കഷ്ടകാലം തീരുന്നില്ല; മറ്റൊരു സംവിധാകന്‍ കൂടെ ചിമ്പുവിനൊപ്പമുള്ള സിനിമ വേണ്ടെന്നു വച്ചു
സിലമ്പരന്‍ എന്ന ചിമ്പുവിന്റെ കഷ്ടകാലം തീരുന്നില്ല. കെട്ടിക്കിടന്ന ചിത്രങ്ങള്‍ ഓരോന്നോരോന്നായി മെല്ലെ വെള്ളി വെളിച്ചത്തിലെത്തുമ്പോള്‍, ഏറ്റെടുത്ത ചിത്രങ്ങള്‍ കൈവിട്ടു പോകുകയാണ്.
ഏറെ നാളത്തെ പോരാട്ടത്തിനൊടുവിലാണ് വാലു എന്ന ചിത്രം തിയേറ്ററിലെത്തിയത്. പ്രതീക്ഷയ്ക്ക് വിപരീതമായി ചിത്രം പരാജയപ്പെട്ടു. ഇപ്പോള്‍ നയന്‍താരയ്‌ക്കൊപ്പം അഭിനയിച്ച ഇത് നമ്മ ആള് എന്ന ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യും എന്ന വാര്‍ത്ത ആരാധകരെ സന്തോഷിപ്പിച്ചിരുന്നു. എന്നാല്‍ കൈയ്യിലുണ്ടായിരുന്ന രണ്ട് ചിത്രം ചിമ്പുവിന് നഷ്ടപ്പെട്ടു എന്നതാണ് ലേറ്റസ്റ്റ് വാര്‍ത്ത.

കഷ്ടകാലം തീരുന്നില്ല; മറ്റൊരു സംവിധാകന്‍ കൂടെ ചിമ്പുവിനൊപ്പമുള്ള സിനിമ വേണ്ടെന്നു വച്ചു
ചിമ്പുവിനൊപ്പം ചെയ്യാനിരുന്ന ചിത്രം സെല്‍വരാഘനവന്‍ ഉപേക്ഷിച്ചു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

കഷ്ടകാലം തീരുന്നില്ല; മറ്റൊരു സംവിധാകന്‍ കൂടെ ചിമ്പുവിനൊപ്പമുള്ള സിനിമ വേണ്ടെന്നു വച്ചു
ചിമ്പുവിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രം അമീറും ഉപേക്ഷിച്ചു. സാമ്പത്തിക പ്രശ്‌നമാണത്രെ കാരണം.

കഷ്ടകാലം തീരുന്നില്ല; മറ്റൊരു സംവിധാകന്‍ കൂടെ ചിമ്പുവിനൊപ്പമുള്ള സിനിമ വേണ്ടെന്നു വച്ചു
അതേ സമയം ഏറെനാളായി ഷൂട്ടിങ് പൂര്‍ത്തിയായിട്ടും പെട്ടിക്കകത്തായിരുന്ന ഇത് നമ്മ ആള് എന്ന ചിത്രം ഡിസംബറില്‍ തിയേറ്ററിലെത്തും. പാണ്ഡിരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താരയാണ് നായിക. ഈ മാസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കും.

കഷ്ടകാലം തീരുന്നില്ല; മറ്റൊരു സംവിധാകന്‍ കൂടെ ചിമ്പുവിനൊപ്പമുള്ള സിനിമ വേണ്ടെന്നു വച്ചു
ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന അച്ചം എന്‍പത് മടയമെടാ ആണ് ചിമ്പുവിന്റെ റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. ജനുവരില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് സംവിധായകന്‍ അറിയിച്ചിരിയ്ക്കുന്നത്.

കഷ്ടകാലം തീരുന്നില്ല; മറ്റൊരു സംവിധാകന്‍ കൂടെ ചിമ്പുവിനൊപ്പമുള്ള സിനിമ വേണ്ടെന്നു വച്ചു
ഷൂട്ടിങ് പൂര്‍ത്തിയായിട്ടും സിനിമകള്‍ റിലീസാകാതെ പോകുന്നത് ചിമ്പുവിന് ഇപ്പോള്‍ തുടര്‍ പ്രശ്‌നമായിക്കൊണ്ടിരിയ്ക്കുകയാണ്. തുടര്‍ച്ചയായ പരാജയങ്ങളും പ്രണയ ഗോസിപ്പുകളും നടനെ വല്ലാതെ ബാധിച്ചിട്ടുണ്ട്.

Click it and Unblock the Notifications