»   » ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ പരാതി നല്‍കി

ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ പരാതി നല്‍കി

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴ് നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് വൃദ്ധ ദമ്പതികള്‍ രംഗത്ത്. തിരുപ്പുവനം സ്വദേശികളായ കതിരേശനും മീനാലുമാണ് സൂപ്പര്‍ താരം തങ്ങളുടെ മകനാണെന്ന അവകാശവുമായി പൊലീസില്‍ പരാതി നല്‍കിയിരിയ്ക്കുന്നത്.

ധനുഷിന്റെ കരിയറില്‍ ഈ ചിത്രം വലിയ നഷ്ടം വരുത്താന്‍ കാരണം?

ധനുഷ് തങ്ങളുടെ മകനാണെന്നും അവനെ തിരിച്ച് വേണമെന്നും കതിരേശനും മീനാലും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ചെറുപ്പത്തില്‍ നാടുവിട്ട് പോയതാണത്രെ ധനുഷ്

ദമ്പതികള്‍ പറയുന്നത്

1985 ല്‍ ഞങ്ങള്‍ക്ക് ജനിച്ച മകനാണ് ധനുഷ്. കലൈയരസന്‍ എന്നാണ് യഥാര്‍ത്ഥ പേര്. പഠനത്തിലെ പരാജയത്തെ തുടര്‍ന്ന് ചെറുപ്പത്തില്‍ കലൈയരസന്‍ നാട് വിട്ട് പോകുകയായിരുന്നുവത്രെ.

ചൈന്നൈയിലെ ധനുഷ്

കാണാതായ തങ്ങളുടെ മകന്‍ ഇപ്പോള്‍ ചെന്നൈയില്‍ ഉണ്ടെന്നും. ധനുഷ് എന്ന പേരിലാണ് അറിയപ്പെടുന്നത് എന്നും ദമ്പതികള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ സെല്ലിലും പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.

കാണാന്‍ അനുവദിയ്ക്കുന്നില്ല

ധനുഷിനെ ഒന്ന് കാണാനും ബന്ധപ്പെടാനും ശ്രമിച്ചെങ്കിലും കസ്തൂരി രാജയും മറ്റ് കുടുംബാംഗങ്ങളും അതിന് അനുവദിയ്ക്കുന്നില്ല എന്ന് പരാതിയില്‍ ആരോപിയ്ക്കുന്നു.

ധനുഷ് പ്രതികരിച്ചോ

അതേ സമയം വിഷയത്തോട് ഇതുവരെ ധനുഷ് പ്രതികരിച്ചിട്ടില്ല. തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

English summary
Now all of a sudden, an old village couple from Thiruppuvanam claims that Dhanush is their son and they want him back. The couple (Kathiresan and Meenaal) has lodged a complaint to the Police and the Chief Minister cell stating that Dhanush and his family refuse to see them.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam