അനൗഷ്ക ജനിക്കും മുമ്പ് അജിത്ത് നിര്‍ബന്ധിച്ച് ചെയ്യിച്ച കാര്യത്തെക്കുറിച്ച് ശാലിനി പറഞ്ഞത്
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ശാലിനി. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നായികയായി മാറുകയായിരുന്നു താരം. എന്റെ മാമാട്ടിക്കുട്ടിയമ്മയിലൂടെയായിരുന്നു ശാലിനി അരങ്ങേറിയത്. ഫാസിലായിരുന്നു ഈ താരത്തെ പരിചയപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ദേഹത്തിന്റെ ചിത്രത്തിലൂടെയായിരുന്നു ശാലിനി നായികയായതും. കുഞ്ചാക്കോ ബോബന് നായകനായി മാറിയ ചിത്രം ഇന്‍ഡസ്ട്രി ഹിറ്റായി മാറുകയായിരുന്നു.
കാതലുക്ക് മര്യാദ എന്ന പേരില്‍ അനിയത്തിപ്രാവ് തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. വിജയ് യായിരുന്നു തമിഴ് പതിപ്പില്‍ നായകനായെത്തിയത്. തമിഴ് റീമേക്കിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ഇതിന് പിന്നാലെയായി തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നുമായി മികച്ച അവസരങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. അമര്‍ക്കളമെന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു ശാലിനിയും അജിത്തും പ്രണയത്തിലായത്. ലൊക്കേഷനിലെ ഒരു സംഭവത്തിന് പിന്നാലെയായാണ് ഇരുവരും പ്രണയത്തിലായതും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതും.

അജിത്- ശാലിനി വിവാഹം
അമര്‍ക്കളത്തില്‍ അജിത് ശാലിനിയെ കത്തികൊണ്ട് മുറിവേല്പിക്കുന്ന പോലെ ഒരു രംഗം ഷൂട്ട് ചെയ്തിരുന്നു. അജിതിന്റെ കൈവശമിരുന്ന കത്തി യഥാർത്ഥത്തിൽ തന്നെ ശാലിനിയെ മുറിവേല്പിച്ചു. ഈ സംഭവം അജിതിനെ വല്ലാതെ വേദനിപ്പിച്ചു. ശാലിനിയെ അജിത്ത് കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഇത് പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. രണ്ടുപേരുടെയും കുടുംബത്തിന്റെ സമ്മതത്തോടെ 2000 ഏപ്രിൽ 24ന് ഇരുവരും വിവാഹിതരാവുകയായിരുന്നു.

യാദൃശ്ചികമായി
ബാഡ്മിന്റൺ വളരെ യാദൃച്ഛികമായാണ് എന്റെ ലൈഫിലേക്ക് കടന്നുവന്നത്. ചെന്നൈയിലെ കോട്ടൂർപുരം എന്ന സ്ഥലത്ത് അജിത് ഫ്രണ്ട്സിനൊപ്പം കളിക്കാൻ പോകാറുണ്ട്. അനൗഷ്ക ജനിക്കുന്നതിനും മുമ്പാണ് ഇത്. വീട്ടിൽ തനിച്ചിരുന്നു ബോറടിക്കേണ്ട എന്നു പറഞ്ഞ് എന്നെയും കൂടെ കൂട്ടും. ഒരു ദിവസം അജിത്തിന്റെ നിർബന്ധത്തിനു വഴങ്ങി ഞാനും കോർട്ടിലിറങ്ങി. അതായിരുന്നു എന്റെ ബാഡ്മിന്റണിലെ ആദ്യത്തെ എക്സ്പീരിയൻസ്.

തുടക്കത്തില്‍ ടെന്‍ഷന്‍
അതിനുശേഷം ഞാനും ബാഡ്മിന്റണിന്റെ അഡിക്ട് ആയി മാറി. ഞാൻ ഒരു കോച്ചിന്റെ സഹായത്തോടെ ബാഡ്മിന്റൺ പരിശീലനം തുടങ്ങി. പിന്നെ പതുക്കെ പതുക്കെ പല ടൂർണമെന്റുകളിലും മത്സരിക്കാൻ തുടങ്ങി. തുടക്കത്തിൽ വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു. എങ്കിലും വിജയം നേടാൻ തുടങ്ങിയപ്പോൾ ആ ടെൻഷനുകളെല്ലാം മാഞ്ഞുതുടങ്ങി, എന്റെ ആത്മവിശ്വാസം കൂടി. സ്റ്റേറ്റ് ലെവൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കാൻ കഴിഞ്ഞു.

ആഘോഷിക്കാറുണ്ട്
വിവാഹശേഷം ചെന്നൈയിലെ തിരുവാൺമിയൂർ എന്ന സ്ഥലത്ത് സ്ഥിരതാമസമായതിനാൽ കേരളത്തോടുള്ള ബന്ധം വിട്ടുപോയോ എന്ന് പലരും ചോദിക്കാറുണ്ട്. എന്റെ അച്ഛൻ, അമ്മ, ചേട്ടൻ റിച്ചാർഡ്, അനിയത്തി ശ്യാമിലി എല്ലാവരും ചെന്നൈയിൽ തന്നെയാണ് . കേരളത്തിലെ ബന്ധുക്കളുടെ വിശേഷങ്ങളിൽ പങ്കെടുക്കാൻ ഞങ്ങൾ വരാറുണ്ട്. ഓണം, വിഷു , റംസാൻ, ബക്രീദ്, ക്രിസ്മസ് തുടങ്ങി എല്ലാം കൊണ്ടാ ടാറുണ്ട്. തമിഴ്നാട്ടിന്റെ ആഘോഷങ്ങളായ ദീപാവലി, പൊങ്കൽ തുടങ്ങിയവയും ആഘോഷിക്കും.
Recommended Video

കുട്ടിക്കാലത്തെ ആഘോഷം
കുട്ടിക്കാലത്തെ ഓണാഘോഷത്തെപ്പറ്റി ഇന്നും ഓർക്കാറുണ്ട്. ഇപ്പോഴും ഇവിടെയും ഞങ്ങൾ കഴിയുന്നതും പൂക്കളമിട്ടും, സദ്യയൊരുക്കിയും ഫ്രണ്ട്സിന്റെ വീട്ടിൽ പോയും ഒക്കെ ഓണം ആഘോഷിക്കാറുണ്ട്. ഓരോ ആഘോഷവേളകളിലും മലയാള സിനിമകളിലെ എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർ എന്നെ വിളിച്ച് ആശംസകൾ അറിയിക്കാറുണ്ട്. ചെന്നൈയിലും എനിക്ക് ഒരുപാട് മലയാളി സുഹൃത്തുക്കളുണ്ട്. അവരും എനിക്ക് ആശംസ അറിയിക്കാറുണ്ട്. ഞാൻ തിരിച്ചും ആശംസകൾ പറയാറുണ്ടെന്നും ശാലിനി പറയുന്നു.


Click it and Unblock the Notifications











