»   » ആരും കൊതിക്കുന്നൊരു സമ്മാനം നയന്‍താരയ്ക്ക് നല്‍കി ശിവകാര്‍ത്തികേയന്‍, മറ്റുള്ളവര്‍ക്ക് കടുത്ത അസൂയ

ആരും കൊതിക്കുന്നൊരു സമ്മാനം നയന്‍താരയ്ക്ക് നല്‍കി ശിവകാര്‍ത്തികേയന്‍, മറ്റുള്ളവര്‍ക്ക് കടുത്ത അസൂയ

By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മുന്‍നിര നായികമാരിലൊരാളാണ് നയന്‍താര. നിരവധി ഒാഫറുകളുമായി സിനിമയില്‍ സജീവമാണ് താരമിപ്പോള്‍. ഗ്രാമീണ പെണ്‍കൊടിയായാണ് ഡയാനാ കുര്യന്‍ സിനിമയിലേക്കെത്തിയത്. മലയാളത്തില്‍ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നതിനിടയിലാണ് താരത്തെ തേടി അന്യഭാഷക്കാരെത്തിയത്. അതോടെ തമിഴിലും തെലുങ്കിലും കഴിവു തെളിയിക്കാന്‍ താരവും ശ്രമിച്ചു.

കിടിലന്‍ ഗെറ്റപ്പും ഗ്ലാമര്‍ പരിവേഷവും താരത്തിന്റെ ഇമേജ് മാറിമറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. ഇതിനിടയില്‍ നിരവധി വിവാദങ്ങളും താരത്തോടൊപ്പമുണ്ടായിരുന്നു. പാപ്പരാസികള്‍ക്കും ഏറെ പ്രിയപ്പെട്ട താരമാണ് നയന്‍താര. പ്രേക്ഷകരുടെ ഇഷ്ടതാരമായ നയന്‍താരയ്ക്ക് ശിവകാര്‍ത്തികേയന്‍ നല്‍കിയ സമ്മാനത്തെക്കുറിച്ചാണ് തമിഴകം ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. യുവനിരയില്‍ ഏറെ ശ്രദ്ധേയനായ ശിവകാര്‍ത്തികേയന് മലയാളത്തിലും നിരവധി ആരാധകരുണ്ട്. ഇരുവരും ഒന്നിച്ചു സിനിമ ചെയ്തു കാണാനാണ് പ്രേക്ഷകരും ആഗ്രഹിക്കുന്നത്.

നയന്‍താരയുടെ ആരാധകനാണ്

തെന്നിന്ത്യന്‍ താരറാണിക്ക് സിനിമാ ലോകത്തും നിരവധി ആരാധകരുണ്ട്. യുവനിരയില്‍ ശ്രദ്ധേയനായ ശിവകാര്‍ത്തികേയന്‍ നയന്‍സിനോടുള്ള ഇഷ്ടത്തെക്കുറിച്ച് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ജയം രവിയും ശിവകാര്‍ത്തികേയനുമൊക്കെ താരത്തിന്റെ കടുത്ത ആരാധകരാണ്.

നയന്‍സിനൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ട്

ഇഷ്ടനായികയായ നയന്‍താരയോടൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ശിവകാര്‍ത്തികേയന് ഏറെ ഇഷ്ടമുണ്ടെന്ന് തമിഴകത്ത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. നായകനായ കാലം മുതല്‍ ശിവ കാത്തിരുന്നത് അത്തരമൊരു അവസരത്തിന് വേണ്ടിയാണ്.

നയന്‍താരയ്ക്ക് നല്‍കിയ സമ്മാനം

താരങ്ങള്‍ പരസ്പരം സമ്മാനം നല്‍കുന്നതൊക്കെ സിനിമയില്‍ സ്വാഭാവികമായ കാര്യമാണ്. പരസ്പരം സഹായിച്ചും പിന്തുണച്ചുമാണ് താരങ്ങള്‍ മുന്നേറുന്നത്. ഫാന്‍സുകാരും ആരാധകരും തമ്മില്‍ വാക്കേറ്റവും മത്സരവുമൊക്കെ ഉണ്ടാകാറുണ്ടെങ്കിലും പരസ്പരം സഹായിച്ചാണ് താരങ്ങള്‍ മുന്നേറുന്നത്. നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹവും ഇത്തരമൊരു അവസരത്തിലാണ് ശിവ കാര്‍ത്തികേയന്‍ സംവിധായകനോട് തുറന്നു പറഞ്ഞത്.

നായികയാക്കാന്‍ ആവശ്യപ്പെട്ടു

പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി മോഹന്‍രാജ ശിവകാര്‍ത്തികേയനെ സമീപിച്ചപ്പോള്‍ താരം തന്റെ ആഗ്രഹത്തെക്കുറിച്ച് സംസാരിച്ചു. സംവിധായകന്‍ സമ്മതം മൂളിയതോടെ നയന്‍താരയ്ക്കു മുന്നില്‍ വിഷയമെത്തി. ശിവയോടൊപ്പം അഭിനയിക്കാന്‍ നയന്‍സും സമ്മതിച്ചു. വേലൈക്കാരനില്‍ ശിവകാര്‍ത്തികേയന്റെ നായികയായാണ് നയന്‍താര വേഷമിടുന്നത്.

മുന്‍പ് ജയം രവിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു

മുന്‍പ് തനി ഒരുവന്‍ സിനിമയുടെ സമയത്ത് നയന്‍താരയെ ചിത്രത്തില്‍ നായികയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ചിത്രം സൂപ്പര്‍ഹിറ്റായി മാറിയതിന് നയന്‍സിനോട് ജയം രവി സ്‌പെഷല്‍ താങ്കസ് അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇതേ കാര്യവുമായി ശിവയും എത്തിയിട്ടുള്ളത്.

താരത്തിന്റെ ഡിമാന്‍ഡ് വര്‍ധിക്കുന്നു

മറ്റു നായികമാരെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തില്‍ വളരെ പെട്ടെന്നു തന്നെയാണ് നയന്‍താരയുടെ വളര്‍ച്ച. തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ താരമായി നയന്‍സിന്റെ വളര്‍ച്ചയ്ക്ക് പിന്നില്‍ പിന്തുണയുമായി കാമുകന്‍ വിഘ്‌നേഷ് ശിവയുമുണ്ട്. താരത്തിന്‍രെ ചിത്രത്തിന് എ സെര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതിെക്കുറിച്ച് വിഘ്‌നേഷ് രൂക്ഷമായി പ്രതികരിച്ചിരുന്നു.

ശിവകാര്‍ത്തികേയനൊപ്പം ഫഹദും ചിത്രത്തിലുണ്ട്

വേലൈക്കാരനില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് ശിവകാര്‍ത്തികേയനാണ്. തുല്യ പ്രാധാന്യമുള്ള വേഷത്തിലാണ് ഫഹദ് ഫാസില്‍ എത്തുന്നത്. സ്‌നേഹ, പ്രകാശ് രാജ്, ആര്‍ ജെ ബാലാജി എന്നിവരും താരങ്ങളാണ്. ആര്‍ ഡി രാജയാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകന്‍. രാംജിയാണ് ക്യാമറ.

English summary
Shivakarthikeyan gave a special goft to Nayanthara.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam