പൂജയുടെ സമയത്ത് ആര്‍ത്തവം,പതിനാലാം വയസ്സില്‍ ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയെന്ന് ശ്രദ്ധ ശ്രീനാഥ്

By Prashant V R

കോഹിന്നൂര്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് ശ്രദ്ധ ശ്രീനാഥ്. ആസിഫ് അലി നായകനായ സിനിമയില്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. കോഹിന്നൂരിന് പിന്നാലെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് നടി സജീവമായിരുന്നത്. കന്നഡ ചിത്രം യൂടേണ്‍ നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. തുടര്‍ന്ന് സൂപ്പര്‍ താര ചിത്രങ്ങളിലെല്ലാം അഭിനയിച്ച് തെന്നിന്ത്യയില്‍ മുന്‍നിര നായികയായി ശ്രദ്ധ ശ്രീനാഥ് ഉയര്‍ന്നിരുന്നു.

നടിയുടെതായി വരാറുളള സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. കഴിഞ്ഞ വര്‍ഷം തെലുങ്കില്‍ ഇറങ്ങിയ ജേഴ്‌സിയും തമിഴില്‍ ഇറങ്ങിയ നേര്‍കൊണ്ട പാര്‍വൈയും ശ്രദ്ധ ശ്രീനാഥിന്റെതായി ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. തമിഴില്‍ നേര്‍കൊണ്ട പാര്‍വൈയ്ക്ക് പുറമെ വിക്രം വേദ, കാട്ര് വെളിയിടെ തുടങ്ങിയ സിനിമകളിലും ശ്രദ്ധ ശ്രീനാഥ് അഭിനയിച്ചിരുന്നു.

ലോക് ഡൗണ്‍ കാലത്ത്

ലോക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരമാണ് ശ്രദ്ധ. നടിയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. പതിനാലാമത്തെ വയസ്സില്‍ താന്‍ ഒരു ഫെമിനിസ്റ്റും നിരീശ്വരവാദിയും ആയി മാറിയതിനെക്കുറിച്ചാണ് ശ്രദ്ധ ശ്രീനാഥിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നിരിക്കുന്നത്.

എനിക്ക് പതിനാല് വയസായിരുന്നു

എനിക്ക് അന്ന് പതിനാല് വയസ്സ്. കുടുംബത്തില്‍ നടന്ന പൂജയില്‍ പങ്കെടുക്കുമ്പോഴാണ് എനിക്ക് ആര്‍ത്തവം ഉണ്ടാകുന്നത്. ആ സമയം എന്റെയൊപ്പം അമ്മ ഉണ്ടായിരുന്നില്ല. അതുകൊണ്ട് എന്റെ അടുത്തിരുന്ന ഒരു ആന്റിയെ തട്ടിവിളിച്ച് വിഷമത്തോടെ ഇക്കാര്യം അറിയിച്ചു. കാരണം ഞാന്‍ സാനിറ്ററി പാഡ് കയ്യില്‍ കരുതിയിരുന്നില്ല.

ഞങ്ങളുടെ അടുത്തിരുന്ന

ഞങ്ങളുടെ അടുത്തിരുന്ന മറ്റൊരു സ്ത്രീ എന്റെ സങ്കടത്തോടെയുളള മുഖം കണ്ടും, ഞാന്‍ പറഞ്ഞ കാര്യം കേട്ടും എന്നെ ആശ്വസിപ്പിക്കുന്ന വിധത്തില്‍ പറഞ്ഞു, വിഷമിക്കേണ്ട മോളെ, ദൈവം നിന്നോട് ക്ഷമിക്കും. പൂജയുടെ സമയത്ത് ആര്‍ത്തവം ഉണ്ടായതിന്. ആ ദിവസമായിരുന്നു ഞാന്‍ ഫെമിനിസ്റ്റും നീരീശ്വര വാദിയും ആയി മാറിയത്.

എനിക്ക് പതിനാല്

എനിക്ക് പതിനാല് വയസ്സായിരുന്നു. ശ്രദ്ധ ശ്രീനാഥ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു. ശ്രദ്ധ ശ്രീനാഥിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. നിരവധി പേരാണ് നടിയുടെ പോസ്റ്റിന് താഴെ ലൈക്കും കമന്റുകളുമായി എത്തിയിരിക്കുന്നത്. തെന്നിന്ത്യയിലെ മൂന്ന് ഭാഷകളിലും ഇപ്പോഴും സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന താരമാണ് ശ്രദ്ധ ശ്രീനാഥ്‌. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള ചിത്രങ്ങളിലാണ് നടി കൂടുതലായി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നായികയായും സഹനടിയായുമൊക്കെയാണ് നടി വിവിധ ഇന്‍ഡസ്ട്രികളിലായി തിളങ്ങിനില്‍ക്കുന്നത്.

More from Filmibeat

Read more about: shraddha srinath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X