ഷർവാനന്ദ് വീണ്ടും തമിഴിലേക്ക് , ചിത്രത്തിൽ മലയാളികളുടെ സാന്നിദ്ധ്യവും !
തെലുങ്കിലെ മുൻ നിര യുവനായകൻ ഷർവാനന്ദ് വീണ്ടും തമിഴ് സിനിമയിലേക്ക് . പേരിടാ ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയിൽ ആരംഭിച്ചു.ഡ്രീം വാരിയർ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. 2011 ൽ പുറത്തിറങ്ങിയ "എങ്കേയും എപ്പോതും " മാണ് ഷർവാനന്ദിന്റെ ആദ്യ തമിഴ് ചിത്രം.

നവാഗതനായ ശ്രീകാർത്തിക്ക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ 'ധ്രുവ നക്ഷത്രം 'എന്ന സിനിമയിലൂടെ ശ്രദ്ധേയയായ റീത്തു വർമയാണ് . നാസർ,സതീഷ്,രമേഷ് തിലക് തുടങ്ങി ഒട്ടനവധി താരങ്ങൾ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു . ജീവിതത്തിൽ വേർ പിരിക്കാൻ കഴിയാത്ത വിഷയങ്ങളായ സൗഹൃദം ,പ്രണയം ,മാതൃസ്നേഹം ഇവയെ പശ്ചാത്തലമാക്കിയുള്ള രസകരമായ ഇതിവൃത്തമാണത്രെ അവലംബം .
ചിത്രത്തിന്റെ അണിയറയിലെ മലയാളി സാന്നിധ്യമാണ് മറ്റൊരു ശ്രദ്ധേയ ഘടകം . റഹ്മാൻ നായകനായി അഭിനയിച്ച ബ്ലോക് ബസ്റ്റർ ചിത്രമായിരുന്ന "ധ്രുവങ്കൾ 16 "ലൂടെ തമിഴ് സിനിമയിൽ ചുവടുറപ്പിച്ച സുജിത്ത് സാരംഗ് ഛായാഗ്രഹണവും , ജാക്‌സ് ബിജോയ് സംഗീത സംവിധാനവും ,ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും നിർവഹിച്ചു കൊണ്ട് വീണ്ടും ഒന്നിക്കുന്നു .കാർത്തി നായകനാവുന്ന "കൈതി " ക്കു ശേഷം ഡ്രീം വാരിയർ പിക്‌ചേഴ്‌സിനു വേണ്ടി എസ്.ആർ. പ്രകാഷ് ബാബു , എസ്.ആർ. പ്രഭു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം (2020) വേനലവധിക്കാണ് പ്രദർശനത്തിനെത്തുക.


Click it and Unblock the Notifications