ഐ ടീം വീണ്ടും ഒന്നിക്കുന്നു, 2019 ല്‍ ചിത്രം റിലീസ് ചെയ്യും?
കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് പ്രദര്‍ശനം തുടരുന്ന ഐ ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിനെതിരെ മൂന്നാം ലിംഗക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോഴും അതിനൊന്നും തളരാതെ ഐ പ്രദര്‍ശനം തുടരുന്നതിനിടെയാണ് പുതിയ വാര്‍ത്ത.
അന്യന്‍ എന്ന ചിത്രത്തിന് ശേഷം പത്ത് വര്‍ഷം കഴിഞ്ഞാണ് ശങ്കറും വിക്രമും വീണ്ടും ഒന്നിച്ച് ഐ എന്ന ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. മൂന്നു വര്‍ഷത്തെ കഠിന പ്രയത്‌നം ഐയ്ക്ക് പിന്നിലുണ്ട്. വിക്രമും ശങ്കറും ഒന്നിക്കുന്ന ചിത്രം നാല് വര്‍ഷം കഴിഞ്ഞേ തിയേറ്ററിലെത്തുകയുള്ളൂ.

ഈ വര്‍ഷം തന്നെ പുതിയ ചിത്രത്തിന്റെ വര്‍ക്ക് തുടങ്ങും. 2017 ലായിരിക്കുമത്രെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുക. 2019 ല്‍ ചിത്രം റിലീസ് ചെയ്യും. സ്വാതന്ത്ര്യകാലത്തിന് മുന്‍പ് നടന്ന കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തെ കുറിച്ച് ശങ്കര്‍ വിക്രമിനോട് സംസാരിച്ചെന്നും വിക്രം സമ്മതം മൂളിയെന്നുമാണ് അറിയുന്നത്.
അതേ സമയം ഇതേ കുറിച്ച് സ്ഥിരീകരണമൊന്നും ആയില്ല. ധനുഷിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള പദ്ധതിയിവാണ് ഇപ്പോള്‍ ശങ്കര്‍ എന്ന സംസാരവും കോളിവുഡിലുണ്ട്.


Click it and Unblock the Notifications











