വിക്രം ആരാധകരുടെ നിരാശ മാറുന്നു 'ഐ' പൊങ്കലിനെത്തും
വിക്രമിന്റെ ആരാധകരെ ഏറെ നിരാശരാക്കിയ വാര്‍ത്തയായിരുന്നു ഐയുടെ റിലീസ് സ്റ്റേ ചെയ്തത്.. എന്നാല്‍ മുന്‍പ് നിശ്ചയിച്ചയിച്ചത് പോലെ ചിത്രത്തിന്റെ റിലീസ് ജനവരി 14 ന് നടക്കുമെന്നാണ് അറിയുന്നത്. അസ്‌കാര്‍ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. മറ്റൊരു നിര്‍മ്മാണ കമ്പനിയുടെ പരാതിയെത്തുടര്‍ന്നാണ് അസ്‌കാര്‍ ചിത്രമായ ഐയുടെ റിലീസ് മൂന്ന് ആഴ്ചത്തേയ്ക്ക് നീട്ടി വയ്ക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ പ്രശ്നങ്ങള്‍ ഒത്തു തീര്‍പ്പിലെത്തിയതായി അറിയുന്നു.
പിക്‌ചര്‍ ഹൗസ് മീഡിയയുടെ പരാതിയെത്തുടര്‍ന്നാണ് ഐയുടെ റിലീസ് നീട്ടിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ഓസ്‌ക്കാര്‍ രവിചന്ദ്രനെതിരെ നിര്‍മ്മാണ കമ്പനി നല്‍കിയ പരാതിയിലായിരുന്നു ചിത്രം സ്റ്റേ ചെയ്തത്. കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് സ്റ്റേ വരെ എത്തിയത്.

ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിയ്ക്കപ്പെട്ടുവെന്നും പൊങ്കലിന് ചിത്രം തീയേറ്ററിലെത്തുമെന്നും പിക്ചര്‍ ഹൗസ് മീഡിയ അറിയിച്ചു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരുഹരിച്ചുവെന്നും പിഒത്തുതീര്‍പ്പിലെത്തിയെന്നും പിക്ചര്‍ ഹൗസ് മീഡിയ പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.
ജനവരി 14 ന് തന്നെ ഓസ്‌കര്‍ രവിചന്ദ്രന് ഐയുടെ റിലീസ് നടത്താമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.വിക്രമും ആമി ജാക്സണും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഐ. ശങ്കറാണ് ചിത്രത്തിന്‍റെ സംവിധായകന്‍. 80 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ചിത്രം കേരളത്തിലെ 224 തിയേറ്ററുകളിലുള്‍പ്പടെ ലോകമെമ്പാടും 20,000 ല്‍പരം തിയേറ്ററുകളിലാണ് റിലീസിനൊരുങ്ങുന്നത്.


Click it and Unblock the Notifications











