»   » കല്യാണമില്ലേ... കല്യാണമില്ലേ.. ചോദ്യം കേട്ട് മടുത്തു, ഒടുവില്‍ ശ്രിയ ശരണ്‍ അത് പ്രഖ്യാപിക്കുന്നു!!

കല്യാണമില്ലേ... കല്യാണമില്ലേ.. ചോദ്യം കേട്ട് മടുത്തു, ഒടുവില്‍ ശ്രിയ ശരണ്‍ അത് പ്രഖ്യാപിക്കുന്നു!!

Posted By:
Subscribe to Filmibeat Malayalam

ശ്രിയ ശരണ്‍ ഇതുവരെയുള്ള അഭിമുഖങ്ങളില്‍ ഏറ്റവും വെറുക്കുന്ന ചോദ്യമാണ് വിവാഹം എപ്പോഴാണ്.. വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലേ എന്നൊക്കെ... 35 കാരിയായ ശ്രിയ ശരണ്‍ ആ ചോദ്യം കേട്ട് മടുത്തു... വിവാഹം ഉടന്‍ ഉണ്ടാവുമെന്ന് നടിയോട് അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് ടൈസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

35 വയസ്സ് കഴിഞ്ഞാലെന്താ.. ഇനിയും അഭിനയിക്കും, അവസാനം വരെ അഭിനയിക്കുമെന്ന് പൃഥ്വിരാജിന്റെ നായിക

മാര്‍ച്ച് മാസത്തില്‍ ശ്രിയയ്ക്ക് വിവാഹം ഉണ്ടാവും എന്നാണ് അറിയുന്നത്. വരന്‍ ഇന്ത്യക്കാരനല്ല. റഷ്യക്കാരനാണെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വരനാരാണെന്നും വിവാഹം എപ്പോഴാണെന്നും ശ്രിയ തന്നെ ഔദ്യോഗികമായി അറിയിക്കും എന്നാണ് റിപ്പോര്‍ട്ട്.

shriya-saran

വിവാഹം വളരെ ലളിതമായിരിക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം അറിയിച്ച് ലളിതമായി വിവാഹം നടത്താനാണത്രെ ശ്രിയ ശരണിന്റെയും റഷ്യന്‍ കാമുകന്റെയും പരിപാടി. ഇത് വീട്ടുകര്‍ സമ്മതിച്ചു എന്നും അറിയുന്നു.

തമിഴില്‍ രജനികാന്ത്, വിജയ്, വിക്രം, അജിത്ത് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച ശ്രിയ ശരണ്‍ പോക്കിരി രാജ എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തിയിട്ടുണ്ട്. ഒരു കാലത്ത് സൗത്ത് ഇന്ത്യയില്‍ നിറഞ്ഞു നിന്ന താരം വളരെ സെലക്ടീലായത് കാരണം ഇപ്പോള്‍ സിനിമകള്‍ കുറവാണ്.

വിവാഹ ശേഷം അഭിനയിക്കുമോ എന്ന ചോദ്യം ശ്രിയ ശരണിനോട് ചോദിക്കേണ്ട ആവശ്യമില്ല. എന്റെ അവസാനം വരെ അഭിനയിക്കുമെന്നും അഭിനയം എന്റെ പാഷനാണെന്നും ശ്രിയ നേരത്തെ അറിയിച്ചിട്ടുണ്ട്.

English summary
Shriya to deliver big news about boyfriend: Reports

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam