പേടിയായിരുന്നു, ഒന്നും പറയാനാകില്ലായിരുന്നു; ഗൗണ്ടമണിയെക്കുറിച്ച് ഷര്‍മിലിയുടെ വാക്കുകള്‍

ആവരാംപൂ എന്ന തമിഴ് സിനിമയിലൂടെയാണ് നടി ഷര്‍മിലി സിനിമയിലേക്ക് എത്തിയത്. ഗൗണ്ടമണിക്കൊപ്പം 27 സിനിമകളിലാണ് ഷര്‍മിലി അഭിനയിച്ചത്. വടിവേലുവിനൊപ്പവും വിവേകും വെണ്ണിരാടൈ മൂര്‍ത്തിയുമായുമെല്ലാം അഭിനയിച്ചിട്ടുണ്ട്. തമിഴ് തെലുഗു മലയാളം സിനിമകളിലും ഷര്‍മിലി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഗൗണ്ടമണിയെയും സെന്തിലിനെയും കുറിച്ച് ഷര്‍മിലി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

ഒരുകാലത്തെ തമിഴിലെ ഹിറ്റ് കോംബോയായിരുന്നു ഷര്‍മിലിയും ഗൗണ്ടമണിയും ഇരുവരുടെയും കോംബോയില്‍ ഉണ്ടായ ഓണ്‍സ്‌ക്രീന്‍ തമാശകള്‍ എന്നും തമിഴില്‍ വലിയ ഹിറ്റാണ്. ഷര്‍മിലിയുടെ കരിയറില്‍ ഏറ്റവും വലിയ പങ്കുവഹിച്ച വ്യക്തിയാണ് ഗൗണ്ടമണി. തനിക്ക് തമാശ വരുമോ എന്ന് പോലും അറിയുമായിരുന്നില്ല. ആ കാലത്താണ് തനിക്ക് ഗൗണ്ടമണിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത് എന്നും നടി ഷര്‍മിലി പറഞ്ഞു.

sharmili

'അദ്ദേഹം വലിയ തമാശകളൊക്കെ സിനിമയില്‍ ചെയ്യും. അദ്ദേഹവുമായി ഒരുമിച്ചുള്ള സീനുകള്‍ ചെയ്തു കഴിഞ്ഞാലും സ്‌ക്രീനിന്റെ പിറകില്‍ അദ്ദേഹം കാര്യമായി ഒന്നും സംസാരിക്കാതെ ഇരിക്കുന്നുണ്ടാവുമെന്ന് പറയുകയാണ് ശര്‍മിലി. അദ്ദേഹത്തിന് സിനിമയില്‍ മാത്രമേ തമാശ വരികയുള്ളു. അദ്ദേഹം ഒറ്റയ്ക്കായിരിക്കും എപ്പോഴും ഇരിക്കുക. അദ്ദേഹം വ്യക്തിപരമായി വളരെ സ്ട്രിക്ട് ആയ വ്യക്തിയാണ്,' എന്നാണെന്നും ഷര്‍മിലി പറഞ്ഞു.

അദ്ദേഹത്തോട് നമുക്ക് ഒന്നും പറയാന്‍ കഴിയില്ല. നമുക്ക് പേടിയാകുമെന്നും ശര്‍മിലി പറയുന്നു. അതേസമയം ഗൗണ്ടമണിക്കൊപ്പം അഭിനയിച്ചത് തനിക്ക് ഒരു തരത്തില്‍ വലിയ പ്രസിദ്ധി നേടിത്തന്നിട്ടുണ്ടെങ്കിലും പല സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കുന്നതിന് ഗൗണ്ടമണിക്കൊപ്പം ഉള്ള അഭിനയം കാരണമായിട്ടുണ്ടെന്നും ഷര്‍മിലി പറയുന്നു.

എന്നാല്‍ ഷര്‍മിലി പറയുന്നത് തനിക്കെതിരെ ഗൗണ്ടമണി തിരിഞ്ഞതോടെ താന്‍ അദ്ദേഹത്തോടെ അഭിനയിക്കുന്നത് നിര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കല്‍ ഒരു സിനിമയില്‍ നൃത്തരംഗത്തില്‍ അഭിനയിക്കാനുള്ള അവസരം നഷ്ടമായത് ഗൗണ്ടമണി കാരണമാണ്. തനിക്ക് ഡേറ്റില്ലെന്ന് ഗൗണ്ടമണി തന്നെ ചോദിച്ച് വന്നവരോട് പറയാറുണ്ടെന്നും അത് കാരണം അവസരം നഷ്ടമായെന്നും നടി പറഞ്ഞു. നടിക്ക് നഷ്ടമായത് ഒരു രജിനികാന്ത് ചിത്രമായിരുന്നു.

ഒരു കാലത്തെ തമിഴിലെ ഗ്ലാമറസ് താരം കൂടിയായിരുന്നു ഷര്‍മിലി. ഷര്‍മിലിയുടെ ആരോപണങ്ങള്‍ക്കതിരെ ഒരു സമയത്ത് നടന്‍ കൂടിയായ ബയില്‍വന്‍ രംഗനാഥന്‍ തന്നെ രംഗത്തെത്തിയിരുന്നു. ഗ്ലാമറസ് താരം ഷര്‍മിലിയെ ഇന്ന് ആരെങ്കിലും തിരിച്ചറിയുന്നുണ്ടെങ്കില്‍ അതിന് കാരണം ഗൗണ്ടമണിയാണ്. നന്ദികേടാണ് നടി കാണിക്കുന്നതെന്നുമായിരുന്നു ബയില്‍വന്‍ രംഗനാഥന്‍ പറഞ്ഞത്.

sharmili

ഒരുകാലത്ത് ഗൗണ്ടമണിയുടെ കോള്‍ഷീറ്റ് പ്രകാരമാണ് ഷര്‍മിലി അഭിനയിച്ചിരുന്നത്. രജിനികാന്തിന് സമാനമായി ചിരഞ്ജീവിയുടെ സിനിമയില്‍ ഡാന്‍സറായി അഭിനയിക്കാന്‍ ഷര്‍മിലിക്ക് അവസരം ലഭിച്ചെങ്കിലും ഗൗണ്ടമണി അത് തടയുകയായിരുന്നെന്നും രണ്ട് വര്‍ഷക്കാലം ഷര്‍മിലി വിദേശത്താണ് താമസിച്ചിരുന്നെന്നും അന്ന് ബയില്‍വന്‍ രംഗനാഥന്‍ പറഞ്ഞിരുന്നു.

ഏറെ വൈകിയാണ് നടി വിവാഹിതയായത്. 40-ാം വയസില്‍ വിവാഹിതയായ ഷര്‍മിലി 48-ാം വയസില്‍ അമ്മയാകാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അടുത്തിടെ നടി നാല് മാസം ഗര്‍ഭിണിയാണെന്ന് അറിയിച്ച് രംഗത്തെത്തിയിരുന്നു.

More from Filmibeat

Read more about: tamil cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X