എന്റെ സിനിമ പൊട്ടുമോ? 'തമിഴ് പടം'കണ്ട് തലയില്‍ കൈവെച്ച് നിര്‍മ്മാതാവ്! കാണൂ
സി എസ് അമുദന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ സ്ഫൂഫ് കോമഡി ചിത്രമായിരുന്നു തമിഴ് പടം. തമിഴ് സിനിമകളെ കളിയാക്കി കൊണ്ടുളള ഒരു ആക്ഷേപ ഹാസ്യ ചിത്രമായിരുന്നു ഇത്. ശിവ നായകനായി എത്തിയ ചിത്രത്തില്‍ ദിഷ പാണ്ഡെയായിരുന്നു നായികയായി എത്തിയിരുന്നത്. തമിഴിലെ സൂപ്പര്‍ താരങ്ങളെയെല്ലാം തന്നെ ഒന്നടങ്കം ട്രോളിക്കൊണ്ടായിരുന്നു സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരുന്നത്.
തമിഴിലെ എറ്റവും മികച്ച സ്പൂഫ് ചിത്രങ്ങളിലൊന്നായാണ് സിനിമ അറിയപ്പെടുന്നത്. തമിഴ് പടത്തിന് രണ്ടാം ഭാഗം വരുന്നുണ്ടെന്ന വാര്‍ത്ത സിനിമാ പ്രേമികളില്‍ സന്തോഷമുണ്ടാക്കിയിരുന്നു. സി എസ് അമുദന്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തമിഴ് പടം 2.0 എന്നായിരുന്നു ആദ്യം പേരിട്ടിരുന്നത്. എന്നാല്‍ സീറോയ്ക്ക് വലിയ വിലയില്ലാത്തതിനാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ തമിഴ് പടം എന്നാക്കി മാറ്റുകയാണെന്ന് പത്രക്കുറിപ്പിലൂടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ആദ്യ ഭാഗത്തില്‍ അഭിനയിച്ചിരിക്കുന്ന താരങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും അണിനിരക്കുന്നത്.

വൈനോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് ശശികാന്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെതായി പുറത്തിറങ്ങിയ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.നിര്‍മ്മാതാവായ ശശികാന്ത് ചിത്രം കണ്ട ശേഷം തലയില്‍ കൈവെച്ചിരിക്കുന്ന ഫോട്ടോയാണ് പുറത്തുവന്നിരിക്കുന്നത്. സിനിമ പോലെ തന്നെ രസകരമായ പ്രൊമോഷന്‍ രീതികളാണ് അണിയറപ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് നിര്‍മ്മാതാവിന്റ വിഷമിച്ചിരിക്കുന്ന ഫോട്ടോ സംവിധായകന്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഇത്തവണ തമിഴ് സിനിമയിലെ രാഷ്ട്രീയം,ബിഗ് ബോസ്,റിയാലിറ്റി ഷോ തുടങ്ങിയവയ്ക്കും ചിത്രത്തില്‍ ട്രോള് വരാന്‍ ചാന്‍സുണ്ടെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു നേരത്തെ സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. തമിഴ് റോക്കേഴ്‌സിനെ ട്രോളിക്കൊണ്ടായിരുന്നു ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.


Click it and Unblock the Notifications











