വിവാഹശേഷം ശാലിനി അഭിനയിക്കില്ലെന്നത് അജിത്തിന്റെ വാശിയാണ്! 24 വര്‍ഷങ്ങള്‍ക്കിപ്പുറം ശാലിനി തീരുമാനം മാറ്റി?
തമിഴ് സൂപ്പര്‍താരം അജിത്ത് കുമാറിനെ വിവാഹം കഴിച്ച് മലയാളത്തില്‍ നിന്നെല്ലാം മാറി ജീവിക്കുകയാണ് നടി ശാലിനി. ബേബി ശാലിനിയില്‍ നിന്നും നായികയായി വളര്‍ന്ന് തിളങ്ങി നില്‍ക്കുമ്പോഴാണ് അജിത്തുമായി നടി പ്രണയത്തിലാവുന്നത്. വിവാഹത്തിന് ശേഷം അഭിനയിക്കാന്‍ വിടില്ലെന്ന് അജിത്ത് വാശി പിടിച്ചതോടെ പിന്നെ ഒരിക്കലും സ്‌ക്രീനിന് മുന്നില്‍ ശാലിനിയെ കണ്ടില്ല.
കഴിഞ്ഞ മാസം അജിത്തിന്റെ കാര്‍ റേസിങ്ങുമായി ബന്ധപ്പെട്ടാണ് വീണ്ടും ശാലിനി വാര്‍ത്തകളില്‍ നിറയുന്നത്. ദുബായില്‍ വെച്ച് നടത്തിയ മത്സരത്തില്‍ വിജയിച്ച അജിത്ത് ഇതിനെല്ലാം കാരണം ഭാര്യ ശാലിനിയാണെന്നും റേസിങ്ങ് ചെയ്യാന്‍ അനുവദിച്ചതിന് നന്ദിയുണ്ടെന്നുമൊക്കെ പറഞ്ഞിരുന്നു. ഭാര്യ ഇത്രയോക്കെ കൂടെ നിന്നിട്ടും അവരെ മനസിലാക്കാനോ അവരുടെ കരിയറിനൊപ്പം നില്‍ക്കാനോ ശ്രമിക്കാത്തതില്‍ അജിത്ത് വിമര്‍ശിക്കപ്പെട്ടു.

ബാലതാരമായി അഭിനയിച്ച് മലയാളത്തിലും തമിഴിലുമൊക്കെ ശാലിനിയുണ്ടാക്കിയ ഓളം അത്രയും വലുതായിരുന്നു. നായികയായി തിരികെ വന്നപ്പോഴും അതുപോലെ തന്നെയായിരുന്നു. അനിയത്തിപ്രാവ്, നിറം തുടങ്ങി മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴാണ് തമിഴിലേക്ക് പോകുന്നത്. അലൈപായുതേ എന്ന ചിത്രത്തില്‍ മാധവന്റെ നായികയായി അഭിനയിച്ച് ശാലിനി ഒത്തിരി പ്രശംസിക്കപ്പെട്ടു. തമിഴിലാകെ അഞ്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും ശാലിനിയുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത് അവിടെയാണ്.
അജിത്തിനൊപ്പം അമര്‍ക്കളം എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഉണ്ടായ സംഭവമാണ് താരങ്ങളെ പ്രണയത്തിലേക്ക് എത്തിച്ചത്. അജിത്തിന്റെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ ശാലിനിയ്ക്ക് പരിക്ക് പറ്റുകയായിരുന്നു. ശേഷം ആശുപത്രിയില്‍ കൊണ്ട് പോകേണ്ട സാഹചര്യവുമുണ്ടായി. ഇതിനോട് അനുബന്ധിച്ചുണ്ടായ സിംപതിയില്‍ നിന്നുമാണ് താരങ്ങള്‍ പ്രണയത്തിലാവുന്നത്. 2001 ല്‍ വിവാഹിതയായതോട് കൂടിയാണ് ശാലിനി സിനിമ വിടുന്നത്.
വിവാഹശേഷം സിനിമയിലേക്ക് തിരിഞ്ഞ് പോലും നോക്കാതെ കുടുംബിനിയാകാനാണ് ശാലിനി ശ്രമിച്ചത്. പല പ്രമുഖ സംവിധായകരും നടിയെ അഭിനയിക്കാന്‍ ക്ഷണിച്ചെങ്കിലും അത് നിരസിച്ചു. വിവാഹത്തിന് തൊട്ട് മുന്‍പ് അഭിനയിച്ചിരുന്ന നിറത്തിന്റെ തമിഴ് റീമേക്കിലെ പാട്ട് സീന്‍ പൂര്‍ത്തിയാക്കാന്‍ പോലും ശാലിനി വന്നില്ലെന്നും അജിത്ത് അതിന് സമ്മതിച്ചില്ലെന്നുമാണ് സംവിധായകന്‍ കമല്‍ ഒരിക്കല്‍ പറഞ്ഞത്. സിനിമയിലേക്ക് മാത്രമല്ല സെലിബ്രിറ്റികള്‍ ഒത്തുകൂടാറുള്ള പാര്‍ട്ടികളിലോ പൊതുപരിപാടികളില്‍ പോലും ശാലിനി എത്താറില്ല.

ശാലിനിയിപ്പോള്‍ സിനിമ വിട്ടിട്ട് 24 വര്‍ഷത്തിന് മുകളിലായി. ഇതിനിടെ നടി വീണ്ടും തിരിച്ചു വരവിന് ഒരുങ്ങുകയാണെന്ന സംസാരം നടക്കുകയാണിപ്പോള്‍. പ്രചരിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 'ഗുഡ് ബാഡ് അഗ്ലി' എന്ന അജിത് കുമാറിന്റെ ചിത്രത്തില്‍ ശാലിനി ഒരു അതിഥി വേഷത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ്.
അജിത്തിനെ നായകനാക്കി ഒരുക്കിയ ഗുഡ് ബാഡ് അഗ്ലിയുടെ ടീസറിന്റെ റിലീസ് ഫെബ്രുവരി 28 ന് ഉണ്ടാകുമെന്ന് പറഞ്ഞ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വീഡിയോ പുറത്തുവിട്ടിരുന്നു. ഈ വീഡിയോയില്‍ സ്പെയിലെ ഒരു ബംഗ്ലാവ് കാണിക്കുന്നുണ്ട്. ഇതേ ബംഗ്ലാവിന് മുന്നില്‍ നില്‍ക്കുന്ന അജിത്ത്-ശാലിനി ദമ്പതിമാരുടെ ഫോട്ടോയും പുറത്ത് വന്നിരുന്നു. ഇതോടെയാണ് ചിത്രത്തില്‍ നടി അഭിനയിക്കുന്നുണ്ടോ എന്ന സംശയം ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചത്.
ഇതോടെ ഭര്‍ത്താവിനൊപ്പും അടുത്ത സിനിമയില്‍ ശാലിനിയും ഒരു അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. ചിലപ്പോള്‍ ഷൂട്ടിങ്ങ് കാണാന്‍ അജിത്തിനൊപ്പം പോയതുമാകാം. ഈ വാര്‍ത്തയിലെ സത്യമെന്താണെന്ന് ഇനിയും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല. ശാലിനി ചിത്രത്തില്‍ അഭിനയിക്കുകയാണെങ്കില്‍ അത് ഏറ്റവും സന്തോഷമുള്ള കാര്യമാണെന്നും ഇനിയെങ്കിലും തിരിച്ച് വരവ് നടത്തണണെന്നുമാണ് നടിയോട് ആരാധകര്‍ ആവശ്യപ്പെടുന്നത്.


Click it and Unblock the Notifications