»   » വിശാലുമായി വേര്‍പിരിഞ്ഞു; ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി വരലക്ഷ്മി

വിശാലുമായി വേര്‍പിരിഞ്ഞു; ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി വരലക്ഷ്മി

Posted By: Rohini
Subscribe to Filmibeat Malayalam

ആദ്യമായിട്ടായിരിക്കും ഒരു നടി തന്റെ ബ്രേക്കപ്പിനെ കുറിച്ച് ഇത്ര പരസ്യമായി ഒരു ട്വീറ്റിടുന്നത്. തമിഴ് നടന്‍ വിശാലും നടി വരലക്ഷ്മി ശരത്ത്കുമാറും തമ്മിലുള്ള പ്രണയം പരസ്യമായ രഹസ്യം തന്നെയായിരുന്നു. പലപ്പോഴും ഇരുവരും പറയാതെ പറഞ്ഞ സത്യം.

സെറ്റില്‍ മദ്യപിച്ചെത്തിയ വിശാല്‍ നടി കാജലിനെ ദേഹോപദ്രവമേല്‍ച്ചു, വാര്‍ത്ത സത്യമോ?

ഒരുമിച്ചുള്ള ഫോട്ടോകളിലൂടെയും, അഭിമുഖങ്ങളിലൂടെയുമെല്ലാം വരലക്ഷ്മിയും വിശാലും തങ്ങളുടെ വിവാഹത്തെ കുറിച്ച് പറയാറുണ്ടായിരുന്നു. എന്നാല്‍ വിവാഹം വരെ എത്തിയ പ്രണയം ബ്രേക്കപ്പായി. വരലക്ഷ്മി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

വേര്‍പിരിയലിന് പുതിയ നിയമം

വേര്‍പിരിയല്‍ മറ്റൊരു തലത്തില്‍ എത്തിയിരിയ്ക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് വരലക്ഷ്മിയുടെ ട്വീറ്റ് തുടങ്ങുന്നത്. ഏഴ് വര്‍ഷം നീണ്ടു നിന്ന പ്രണയ ബന്ധം വേര്‍പിരിയുന്നതായി അയാള്‍ മാനേജര്‍ മുഖേനെ അറിയിക്കുന്നു. ഈ ലോകം എങ്ങോട്ടാണ് സഞ്ചരിയ്ക്കുന്നത്. എവിടെയാണ് സ്‌നേഹം എന്ന് വരലക്ഷ്മി ചോദിക്കുന്നു.

പിരിഞ്ഞെന്ന് ഗോസിപ്പ്

വിശാലും വരലക്ഷ്മിയും പിരിഞ്ഞു എന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും ഒന്നിച്ചുള്ള ഒരു ഫോട്ടോ ട്വിറ്ററില്‍ ഇട്ടതോടെ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആരാധകര്‍ വിശ്വസിച്ചു. അതിന് പിന്നാലെയാണ് വരലക്ഷ്മിയുടെ ട്വീറ്റ് പുറത്ത് വന്നിരിയ്ക്കുന്നത്.

വരലക്ഷ്മിയും വിശാലും തമ്മിലുള്ള ബന്ധം എന്താണെന്ന് ഈ ചിത്രം പറയും

പ്രശ്‌നങ്ങള്‍ക്ക് തുടക്കം

നടികര്‍ സംഘത്തിന്റെ തിരഞ്ഞെടുപ്പ് സമയത്താണ് വരലക്ഷ്മിയുടെയും വിശാലിന്റെയും പ്രണയത്തില്‍ വിള്ളലുകള്‍ വന്നത്. പ്രശ്‌നത്തില്‍ വിശാല്‍ വരലക്ഷ്മിയുടെ അച്ഛനും നടനുമായ ശരത്ത്കുമാറിനെതിരെ ശക്തമായി നിലപാടുകള്‍ എടുത്തിരുന്നു. അപ്പോഴും നടി വിശാലിനെ പിന്തുണച്ചതും ശ്രദ്ധേയമായിരുന്നു.

വിവാഹം പ്രഖ്യാപിച്ചതോടെ

അതിനിടയില്‍ വിശാല്‍ തങ്ങളുടെ വിവാഹം പ്രഖ്യാപിച്ചതോടെയാണ് വരലക്ഷ്മിയ്ക്ക് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. 2018 ല്‍, നടികര്‍ സംഘത്തിന്റെ കെട്ടിടം പൂര്‍ത്തിയായാല്‍ വിവാഹം ചെയ്യും എന്ന് വിശാല്‍ പറഞ്ഞു. ഇതേ ചൊല്ലി വിശാലും വരലക്ഷ്മിയും തമ്മില്‍ പ്രശ്‌നങ്ങളുടലെടുത്തു. വിവാഹം പ്രഖ്യാപിച്ചതോടെ വരലക്ഷ്മിയ്ക്ക് അവസരങ്ങള്‍ കുറഞ്ഞുവത്രെ. ഒടുവില്‍ തനിക്ക് ആരോടും പ്രണയമില്ലെന്ന് നടി തുറന്നടിച്ചു.

നടികര്‍സംഘം പ്രശ്‌നം തന്നെയോ

വിശാലിനും വരലക്ഷ്മിയ്ക്കും ഇടയിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളാണോ അതോ നടികര്‍ സംഘവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണോ ഈ ബ്രേക്കപ്പിന് കാരണം എന്ന് അന്വേഷിക്കുകയാണ് പാപ്പരാസികള്‍. ദിവസങ്ങള്‍ക്ക് മുമ്പ് നടികര്‍ സംഘത്തില്‍ നിന്ന് ശരത്ത്കുമാറിന്റെ അംഗത്വം റദ്ദാക്കിയതും, വിശാലിനെതിരെ രാധിക ശരത്ത്കുമാര്‍ രംഗത്ത് വന്നതുമൊക്കെ വാര്‍ത്തയായിരുന്നു.

ഈ ട്വീറ്റ്

ഇതാണ് വരലക്ഷ്മി ശരത്ത് കുമാറിന്റെ ട്വീറ്റ്. വിശാലാണ് ബ്രേക്കപ്പ് ആവശ്യപ്പെട്ടത് എന്ന് ഈ ട്വീറ്റിലൂടെ വ്യക്തമാകുന്നു.

വരലക്ഷ്മിയുടെ ഫോട്ടോസിനായി...

English summary
Kollywood is reeling with the news of one break up after another, beginning from Amala Paul- Vijay to the most recent Soundarya Rajinikanth-Ashwin. The outspoken actress of substance Varalakshmi Sarathkumar has tweeted recently

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam