»   » ചിമ്പുവിനെ പോലെ രണ്ട് കുട്ടികളെ ഇരട്ട പ്രസവിക്കുന്ന ശ്രിയ ശരണ്‍, ആരാധകര്‍ ഞെട്ടി!!

ചിമ്പുവിനെ പോലെ രണ്ട് കുട്ടികളെ ഇരട്ട പ്രസവിക്കുന്ന ശ്രിയ ശരണ്‍, ആരാധകര്‍ ഞെട്ടി!!

Posted By: Rohini
Subscribe to Filmibeat Malayalam

കേട്ടിട്ട് ഞെട്ടേണ്ടതില്ല, ശ്രിയ ശരണ്‍ നായികയായി എത്തുന്ന പുതിയ ചിത്രത്തെ കുറിച്ചാണ് പറയുന്നത്. ആദിക് രവി ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന അന്‍പാനവന്‍ അടങ്കാതവന്‍ അസയാതവന്‍ എന്ന ചിത്രത്തില്‍ ചിമ്പുവിന്റെ നായികയായാണ് ശ്രിയ എത്തുന്നത്.

ഭക്ഷണത്തില്‍ നോ കോംപ്രമൈസ്, അത് സെറ്റിലായാലും വീട്ടിലായാലും, താരങ്ങളുടെ ഇഷ്ടഭക്ഷണം ഇതൊക്കെയാണ്..

ചിമ്പു വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പിലെത്തുന്ന ചിത്രത്തില്‍ നായികമാരില്‍ ഒരാള്‍ മാത്രമാണ് ശ്രിയ. ചിമ്പുവിന്റെ ഭാര്യാ വേഷമാണ് ശ്രിയയ്ക്ക്. ശ്രിയ പ്രസവിക്കുന്ന ഇരട്ടക്കുട്ടികളാണ് മറ്റ് രണ്ട് 'ചിമ്പുമാര്‍'. എന്തുകൊണ്ട് ശ്രിയ ഈ വേഷമെടുത്തു, തുടര്‍ന്ന് വായിക്കാം

അമ്മ വേഷത്തിലും ഭാര്യ വേഷത്തിലുമായി

ചിമ്പുവിന്റെ ഭാര്യയായും, ഇരട്ടവേഷത്തിലെത്തുന്ന ചിമ്പുവിന്റെ അമ്മയായും ശ്രിയ ശരണ്‍ ചിത്രത്തിലെത്തുന്നു. അമ്മ വേഷത്തിലും ഭാര്യ വേഷത്തിലുമായി രണ്ട് ഗെറ്റപ്പില്‍ ശ്രിയ അഭിനയിക്കും എന്നാണ് കേള്‍ക്കുന്നത്.

പൊതുവെ നായികമാര്‍ അമ്മ വേഷം ചെയ്യാന്‍ മടിക്കും

പൊതുവെ നായികമാര്‍ അമ്മ വേഷം ചെയ്യാന്‍ മടിക്കും. ഈ സാഹചര്യത്തില്‍ ചിമ്പുവിനെ പോലൊരു മുന്‍നിര നടന്റെ അമ്മ വേഷത്തില്‍ ശ്രിയ ശരണ്‍ എത്തുന്നത് ആരാധകരെ ഞെട്ടിച്ചിരിയ്ക്കുകയാണ്

സിനിമയില്‍ അവസരങ്ങള്‍ കുറവാണെന്ന്

ശ്രിയയ്ക്ക് ഇപ്പോള്‍ തമിഴ് സിനിമയില്‍ അവസരങ്ങള്‍ കുറവാണെന്നും അതിനാല്‍ കിട്ടുന്ന വേഷം എടുക്കുകയാണെന്നുമൊക്കെയാണ് കോടമ്പക്കത്തുനിന്നും കേള്‍ക്കുന്ന വിശേഷം

ദൃശ്യത്തിന്റെ ഹിന്ദി റീമേക്കിലാണ് ശ്രിയ ശരണിനെ ഒടുവില്‍ കണ്ടത്

ദൃശ്യത്തിന്റെ ഹിന്ദി റീമേക്കിലാണ് ശ്രിയ ശരണിനെ ഒടുവില്‍ കണ്ടത്. ദടക് എന്ന ഹിന്ദി ചിത്രവും ഗൗതമിപുത്ര സടകരണി എന്ന തെലുങ്ക് ചിത്രവുമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്നത്.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
The first schedule of ‘Anbanavan Adangadhavan Asaradhavan’ just got completed in pretty quick time. The film, directed by Adhik Ravichander has Simbu playing triple roles with Shriya as one of his pairs. According to reports Shriya plays the wife of Simbu and mother of twins who later grow up to be older Simbus

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam