2.0 രജനികാന്തിന്റെ ലുക്ക് സംവിധായകന്‍ തന്നെ പുറത്ത് വിട്ടു

By Sanviya

രജനികാന്തിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കബാലി. ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബലീശ്വരന്‍ എന്ന കബാലി അധോലോക നായകനാകുന്നതും തുടര്‍ന്ന് മലേഷ്യയിലേക്ക് ചേക്കറുന്നതുമാണ് ചിത്രം. രാധിക ആപ്‌തെയാണ് ചിത്രത്തിന്റെ നായിക. ജൂലൈ ഒന്നിന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

എന്നാല്‍ കബലിയ്ക്ക് ശേഷം ആരാധകര്‍ ഇരട്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എന്തിരന്റെ രണ്ടാം ഭാഗം. 2.0 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചിത്രത്തില്‍ രജനിയുടെ വില്ലന്‍. ചിത്രത്തിലെ അക്ഷയ് കുമാറിന്റെ അത്ഭുതപ്പെടുത്തുന്ന ലുക്ക് പുറത്ത് വിട്ടിരുന്നു.

rajanikanth-2-0

ഇപ്പോഴിതാ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ രജനികാന്തിന്റെ ലുക്ക് പുറത്ത് വിട്ടിരിക്കുന്നു. സംവിധായകന്‍ ശങ്കര്‍ ത്‌ന്നെയാണ് ചിത്രത്തിലെ രജനികാന്തിന്റെ ലുക്ക് പുറത്ത് വിട്ടത്.

എമി ജാക്‌സനാണ് ചിത്രത്തില്‍ നായിക. ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ ഐശ്വര്യ റായ് യായിരുന്നു നായിക വേഷം അവതരിപ്പിച്ചത്. പൂര്‍ണമായും ചിത്രം ത്രിഡിയിലാണ് ഒരുക്കുന്നത്. ഹോളിവുഡിലെ പ്രഗത്ഭന്മാരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X