സിനിമാ ലോകത്തെ ഞെട്ടിച്ച് 'ഐ' യുടെ ടീസറെത്തി
ഹോളിവുഡ് സിനിമാ ലോകത്തെ വരെ ഞെട്ടിച്ച് ശങ്കര്‍- വിക്രം കൂട്ടുകെട്ടിന്റെ 'ഐ' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഓഡിയോ ലോഞ്ചിങ്ങുള്‍പ്പടെ ഇത്രയേറെ ചര്‍ച്ചാ വിഷയമായ ഒരു സിനിമ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ അപൂര്‍വമാണ്.
ചിത്രത്തിന്റെ ഓഡിയോ റിലീസിന് വേണ്ടി ഹോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍സ്റ്റാറായ അര്‍ണോള്‍ഡ് ഷ്വസ്‌നെഗര്‍ ഇന്ത്യയിലെത്തിയത് തന്നെ അത്ഭുതങ്ങളുടെ ചെറിയ ഭാഗം. വിക്രം 'ഐ' എന്ന ചിത്രത്തിന് വേണ്ടി ശരീരത്തില്‍ വരുത്തിയ മാറ്റങ്ങള്‍ ഷ്വാസ്‌നെഗറിനെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. പല തവണ മിസ്റ്റര്‍ യൂണിവേഴ്‌സ് ആയ ആളാണ് വിക്രമിനെ പ്രശംസിച്ചത് എന്നും ഓര്‍ക്കണം.

ഇന്ത്യന്‍ സിനിമ ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത മേക്കപ് രൂപാന്തരങ്ങളാണ് വിക്രം ഈ സിനിമയില്‍ നടത്തിയിരിക്കുന്നതെന്ന് ടീസര്‍ വ്യക്തമാക്കുന്നു. ആസ്‌കാര്‍ രവിചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ സിനിമയില്‍ മലയാളത്തിന്റെ സുരേഷ്‌ഗോപിയാണ് വില്ലന്‍. എമി ജാക്‌സന്‍ നായികയാകുന്നു.
അന്യന് ശേഷം ശങ്കര്‍ വിക്രം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്. അന്യനില്‍ വിക്രമിനെ മൂന്നായി ചിത്രീകരിച്ച ശങ്കര്‍ ഐ യില്‍ എത്തുമ്പോള്‍ മനുഷ്യനും മൃഗവും ചേര്‍ന്ന രൂപത്തിലാക്കുന്നു.


Click it and Unblock the Notifications