വിക്രം-ശങ്കര്‍ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം 'ഐ'

By Lakshmi

തമിഴകത്ത് പുത്തനൊരു ബ്രഹ്മാണ്ഡ ചിത്രം തയ്യാറാവുകയാണ്. വിക്രവും ശങ്കറും ഒന്നിയ്ക്കുന്ന ഐയാണ് വന്‍ ബജറ്റില്‍ ഒരുങ്ങുന്നത്. 145 കോടി രൂപയാണ് ഐയുടെ ബജറ്റ്. ഏപ്രില്‍ 11നാണ് ചിത്രത്തിന്റെ റിലീസ് തീയതി. സിനിമയുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ള കുറച്ച് സീനുകള്‍ ജനുവരി അവസാനത്തോടെ ഷൂട്ട് ചെയ്യാനാണ് ശങ്കറിന്റെ തീരുമാനം.

പിസി ശ്രീരാമാണ് ഐയുടെ ക്യാമറാമാന്‍. അമ ജാക്‌സണാണ് ചിത്രത്തില്‍ വിക്രത്തിന്റെ നായികയായി എത്തുന്നത്. മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപി വില്ലനായി അഭിനയിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. മോഹന്‍ലാലും വിജയും ഒന്നിയ്ക്കുന്ന ജില്ല കഴിഞ്ഞാല്‍ അടുത്തതായി എത്തുന്ന തമിഴ്-മലയാളം സൂപ്പര്‍താര കോമ്പിനേഷന്‍ ചിത്രം എന്ന് ഐയെ വിശേഷിപ്പിക്കാം.

ഐയ്ക്കു വേണ്ടി വിക്രം ആളാകെ മാറി

വിക്രം-ശങ്കര്‍ ടീമിന്റെ 'ഐ'

കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി ശരീരഭാരം നന്നേ കുറച്ച വിക്രം തല മൊട്ടയടിയ്ക്കുകയും ചെയ്തിരുന്നു. അടുത്തിടെ തമിഴകത്ത് നടന്ന പല ചലച്ചിത്ര പരിപാടികളിലും വിക്രം മൊട്ടത്തലയുമായി എത്തിയത് വലിയ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തിരുന്നു.

വില്ലനായി സുരേഷ് ഗോപി

വിക്രം-ശങ്കര്‍ ടീമിന്റെ 'ഐ'

സുരേഷ് ഗോപിയുടെ വില്ലന്‍വേഷങ്ങള്‍ പുതുമയുള്ളകാര്യമല്ല. എണ്‍പതുകളിലും തൊണ്ണൂറുകളിലും സുരേഷ് ഗോപി ഇഷ്ടം പോലെ മലയാളചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സൂപ്പര്‍താരപദവിയ്ക്കുശേഷം സുരേഷ് വില്ലനായി എത്തുന്ന ചിത്രം ഐ ആണ്.

 നായികയായി അമി ജാക്‌സണ്‍

വിക്രം-ശങ്കര്‍ ടീമിന്റെ 'ഐ'

ബ്രിട്ടീഷ് മോഡലും നടിയുമെല്ലാമായ അമി ജാക്‌സണ്‍ ചുരുക്കം ചില ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ്. മദിരാശിപ്പട്ടണം എന്ന ചിത്രത്തിലൂടെയെത്തിയ അമിയാണ് ഐയില്‍ നായികയായി എത്തുന്നത്.

റൊമാന്റിക് ത്രില്ലര്‍

വിക്രം-ശങ്കര്‍ ടീമിന്റെ 'ഐ'

ഐ ഒരു റൊമാന്റിക് ത്രില്ലറാണെന്നാണ് സംവിധായകന്‍ ശങ്കര്‍ പറയുന്നത്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് വിക്രം ഇതില്‍ അവതരിപ്പിക്കുന്നത്. സുബയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

 ശങ്കറിന്റെ മാജിക്

വിക്രം-ശങ്കര്‍ ടീമിന്റെ 'ഐ'

വന്‍ബജറ്റ് ചിത്രങ്ങളുടെ സ്വന്തം സംവിധായകനാണ് ശങ്കര്‍ 1993ല്‍ ജെന്റില്‍മാന്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് കടന്നുവന്ന ശങ്കര്‍ ഇതിനകം പല സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ഐയിലും ശങ്കര്‍ മാജിക് തുടരുമെന്ന് പ്രതീക്ഷിയ്ക്കാം

ശങ്കര്‍-വിക്രം കൂട്ടുകെട്ട്

വിക്രം-ശങ്കര്‍ ടീമിന്റെ 'ഐ'

അന്യന്‍ എന്ന ചിത്രത്തിലൂടെയാണ് ശങ്കറും വിക്രവും ആദ്യമായി ഒന്നിച്ചത്. സൈകോത്രില്ലറായി ഒരുക്കിയ അന്യന്‍ വന്‍ വിജയം കൊയ്ത പടമായിരുന്നു. അന്യനിലെന്ന പോലെ ഐയിലും ഒട്ടേറെ സസ്‌പെന്‍സുകളാണ് ശങ്കറും വിക്രവും പ്രേക്ഷകര്‍ക്കായി കരുതിയിരിക്കുന്നതെന്നാണ് സൂചന.

താരനിര

വിക്രം-ശങ്കര്‍ ടീമിന്റെ 'ഐ'

ഉപന്‍ പട്ടേല്‍, സന്താനം, രാംകുമാര്‍ ഗണേശന്‍, ശ്രീനിവാസന്‍, സത്യ കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളഇല്‍ എത്തുന്ന മറ്റ് താരങ്ങള്‍.

റഹ്മാന്‍ സംഗീതം

വിക്രം-ശങ്കര്‍ ടീമിന്റെ 'ഐ'

ഓസ്‌കാര്‍ പുരസ്‌കാരജേതാവ് എആര്‍ റഹ്മാനാണ് ശങ്കറിന്റെ ഐയ്ക്ക് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.

മേക്കപ്പിന് വിദേശവിദഗ്ധര്‍

വിക്രം-ശങ്കര്‍ ടീമിന്റെ 'ഐ'

ലോര്‍ഡ് ഓഫ് റിങ്‌സ്, ഹാബിറ്റ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലെ താരങ്ങള്ക്ക് മേക്കപ്പ ്‌ചെയ്ത കലാകാരന്മാരാണ് ഐയിലെ താരങ്ങള്‍ക്ക് മേക്കപ്പിടുന്നത്.

ഏപ്രില്‍ 11ന് റിലീസ്

വിക്രം-ശങ്കര്‍ ടീമിന്റെ 'ഐ'

ലോകത്തെമ്പാടുമായി പതിനേഴ് ഭാഷകളില്‍ ഐ റിലീസ് ചെയ്യുമെന്നാണ് സൂചന.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X