ഗ്രാമീണ പെണ്‍ക്കുട്ടിയായി ഷംന എത്തുന്നു
മിലി എന്ന ചിത്രത്തിലെ മോഡേണ്‍ വേഷത്തിന് ശേഷം ഷംന തനി നാടനായി എത്തുന്നു. ശിവാജി സംവിധാനം ചെയ്യുന്ന സര്‍വ്വമംഗളം എന്ന തമിഴ് ചിത്രത്തിലാണ് ഷംന കാസിം വ്യത്യസ്ത വേഷത്തിലെത്തുന്നത്. ചിത്രത്തിന് പേര് തീരുമാനിച്ചിട്ടില്ല.
ശ്രീനിവാസ റെഡ്ഡിയാണ് ചിത്രത്തില്‍ നായക വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥയുടെ വേഷമാണ് ഷംന അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോള്‍ ഹൈദരബാദ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിസാഗിലാണ് ചിത്രത്തിന്റെ ബാക്കി ഭാഗം ചിത്രീകരിക്കുക.

പുതിയ തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാനും ഷംന കരാറില്‍ ഒപ്പ് വച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ രാജാധി രാജ എന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സ് അവതരിപ്പിച്ച ശേഷം മിലി എന്ന ചിത്രത്തില്‍ ഷംന നായികയായി എത്തിയിരുന്നു. മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തില്‍ നായക വേഷം അവതരിപ്പിച്ചത്.
തന്നെ തേടി നിരനവധി ഓഫര്‍ വരുന്നുണ്ടെന്നും, എന്നാല്‍ തനിക്ക് താല്‍പ്പര്യം തോന്നുന്ന സിനിമകളില്‍ മാത്രമേ അഭിനയിക്കുകയുള്ളുവെന്ന് ഷംന കാസിം പറയുന്നു.


Click it and Unblock the Notifications











