'പല സ്ത്രീകളുമായി അയാൾക്ക് ബന്ധമുണ്ടായിരുന്നു, എല്ലാം പുറത്ത് വന്നത് വിവാഹശേഷം'; ശങ്കറിന്റെ മകൾക്ക് സംഭവിച്ചത്

ബി​ഗ് ബജറ്റ് എന്ന വാക്ക് സിനിമാപ്രേമികൾ കൂടുതലായും കേട്ട് തുടങ്ങിയത് ഒരുപക്ഷെ ശങ്കർ സിനിമകൾ റിലീസ് ചെയ്ത് തുടങ്ങിയ ശേഷമാണ്. ആദ്യ സിനിമ തന്നെ വൻ വിജയമാക്കി മാറ്റി ശങ്കർ. ഏത് സിനിമ ചെയ്യുമ്പോഴും എല്ലാത്തിലും ഒരു പ്രതാപം കൊണ്ടുവരാൻ ശങ്കർ ശ്രമിക്കാറുണ്ട്. കെ.ടി കുഞ്ഞുമോനായിരുന്നു ശങ്കറിന്റെ ആദ്യ സിനിമയായ ജെന്റിൽമാന്റെ നിർമ്മാതാവ്. അർജുനും മധുബാലയും കേന്ദ്രകഥാപാത്രങ്ങളായ സിനിമ ഇന്നും തമിഴ് സിനിമയിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ്.

ശങ്കർ സിനിമകൾ അന്നും ഇന്നും ബി​ഗ് ബജറ്റിലാണ് തയ്യാറാക്കാറുള്ളത്. മുടക്ക് മുതലിന്റെ ഇരട്ടി ശങ്കർ സിനിമ തിയേറ്ററിൽ നിന്നും സമ്പാദിക്കാറുമുണ്ട്. അതുകൊണ്ട് തന്നെയാണ് ശങ്കർ സിനിമയുടെ ഭാ​ഗമാകാൻ നടന്മാരും നിർമാതാക്കളുമെല്ലാം ഏറെ താൽപര്യം കാണിക്കുന്നത്. തമിഴിൽ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനാണ് ശങ്കർ.

Shankar

പൊതുവെ സംവിധായകരുടെ മക്കൾ പെൺമക്കളാണെങ്കിൽ അഭിനയത്തിലേക്ക് വരാനുള്ള സാധ്യത വളരെ അധികം കൂടുതലാണ്. പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ അടക്കം അതിനുള്ള ഉദാഹരണങ്ങളാണ്. അത്തരത്തിൽ ശങ്കറിന്റെ ഇളയമകളും അഭിനയത്തിൽ അരങ്ങേറിയിട്ടുണ്ട്. രണ്ട് പെൺമക്കളാണ് താരത്തിനുള്ളത്.

മൂത്തമകൾ ഐശ്വര്യയാണ്. രണ്ടാമത്തെ മകളാണ് നടിയായ അദിതി ശങ്കർ. ഐശ്വര്യ 2021ൽ കൊവിഡ് കാലത്താണ് വിവാഹിതയായത്. തമിഴ്‌നാട് ക്രിക്കറ്റർ രോഹിത് ദാമോദരനാണ് ഐശ്വര്യയെ വിവാഹം ചെയ്തത്. മഹാബലിപുരത്ത് വെച്ചാണ് ചടങ്ങുകള്‍ നടന്നത്. ഡോക്ടറാണ് ഐശ്വര്യ.

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന മധുരൈ പാന്തേഴ്‌സ് ക്രിക്കറ്റ് ടീമിലെ താരമാണ് പ്രമുഖ വ്യവസായിയുടെ മകൻ കൂടിയായ രോഹിത് ദാമോദരൻ. ടീമിന്റെ ക്യാപ്റ്റനുമാണ്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ വിവാഹത്തിനെത്തിയിരുന്നു. ശങ്കറിന് 100 കോടി രൂപയുടെ ആസ്തിയാണുള്ളതെങ്കിൽ അദ്ദേഹത്തിന്റെ മരുമകൻ രോഹിത്തിന് ഏകദേശം 2000 കോടി രൂപയുടെ ആസ്തിയുണ്ട്.

തന്നെക്കാൾ ആസ്തിയുള്ള കുടുംബത്തിലേക്ക് മകളെ കെട്ടിച്ചയക്കണമെന്ന ആ​ഗ്രഹത്തിന്റെ പുറത്താണ് ക്രിക്കറ്ററുമായുള്ള മകളുടെ വിവാഹം ശങ്കർ നടത്തിയത്. വിവാഹം മം​ഗളമായി നടന്നുവെങ്കിലും രോഹിത്തിന്റെയും ഐശ്വര്യയുടെയും ദാമ്പത്യത്തിന് ആറ് മാസത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു.

Shankar

രോഹിത്തിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ഇനി അയാൾക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്ന് ശങ്കറിനോട് മകൾ ഐശ്വര്യ പറയുകയായിരുന്നു. രോഹിത്ത് മൂലം പറ്റിക്കപ്പെട്ട രണ്ട് സ്ത്രീകൾ ഐശ്വര്യയുമായുള്ള താരത്തിന്റെ വിവാഹം കഴിഞ്ഞതിന് പിന്നാലെ പോലീസിൽ പരാതി നൽകിയിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം മാത്രമെ വിവാഹമോചനം അനുവദിക്കൂ.

ആറ് മാസം കാലാവധി അവസാനിച്ചതോടെ ഇരുവരും വിവാഹമോചിതരാകാൻ തീരുമാനിച്ചതായാണ് സൂചനയെന്നാണ് നടനും സിനിമാ നിരൂപകനുമായ ബയിൽവാൻ രം​ഗനാഥൻ പുതിയ വീഡിയോയിൽ പറയുന്നത്. ഇപ്പോൾ ശങ്കറിനൊപ്പമാണ് മകൾ ഐശ്വ​ര്യയുടെ താമസം. മകളുടെ വിവാഹ​ ജീവിതം അതിവേ​ഗത്തിൽ തകർന്നതിന്റെ നിരാശയും സങ്കടവും ശങ്കറിനെ അലട്ടുന്നുണ്ടെന്നും ബയിൽവാൻ രം​ഗനാഥൻ പറയുന്നു.

രണ്ടാമത്തെ മകൾ അദിതി ശങ്കർ ഇപ്പോൾ തമിഴ് സിനിമയിലെ മുൻനിര നായികയാണ്. ഡോക്ടർ പഠനം പൂർത്തിയാക്കിയ താരത്തിന് ആ പ്രൊഫഷനോട് താൽപര്യമില്ലായിരുന്നു. മകളെ അഭിനയിക്കാൻ വിടാൻ ശങ്കറിനും താൽപര്യമുണ്ടായിരുന്നില്ലെന്നും അതെല്ലാം മറികടന്നാണ് അദിതി സിനിമകൾ ചെയ്യുന്നതെന്നും ബയിൽവാൻ രം​ഗനാഥൻ പറയുന്നു.

വിരുമനിലൂടെ തമിഴ് സിനിമയിലേക്ക് അരങ്ങേറിയ അതിഥിക്ക് ഇപ്പോൾ കൈനിറയെ സിനിമകളാണ്. മാവീരനാണ് അതിഥിയുടെ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ. ശിവകാർത്തികേയനായിരുന്നു ചിത്രത്തിൽ നായകൻ.

Read more about: shankar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X