മുതല്‍വന് രണ്ടാം ഭാഗം വരികയാണെങ്കില്‍ ആരാകും ഹീറോ? ശങ്കറിന്റെ മറുപടി വൈറല്‍! കാണൂ
ബ്രഹ്മാണ്ട ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധയനായ സംവിധായകനാണ് ശങ്കര്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറിലൂടെ നിരവധി മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ ശങ്കറിന് സാധിച്ചിരുന്നു. സൂപ്പര്‍ താരങ്ങളെവെച്ചുളള അദ്ദേഹത്തിന്റെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകരണമായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സ്റ്റൈല്‍മന്നനൊപ്പമുളള 2.0യും വലിയ വിജയം നേടിയാണ് മുന്നേറികൊണ്ടിരിക്കുന്നത്.
വമ്പന്‍ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രം വലിയ കളക്ഷന്‍ നേടികൊണ്ടാണ് പ്രദര്‍ശനം തുടരുന്നത്. 2.0യ്ക്കു ശേഷം കമല്‍ഹാസനെ നായകനാക്കിയുളള ഇന്ത്യന്‍2 എന്ന ചിത്രമാണ് ശങ്കര്‍ സംവിധാനം ചെയ്യാന്‍ പോകുന്നത്. ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മുതല്‍വന്‍ എന്ന ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുകയാണെങ്കില്‍ ആരായിരിക്കും നായകന്‍ എന്നുളള കാര്യ ശങ്കര്‍ വെളിപ്പെടുത്തിയിരുന്നു. ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തികൊണ്ടായി രുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുതല്‍വന്‍ എന്ന ചിത്രം
ശങ്കറിന്റെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മുതല്‍വന്‍. സാമൂഹിക പ്രാധാന്യമുളള ഒരു പ്രമേയം കൈകാര്യം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. അര്‍ജുന്‍ സര്‍ജ നായകനായി എത്തിയ ചിത്രം തമിഴ്‌നാട്ടില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ശങ്കറിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായിട്ടാണ് മുതല്‍വന്‍ അറിയപ്പെടുന്നത്. മനീഷ കൊയ്രാള നായികാ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ രഘുവരന്‍,കൊച്ചിന്‍ ഹനീഫ, ലൈല തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഒരുനാള്‍ മുഖ്യമന്ത്രി എന്ന രീതിയായിരുന്നു ചിത്രത്തില്‍ ഏറെ ശ്രദ്ധേയമായിരുന്നത്. ശങ്കറിന്റെ മേക്കിങ്ങും അര്‍ജുന്റെ പ്രകടനം കൊണ്ടും സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു.

എആര്‍ റഹ്മാന്‍റെ പാട്ടുകള്‍
എആര്‍ റഹ്മാന്‍ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ചിത്രത്തിന് ബോളിവുഡില്‍ റീമേക്കും വരികയുണ്ടായി.നായക് എന്ന് പേരിട്ട ചിത്രത്തില്‍ അനില്‍ കപൂറായിരുന്നു മുഖ്യവേഷത്തില്‍ എത്തിയിരുന്നത്. ശങ്കര്‍ തന്നെയായിരുന്നു സിനിമ ബോളിവുഡിലും എടുത്തിരുന്നത്. റാണി മുഖര്‍ജി,അമരീഷ് പുരി,പരേഷ് റാവല്‍,ജോണി ലീവര്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. ചിത്രം ഹിന്ദിയിലും മികച്ച വിജയം നേടിയിരുന്നു.

ശ്രുതി ഹാസന്റെ ചോദ്യം
അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു തന്റെ ഹിറ്റ് ചിത്രം മുതല്‍വനെക്കുറിച്ച് ശങ്കര്‍ വീണ്ടും സംസാരിച്ചിരുന്നത്. കമല്‍ഹാസന്റെ മകള്‍ ശ്രുതി ഹാസന്‍ അവതാരികയായി എത്തുന്ന ഹലോ സഗോ എന്ന പരിപാടിയിലായിരുന്നു ശങ്കര്‍ എത്തിയത്. ഷോയില്‍ വെച്ച് ശ്രുതി തന്നെയായിരുന്നു മുതല്‍വനുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ശങ്കറിനോട് ചോദിച്ചത്. മുതല്‍വന് ഒരു രണ്ടാം ഭാഗം ഒരുക്കുകയാണെങ്കില്‍ രജനീകാന്തും കമല്‍ഹാസനും അല്ലാതെ ഏത് നടനെ നായകനാക്കും എന്നായിരുന്നു ശ്രുതി ഹാസന്‍ ശങ്കറിനോട് ചോദിച്ചത്.

ശങ്കര്‍ പറഞ്ഞത്
മുതല്‍വന് രണ്ടാം ഭാഗം ഒരുക്കുകയാണെങ്കില്‍ ദളപതി വിജയ് യെ നായകനാക്കുമെന്നായിരുന്നു ശങ്കര്‍ പറഞ്ഞത്. ശങ്കറും വിജയും ഇതിനു മുന്‍പ് നന്‍പന്‍ എന്ന ചിത്രത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നു. ബോളിവുഡിലെ ബ്ലോക്ക് ബസ്റ്റര്‍ ത്രീ ഇഡിയറ്റ്‌സിന്റെ റീമേക്കായിട്ടായിരുന്നു ചിത്രമൊരുക്കിയത്. അതേസമയം ദളപതിയുടെ പുതിയ ചിത്രം സര്‍ക്കാരിന്റെ വിജയത്തെ തുടര്‍ന്നാണ് ശങ്കര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതെന്നാണ് സമൂഹ മാധ്യമങ്ങളില്‍ കമന്റുകള്‍ വരുന്നത്. ഏതായാലും വിജയും ശങ്കറും ഒരുമിച്ചുളള ഒരു സിനിമ വീണ്ടും വരികയാണെങ്കില്‍ ആരാധകര്‍ അത് ഏറ്റെടുക്കുമെന്നുളള കാര്യത്തില്‍ സംശയമില്ല. ശങ്കറിനൊപ്പമുളള വിജയുടെ പുതിയ സിനിമ ആരാധകര്‍ കുറെനാളായി കാത്തിരിക്കുന്നൊരു കാര്യമാണ്.


Click it and Unblock the Notifications











