twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മെര്‍സലിന്റെ ഹിന്ദി പതിപ്പിനായി ഷാരൂഖ് ഖാനും അറ്റ്‌ലീയും? വൈറലായി ചിത്രങ്ങള്‍! കാണൂ

    By Midhun Raj
    |

    അറ്റ്‌ലീ സംവിധാനം ചെയ്യുന്ന വിജയുടെ ദളപതി 36 ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മെര്‍സലിനു ശേഷമുളള ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന സിനിമ ദീപാവലിക്കാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

    ജയലളിതയുടെയും ശശികലയുടെയും ജീവിതം പറഞ്ഞ് ബയോപിക്ക് ചിത്രം! ശശിലളിത പ്രഖ്യാപിച്ചു!ജയലളിതയുടെയും ശശികലയുടെയും ജീവിതം പറഞ്ഞ് ബയോപിക്ക് ചിത്രം! ശശിലളിത പ്രഖ്യാപിച്ചു!

    അതേസമയം ചിത്രത്തില്‍ ഷാരൂഖ് ഖാനും ഉണ്ടാവുമെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദളപതി 63യില്‍ ഒരു പ്രധാന കഥാപാത്രമായി ഷാരൂഖും എത്തുമെന്നായിരുന്നു അഭ്യൂഹങ്ങള്‍ വന്നത്. അതേസമയം തന്നെ വിജയുടെ മെര്‍സലിന്റെ ഹിന്ദി പതിപ്പില്‍ ഷാരൂഖ് ഖാന്‍ നായകനാവുമെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു.

    atlee-shahrukh khan

    എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ഷാരൂഖില്‍ നിന്നോ അറ്റ്‌ലീയുടെ ഭാഗത്തുനിന്നോ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. എന്നാല്‍ ചെന്നൈയില്‍ നടന്ന ഐപിഎല്‍ മല്‍സരം കാണാനായി കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ചെന്നൈ സുപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മല്‍സരം കാണാനായിട്ടാണ് ഷാരൂഖും അറ്റ്‌ലീയും ഒരുമിച്ച് എത്തിയിരുന്നത്.

    atlee-shahrukh khan

    ഇരുവരുടെയും ഒത്തുച്ചേരല്‍ പുതിയ സിനിമയുടെ മുന്നോടിയായിട്ടാണ് എന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. ഷാരുഖ്-അറ്റ്‌ലീ കൂട്ടുകെട്ടില്‍ ഉടന്‍ തന്നെ ഒരു ചിത്രം വരുമെന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇത് തമിഴിലാണോ ബോളിവുഡിലാണോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്‌.

    വിജയ് ദേവരകൊണ്ടയുടെ ഡിയര്‍ കംമ്രേഡിലെ പുതിയ പാട്ടും ഹിറ്റ്! വൈറലായി വീഡിയോ! കാണൂവിജയ് ദേവരകൊണ്ടയുടെ ഡിയര്‍ കംമ്രേഡിലെ പുതിയ പാട്ടും ഹിറ്റ്! വൈറലായി വീഡിയോ! കാണൂ

    വീ ആര്‍ വെയ്റ്റിംഗ് ചേച്ചി! മധുരരാജയിലെ സണ്ണി ലിയോണിന്റെ വരവിനായി കാത്ത് അജു വര്‍ഗീസ്! കാണൂവീ ആര്‍ വെയ്റ്റിംഗ് ചേച്ചി! മധുരരാജയിലെ സണ്ണി ലിയോണിന്റെ വരവിനായി കാത്ത് അജു വര്‍ഗീസ്! കാണൂ

    English summary
    sharukh khan-atlee photos viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X