»   »  ഐ-ശങ്കറിന്റെ വിക്രം ചിത്രത്തില്‍ സുരേഷ് ഗോപിയും

ഐ-ശങ്കറിന്റെ വിക്രം ചിത്രത്തില്‍ സുരേഷ് ഗോപിയും

Posted By:
Subscribe to Filmibeat Malayalam
Vikram
ഇന്ത്യന്‍ സ്പീല്‍ബര്‍ഗ് ശങ്കറിന്റെ പുതിയ ചിത്രത്തിന്റെ പേരെന്താണെന്ന സസ്‌പെന്‍സിന് വിരാമം. അന്യന് ശേഷം വിക്രമിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് 'ഐ' എന്നൊരു തകര്‍പ്പന്‍ പേരാണ് ശങ്കറും സംഘവും കണ്ടെത്തിയിരിക്കുന്നത്.

ആസ്‌കാര്‍ രവിചന്ദ്രന്‍ നിര്‍മിയ്ക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ വിക്രമിന്റെ നായികയായെത്തുന്നത് സാമന്തയാണ്. തമിഴിലെ സൂപ്പര്‍ കോമഡി താരമായ സന്താനത്തിനൊപ്പം മലയാളി താരം സുരേഷ് ഗോപിയും ഐയില്‍ പ്രധാനവേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇംഗ്ലീഷില്‍ 'ഐ' എന്ന വാക്കിന് ഞാന്‍ എന്നാണ് അര്‍ത്ഥം. പക്ഷേ തമിഴില്‍ ഐയ്ക്ക് പലവിധത്തിലുള്ള അര്‍ത്ഥങ്ങളാണുള്ളത്. സൗന്ദര്യം, രാജാവ്, പ്രലോഭനീയത എന്നിങ്ങനെയാണ് ഐയുടെ തമിഴ് അര്‍ത്ഥങ്ങളായി പറയാവുന്നത്.

ഇന്ത്യന്‍ സിനിമയിലെയും ഹോളിവുഡിലെയും പ്രമുഖരായ സാങ്കേതിക പ്രവര്‍ത്തകരാണ് ഈ ബ്രഹ്മാണ്ഡ ചിത്രവുമായി സഹകരിയ്ക്കുന്നത്. എആര്‍ റഹ്മാന്‍ സംഗീതം പകരുന്ന ഐയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് പിസി ശ്രീരാമാണ്. ഹോളിവുഡ് ചിത്രമായ മെന്‍ ഇന്‍ ബ്ലാക്കിന്റെ കോസ്റ്റിയൂം ഡിസൈനര്‍ മേരി വോട് സിനിമയുടെ വസ്ത്രലങ്കാരം നിര്‍വഹിയ്ക്കും. അനില്‍ അരശിനൊപ്പം ചൈനക്കാരനായ പീറ്റര്‍ മിങാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.

ഹാരി പോട്ടറിന്റെ വിഷ്വല്‍ ഇഫക്ട്‌സ് ഒരുക്കിയ ആസ്‌ത്രേലിയന്‍ കമ്പനി റൈസിങ് സണ്‍ ഐയുടെ നിര്‍മാണ ജോലികളില്‍ സഹകരിയ്ക്കുന്നുണ്ട്. ജൂലൈ 15ന് ചെന്നൈയില്‍ ഐയുടെ ഷൂട്ടിങ് ആരംഭിയ്ക്കുന്നതോടെ ഇന്ത്യന്‍ സിനിമാലോകം ഇനി ഏറെക്കാലം ഈ സിനിമയുടെ വിശേഷങ്ങളറിയാനായി കതോര്‍ക്കും.

English summary
Its official. Top commercial director Shankar has announced his new big budget film with Vikram titled I for leading producer Aascar Ravichandran

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam