ഐ യിലെ ചില സസ്പന്‍സ് ശ്രീറാം പരസ്യമാക്കി?

By Aswathi

സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രമാണ് ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കര്‍, വിക്രമിനെ നായകനാക്കിയൊരുക്കുന്ന 'ഐ'. അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന്, ചിത്രത്തിലെ കഥാപാത്രങ്ങളുടെ റോളടക്കം എല്ലാം ശങ്കര്‍ പരമ സസ്പന്‍സായി വച്ചിരിക്കുകയാണെന്നതാണ്. ചിത്രത്തിലെ സുരേഷ് ഗോപിയുടെ റോളെന്താണെന്നന്വേഷിച്ച് പോയ മലയാളി പാപ്പരസികള്‍ക്ക് പോലും കാര്യം പിടികിട്ടിയില്ല.

അപ്പോഴാണ് ചിത്രത്തിന്റെ ഛായാഗ്രഹകനായ പി സി ശ്രീറാം അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ചിത്രത്തിന്റെ ചില സസ്‌പെന്‍സുകള്‍ പൊളിച്ചിരിക്കുന്നത്. ഒരു തുണ്ടു വീണുകിട്ടിയ ആഘോഷത്തിലാണ് തമിഴ് സിനിമാ വീക്കിലികള്‍.

pc-sreeram-leaks-i-story

ചിത്രത്തില്‍ ലിങ്കേശന്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നതെന്ന് ശ്രീറാം വെളിപ്പെടുത്തി. ഒരു ബോഡി ബില്‍ഡറാണ് ലിങ്കേശന്‍. ലീ എന്ന ആഡ് ഫിലീമിന് വേണ്ടി ലിങ്കേശന്‍ മോഡലാകുന്നു. ഒരു കളര്‍ ഫുള്‍ ലൈഫ് ആഗ്രഹിക്കുന്ന ലിങ്കേശന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചില ഇരുണ്ട മുഖങ്ങളാണത്രെ സിനിമ.

ഇത്രയും പിസി ശ്രീറാമിന്റെ വായില്‍ നിന്ന് വീണത് വച്ച് ചിലര്‍ കഥയുടെ ബാക്കി പൂരിപ്പിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ ഇതിവൃത്തത്തെ കുറിച്ചാണ് ശ്രീറാം വെളിപ്പെടുത്തിയിരിക്കുന്നത്. അതേ സമയം സാങ്കേതിക വശങ്ങളെ കുറിച്ച് അധികമൊന്നും പറയാന്‍ അദ്ദേഹം തയ്യാറായിട്ടുമില്ല. ഇതുവരെ വിഷയത്തില്‍ ശങ്കര്‍ പ്രതികരിച്ചിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X