ശ്രിയ ഇംഗ്ലീഷ് ചിത്രത്തില്‍ നടിയ്ക്കുന്നു
രജനീകാന്തിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം ശിവാജിയില്‍ നടിച്ചതോടെ തമിഴിലെ താരറാണിപ്പട്ടം മാത്രമല്ല ശ്രിയയ്ക്ക് ലഭിച്ചിരിക്കുന്നത്.
ഇപ്പോള്‍ ശ്രിയയ്ക്ക് കൈനിറയെ ചിത്രങ്ങളുണ്ട്, ഒപ്പം ഉയര്‍ന്ന പ്രതിഫലത്തുകയും. ഇതുമാത്രമല്ല ഇപ്പോള്‍ ശ്രിയയ്ക്ക് ഹോളിവുഡ് ചിത്രത്തിലും അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു.
അശോക് അമൃത്‌രാജിന്റെ 'ദി അദര്‍ എന്‍ഡ് ഓഫ് ദ ലൈന്‍' എന്ന ചിത്രത്തില്‍ ഹോളിവുഡ് താരം ജെസ്സി മെറ്റ്‌കാഫിന്റെ നായികയാകാനാണ് ശ്രിയ ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഇന്ത്യന്‍ ബി.പി.ഒ. ജീവനക്കാരി അമേരിക്കയിലേക്ക് യാത്രചെയ്യുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്‍റെ കഥ.
അശോക് അമൃത്‌രാജിന്റെ ചിത്രത്തില്‍ ശ്രിയ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ശ്രിയയുടെ അമ്മ നീരജ ശരണ്‍ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.
യഥാര്‍ഥത്തില്‍ ഇതിലെ റോള്‍ പ്രിയങ്ക ചോപ്രയ്ക്ക് നല്‍കാനാണ് അശോക് തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രിയങ്കയ്ക്ക് ഡേറ്റ് നല്‍കാന്‍ പറ്റാത്തവിധം തിരക്കായിരുന്നു.
തുടര്‍ന്ന് പറ്റിയ നടിയെ അന്വേഷിച്ചുകൊണ്ടിരിക്കെ മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്കിടയിലാണ് ശ്രിയയെ അശോക് അമൃത്‌രാജ് ശ്രദ്ധിക്കുന്നത്. പിന്നീട് നടന്ന ചര്‍ച്ചയില്‍ നായിക ശ്രിയതന്നെ മതിയെന്ന് തീരുമാനമാവുകയായിരുന്നു.പടത്തിന്‍റെ ചിത്രീകരണം നവംബര്‍ആദ്യവാരം തുടങ്ങും.


Click it and Unblock the Notifications