അജിത്ത് പറഞ്ഞത് അതേ പോലെ സംഭവിച്ചു! തലയുടെ പ്രവചനത്തെക്കുറിച്ച് ശ്രദ്ധ ശ്രീനാഥ് പറഞ്ഞത്?
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളിലൊരാളായ അജിത്തിന്റെ പുതിയ സിനിമ തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. ഈ സിനിമയിലൂടെ വിദ്യ ബാലനും ബോണി കപൂറും തമിഴില്‍ അരങ്ങേറിയിരിക്കുകയാണ്. നേരത്തെ തന്നെ അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും ഇതാദ്യമായാണ് ആ അവസരത്തെ താരം കൃത്യമായി വിനിയോഗിച്ചത്. അജിത്തിന്റെ ഭാര്യയായാണ് വിദ്യ ബാലന്‍ എത്തിയത്. ഇവരുടെ കെമിസ്ട്രി എങ്ങനെയാണെന്നറിയാനായിരുന്നു എല്ലാവര്‍ക്കും ആകാംക്ഷ.
ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, രംഗരാജ് പാണ്ഡെ തുടങ്ങിയവരും ചിത്രത്തിനായി അണിനിരന്നിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്ത സിനിമയില്‍ അജിത്തിനൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് ശ്രദ്ധ ശ്രീനാഥ്. പുലര്‍ച്ചെ 4 മുതല്‍ത്തന്നെ ആരാധകര്‍ തിയേറ്ററുകളിലേക്ക് എത്തിയിരുന്നു. റിലീസിനായി കാത്തിരിക്കുകയാണ് താനെന്ന് വ്യക്തമാക്കി ശ്രദ്ധ ശ്രീനാഥും എത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പ്രതികരിച്ചത്.

സിനിമയുടെ അണിയറപ്രവര്‍ത്തകരെല്ലാം മികച്ച പിന്തുണയാണ് നല്‍കിയത്. അജിത്ത് സാറും ശക്തമായ പിന്തുണയാണ് നല്‍കിയത്. ഈ സിനിമ വരുന്നതിന് മുന്‍പ് തന്നെ റിലീസിനെക്കുറിച്ച് തങ്ങള്‍ സംസാരിച്ചിരുന്നു. ഈ സിനിമയിലൂടെ എല്ലാവരുടേയും കരിയര്‍ മാറി മറിയുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തലയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ താനും സന്തോഷവതിയാണെന്നും താരം കുറിച്ചിട്ടുണ്ട്. ട്വീറ്റ് ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications











