ശാന്തനു ഭാഗ്യരാജ് വിവാഹിതനാകുന്നു
പ്രശസ്ത നടന്‍ ഭാഗ്യരാജിന്റെയും നടി പൂര്‍ണിമ ഭാഗ്യരാജിന്റെയും മകന്‍ ശാന്തനു ഭാഗ്യരാജ് വിവാഹിതനാകുന്നു. ടെലിവിഷന്‍ അവതാരകയായ കീര്‍ത്തിയാണ് ശാന്തനുവിന്റെ ഭാവി വധു.
ആഗസ്റ്റ് 21 ന് അമ്പലത്തില്‍ വച്ചായിരിക്കും വിവാഹ ചടങ്ങെന്ന് പിതാവും നടനുമായ ഭാഗ്യരാജ് അറിയിച്ചു. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുകയുള്ളൂ. 22 ന് എല്ലാവരെയും ക്ഷണിച്ച് ഗംഭീരമായി വിരുന്ന് സത്കാരം നടത്തും. ചെന്നൈയിലെ ശ്രീവാരൂ തിരുമണ മണ്ഡപത്തില്‍ വച്ചായിരിക്കും വിവാഹ സത്കാരം.

കലൈഞ്ഞര്‍ ടിവിയിലെ ഡാന്‍സ് റിയാലിറ്റി ഷോയായ മാനാട മൈലാട എന്ന പരിപാടിയിലെ അവതാരകയാണ് കീര്‍ത്തി. പ്രശസ്ത നര്‍ത്തകിയായ ജയന്തി വിജയകുമാറിന്റെ മകള്‍ കൂടെയാണ് കീര്‍ത്തി.
വായിമയ്, അമാലി തുമാലി എന്നീ പുതിയ തമിഴ് ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ് ശാന്തനു. തെലുങ്കില്‍ ലവ് ഇന്‍ ഹൈദരാബാദ് എന്ന ചിത്രവും റിലീസിന് തയ്യാറായി നില്‍ക്കുകയാണ്.
മോഹന്‍ലാലിനൊപ്പം അഭിനയിച്ച എയ്ഞ്ചല്‍ ജോണ്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ് ശാന്തനു ഭാഗ്യരാജ്. എന്നാല്‍, ചിത്രം വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.


Click it and Unblock the Notifications











