»   » ശിവജി 3ഡി രജനിയുടെ പിറന്നാള്‍ ദിനത്തില്‍

ശിവജി 3ഡി രജനിയുടെ പിറന്നാള്‍ ദിനത്തില്‍

Posted By:
Subscribe to Filmibeat Malayalam

രജനി-ശങ്കര്‍ ടീമിന്റെ ബ്ലോക്ക് ബസ്റ്റര്‍ മൂവി ശിവജിയുടെ 3ഡി പതിപ്പ് റിലീസിനൊരുങ്ങുന്നു. സൂപ്പര്‍സ്റ്റാറിന്റെ ജന്മദിനമായ ഡിസംബര്‍ 12ന് ശിവജി 3ഡി തിയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിയ്ക്കുന്നത്.

Shivaji

12-12-12ന് തിയറ്ററുകളിലെത്തുന്ന ചിത്രം വിജയം ആവര്‍ത്തിയ്ക്കുമെന്ന് തന്നെയാണ് കോളിവുഡിന്റെ പ്രതീക്ഷ. ശിവജിയുടെ നിര്‍മാതാക്കളായ എവിഎം സ്റ്റുഡിയോ തന്നെയാണ് പുതിയ ത്രീഡി പതിപ്പിന്റെയും പിന്നില്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചിത്രം ത്രിമാനപതിപ്പിലേക്ക് മാറ്റുന്നതിന്റെ ജോലികളിലായിരുന്നു നിര്‍മാതാക്കള്‍.

ശങ്കറിന്റെ സംവിധാനത്തില്‍ 2007ല്‍ തിയറ്ററുകളിലെത്തിയ ചിത്രം രജിനിയുടെ കരിയറിലെ വമ്പന്‍ ഹിറ്റുകളിലൊന്നാണ്. തമിഴില്‍ ഏറ്റവുമധികം വേഗത്തില്‍ മുടക്കുമുതല്‍ തിരിച്ചുപിടിച്ചെന്ന ബഹുമതി ചിത്രം നേടിയെടുത്തിരുന്നു.

ശിവജിയുടെ ത്രീഡി പതിപ്പും വമ്പന്‍ വിജയമാകുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. സൂപ്പര്‍താരത്തിന്റെ സ്റ്റൈല്‍ ത്രീഡിയില്‍ കാണാനായി കാത്തിരിയ്ക്കുകയാണ് രജനീ ഫാന്‍സ്.

English summary
Sivaji 3D, which has been in the making for quite some time now is finally ready for release and will be hitting the screens on Superstar Rajinikanth's birthday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam