ആക്ഷന്‍ രംഗത്തില്‍ അജിത്തിന്റെ കത്തി കൊണ്ട് ശാലിനിയുടെ കൈ മുറിഞ്ഞു; പ്രണയകഥയുടെ തുടക്കം അങ്ങനെയാണ്

ബേബി ശാലിനിയായിട്ടാണ് അറിയപ്പെട്ടിരുന്നതെങ്കിലും അനിയത്തിപ്രാവിലൂടെ നായികയായിട്ടെത്തി ശാലിനി മലയാളികളുടെ ഇഷ്ടം സ്വന്തമാക്കിയിരുന്നു. മലയാളത്തിന് പുറമേ തമിഴിലും നായികയായി എത്തിയതോടെ ശാലിനിയുടെ ജീവിതം തന്നെ മാറി മറിഞ്ഞു. തമിഴിലെ സൂപ്പര്‍താരം അജിത്തുമായിട്ടുള്ള വിവാഹം കഴിഞ്ഞതോടെ കുടുംബിനിയായി രണ്ട് മക്കളുടെ അമ്മയായി കഴിയുകയാണ് നടി.

ഇന്നിതാ ശാലിനിയുടെ ജന്മദിനത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. 1978 ല്‍ ജനിച്ച ശാലിനി തന്റെ 41-ാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. പിറന്നാള്‍ ദിവസത്തിലും ഏറ്റവുമധികം ആളുകള്‍ തപ്പിയതും ശാലിനിയും അജിത്തും തമ്മിലുണ്ടായിരുന്ന പ്രണയം എങ്ങനെ ആയിരുന്നുവെന്നാണ്. രസകരമായ ആ കഥ വീണ്ടും വൈറലാവുകയാണ്.

 shalini-ajith

വളരെ നാടീകയമായ രീതിയിലാണ് അജിത്ത്-ശാലിനി പ്രണയം ആരംഭിക്കുന്നത്. 1999 ല്‍ പുറത്തിറങ്ങിയ അമര്‍ക്കലം എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. അന്ന് പ്ലസ് ടു വില്‍ പഠിക്കുകയായിരുന്ന ശാലിനി പരീക്ഷ എഴുതണമെന്ന ആവശ്യം കാരണം ഈ സിനിമ വേണ്ടെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ അജിത്തിന്റെ നിര്‍ദ്ദേശ പ്രകാരം ശാലിനിയുടെ പരീക്ഷ കഴിയുന്നത് വരെ ഷൂട്ടിങ് നീട്ടി വെക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ പരീക്ഷയ്ക്ക് ശേഷം ശാലിനി ലൊക്കേഷനിലെത്തി.

സിനിമയിലെ ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അജിത്ത് പിടിച്ചിരുന്ന കത്തി അറിയാ ശാലിനിയുടെ കൈതണ്ടയില്‍ തട്ടി വലിയൊരു മുറിവുണ്ടായി. വേദനയോടെ കരയുന്ന ശാലിനിയെ കണ്ട് അജിത്തിന്റെ മനസ് വേദനിച്ചു. ആ കുറ്റബോധമാണ് പിന്നീട് പ്രണയമായി മാറിയതെന്ന് അജിത്ത് തന്നെയാണ് അഭിമുഖങ്ങളിലൂടെ വെളിപ്പെടുത്തിയത്. പ്രണയം വീട്ടില്‍ പറഞ്ഞ് 2000 ല്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു.

Recommended Video

ദളപതി വിജയിയെക്കുറിച്ച് തല അജിത് | Filmibeat Malayalam

അജിത്തുമായി സെറ്റിലുണ്ടായ സംസാരത്തെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ ശാലിനിയും പറഞ്ഞിരുന്നു. 'ഒരിക്കല്‍ മുടി ചുരുട്ടി ഒരു പുത്തന്‍ സ്റ്റൈലില്‍ സെറ്റില്‍ പോയി. എനിക്കത് ചേരുന്നില്ലെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. പെട്ടെന്ന് തന്നെ കുട്ടി തിരുത്തി പറഞ്ഞു, എന്നെ തെറ്റിദ്ധരിക്കരുത്, കുട്ടിയുടെ കാതലുക്ക് മര്യാദെ എന്ന പടം ഞാന്‍ കണ്ടിട്ടുണ്ട്. അതിലെ സ്റ്റൈലാണ് നല്ലതെന്ന് അജിത്ത് പറഞ്ഞു. എന്നുമായിരുന്നു ശാലിനി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X