സൂപ്പര്‍താരങ്ങളെ ട്രോളിക്കൊന്ന് തമിഴ് പടം 2!! കിടിലന്‍ വീഡിയോ സോംഗ് പുറത്ത്! കാണൂ

By Desk

തമിഴ് സിനിമകളിലെ മികച്ച സ്പൂഫ് ചിത്രങ്ങളിലൊന്നായിരുന്നു തമിഴ്പടം. സി എസ് അമുദന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. തമിഴ് സിനിമകളെ കളിയാക്കികൊണ്ട് ഒരുക്കിയ ചിത്രത്തില്‍ തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളെയെല്ലാം ഒന്നടങ്കം കളിയാക്കിയിരുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗം വരുന്നു എന്ന വാര്‍ത്ത വന്നതുമുതല്‍ ഏറെ പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍.

സി എസ് അമുദന്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാംഭാഗവും ഒരുക്കിയിരിക്കുന്നത്. ശിവയാണ് ചിത്രത്തിലെ നായകന്‍. ദിഷ പാണ്ഡൈ. ഐശ്വര്യ മേനോന്‍, സതീഷ്, മോനബാല തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ആദ്യഭാഗത്തിലെ താരങ്ങള്‍തന്നെയാണ് രണ്ടാഭാഗത്തിലും എത്തുന്നത്. തമിഴ്പടം 2.0 എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. പിന്നീട് ഈ പേരു മാറ്റി തമിഴ്പടം 2 എന്നാക്കുകയായിരുന്നു. സീറോയ്ക്ക് വലിയ വിലയില്ലാത്തതിനാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ മാറ്റുകയാണ് എന്നാണ് അണിയറപ്രവര്‍ത്തര്‍ അറിയിച്ചത്.

Shiva

തമിഴിലെ ഏറ്റവും മികച്ച സ്പൂഫ് ചിത്രങ്ങളിലൊന്നായ തമിഴ്പടത്തിന്റെ വീഡിയോ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
വീഡിയോഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍കൊണ്ടുതന്നെ ഗാനം ഹിറ്റായിരിക്കുകയാണ്. രണ്ടാംഭാഗത്തില്‍ തമിഴ്‌സിനിമയിലെ രാഷ്ട്രീയം, റിയാലിറ്റി ഷോ, ബിഗ് ബോസ് എന്നിവയാണ് പ്രധാനമായും ചര്‍ച്ചയാകുന്നത്.ഇതിനിടെ ചിത്രത്തിന്റെ നിര്‍മ്മാതാവായ ശശികാന്ത് ചിത്രം കണ്ട ശേഷം തലയില്‍ കൈവച്ചിരിക്കുന്ന ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.സിനിമപോലെ തന്നെ രസകരവും വ്യത്യസ്തങ്ങളുമായ പ്രൊമോഷന്‍ രീതികളാണ് അണിയറപ്രവര്‍ത്തകര്‍ നടത്തികൊണ്ടിരിക്കുന്നത്.

Shiva pic

തമിഴ് റോക്കേര്‍സിനെ ട്രോളികൊണ്ടായിരുന്നു അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്. കൂടാതെ തമിഴ്‌നാട് രാഷ്ട്രീയ നേതാവ് പനീര്‍ ശെല്‍വം ജയലളിതയുടെ ശവകുടീരത്തിനു മുന്നിലെത്തി പ്രാര്‍ത്ഥിക്കുന്നതിനെയും കളിയാക്കി പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. തമിഴിലെ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ ഒട്ടുമിക്ക സിനിമകളെയും ട്രോളികൊണ്ടായിരുന്നു ചിത്രത്തിന്റെ ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയത്.മങ്കാത്ത, വിവേഗം, മെര്‍സല്‍, വിക്രം വേദ, തുപ്പാക്കി അങ്ങനെ തമിഴിലെ മികച്ച എല്ലാ ചിത്രങ്ങളിലെ രംഗങ്ങളെല്ലാം ടീസറില്‍ ഉള്‍പെടുത്തിയിരുന്നു.വൈനോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് ശശികാന്താണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X