അഴിമതി തടയാന്‍ ഇന്‍ഡ്യന്‍ വീണ്ടും വരുന്നു...തമിഴില്‍?

By Meera Balan

സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രം ഇന്‍ഡ്യന്‍ രണ്ടാം ഭാഗം വരുന്നു. സംവിധായകന്‍ ഷങ്കറുമായി ഇക്കാര്യം സംസാരിച്ചതായി ചിത്രത്തിന്റെ നിര്‍മ്മാതാവ് എ എം രത്‌നം അറിയിച്ച. കമല്‍ ഹാസന്‍ ഇരട്ട വേഷത്തിലെത്തിയ ചിത്രം 1996ലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു . സംവിധായകനെന്ന നിലയില്‍ ഷങ്കറിനും ചിത്രം മുതല്‍ക്കൂട്ടായിരുന്നു .

മനിഷ കൊയ്രാള, ഊര്‍മ്മിള മടോന്ദ്ക്കര്‍, സുകന്യ എന്നിവര്‍ ചിത്രത്തില്‍ കമലിനൊപ്പം അഭിനയിച്ചു . എആര്‍ രഹ്മാന്‍ ഒരുക്കിയ ഇന്‍ഡ്യനിലെ ഗാനങ്ങളും ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. അഴിമതിയ്ക്കും കൈക്കൂലിയ്ക്കും എതിരെ പൊരുതുന്ന സാവതന്ത്ര്യ സമര സേനാനിയായി തകര്‍ത്തഭിനയിച്ച കമല്‍ഹാസന്റെ ഇന്‍ഡ്യന്‍ മികച്ച അഭിപ്രായം നേടിയ സിനിമയായിരുന്നു .

Indian

പുതിയ ചിത്രത്തില്‍ കമല്‍ഹാസന്‍ തന്നെയാണോ നായകന്‍ എന്ന കാര്യം വ്യക്തമല്ല . ഇതില്‍ തീരുമാനമായിട്ടില്ല. നായികയേയും നിശ്ചയിച്ചിട്ടില്ല .താരങ്ങളെ തീരുമാനിയ്ക്കുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങള്‍ എത്തിയിട്ടില്ലെന്നും രത്‌നം പറഞ്ഞു . തമിഴ്‌നാട്ടിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ നോക്കുമ്പോള്‍ ഇന്‍ഡ്യന്റെ രണ്ടാവം വരവ് ഏറെ പ്രതീക്ഷയുണര്‍ത്തുന്നുണ്ട് ഒപ്പം തന്നെ വിവാദങ്ങള്‍ക്കിടയാക്കുമെന്ന ആശങ്കയും .

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X