടുണ്ട്.

ബേസിക്കലി അജിത്തും ശാലിനിയും മലയാളികളാണ്. രണ്ടാളുടെയും മാതൃഭാഷ മലയാളമാണ്. ശാലിനി ക്രിസ്ത്യാനിയും അജിത്ത് ഹിന്ദുവുമാണ്. ഇവര്‍ക്കിടയില്‍ ജാതിയും മതവുമൊന്നുമില്ല. അജിത്ത് ജനിച്ചത് ആന്ധ്രയിലാണ്. അദ്ദേഹത്തിന്റെ അമ്മ ഹിന്ദി സംസാരിക്കുന്ന നോര്‍ത്ത് ഇന്ത്യക്കാരിയും അച്ഛന് മലയാളിയുമായിരുന്നു. ശാലിനി ജനിച്ചത് ചെന്നൈയിലാണ്.
മെക്കാനിക് ആയി ജോലി ചെയ്യുമ്പോഴായിരുന്നു അജിത്തിന് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. ചെറിയ പ്രായത്തിലെ അജിത്തിന്റെ ആഗ്രഹം ബൈക്ക് റേസ്സ് ആയിരുന്നു. അതിന് സ്വന്തമായിട്ടൊരു ബൈക്ക് വാങ്ങണം. അതിന് സാധിക്കാതെ വന്നതോടെയാണ് മെക്കാനിക്കുകളായ ആളുകളുമായി സൗഹൃദത്തിലാവുന്നത്. അവര്‍ക്കൊപ്പം പോയാല്‍ ബൈക്ക് നന്നാക്കാന്‍ കൊണ്ട് വരുന്നവരുടെ എടുത്ത് ഓടിച്ച് നോക്കാം, അങ്ങനെ ഒടുവില്‍ ആഗ്രഹം നടന്നേക്കുമെന്ന് തോന്നി.
കാറ്, ബൈക്ക്, ലോറി, ബസ്, കപ്പല്‍, വിമാനം തുടങ്ങിയതൊക്കെ ഓടിക്കാന്‍ അജിത്തിന് അറിയാം. അതുപോലെ ഷൂട്ടിങ്ങ് പഠിച്ചു. സ്വന്തമായി ലൈസന്‍സുള്ള തോക്ക് പോലും അജിത്തിനുണ്ട്. ഭയങ്കര സ്പീഡില്‍ വാഹനം ഓടിക്കുമെങ്കിലും കൂടെ ആരെങ്കിലും ഉണ്ടെങ്കില്‍ വളരെ സേഫ് ആയിട്ട് പോകാനും അദ്ദേഹത്തിന് അറിയാം.


Click it and Unblock the Notifications











