»   » ബ്രാവോയും ശ്രിയ ശരണും തമ്മില്‍ പ്രണയത്തില്‍?? ശ്രിയയുടെ പ്രതികരണം അറിയാം...

ബ്രാവോയും ശ്രിയ ശരണും തമ്മില്‍ പ്രണയത്തില്‍?? ശ്രിയയുടെ പ്രതികരണം അറിയാം...

By: Nihara
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരം ശ്രിയ ശരണും വിന്‍ഡീസ് ക്രിക്കറ്റ് താരം ഡ്വയ്ന്‍ ബ്രാവോയും തമ്മില്‍ പ്രണയത്തിലാണോയെന്ന ചൂടന്‍ ചര്‍ച്ചയാണ് ഇപ്പോള്‍ പാപ്പരാസികള്‍ നടത്തുന്നത്. ആരാധകരും ഏറെ ആകാംക്ഷയിലാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മുംബൈ നഗരത്തിലെ പ്രസിദ്ധമായ ഒരു ഭക്ഷണശാലയില്‍ ഇരുവരും ഒന്നിച്ചെത്തിയതാണ് പാപ്പരാസികള്‍ ആഘോഷിക്കുന്നത്. മണിക്കൂറുകളോളം ഹോട്ടലില്‍ ചെലവഴിച്ച ഇരുവരുടെയും ചിത്രങ്ങള്‍ ആളുകള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈക്ക് വേണ്ടി കളിക്കാനായി ബ്രാവോ തമിഴ് നാട്ടിലെത്തിയപ്പോഴാണ് ഇരുവരും പ്രണയത്തിലായതെന്നും പാപ്പരാസികള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ബ്രാവോയുമായുള്ള ബന്ധത്തെച്ചൊല്ലി ശ്രിയയുടെ വീട്ടില്‍ കലഹം ഉണ്ടായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്.

സംഭവത്തെക്കുറിച്ച് ശ്രിയ പറയുന്നത്

ബ്രാവോ തന്റെ സുഹൃത്താണ്. ഭക്ഷണം കഴിക്കുന്നതിന് വേണ്ടിയാണ് ഹോട്ടലില്‍ ഒരുമിച്ച് പോയത്. തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും താന്‍ ഇപ്പോഴും ഒറ്റക്കാണെന്നുമാണ് ശ്രിയ പറയുന്നത്. ഇപ്പോഴത്തെ ജീവിതത്തില്‍ താന്‍ ഏറെ സന്തോഷവതിയാണെന്നുമാണ് ശ്രിയ പറയുന്നത്.

ബ്രാവോയുടെ പ്രതികരണമെന്താണെന്നറിയേണ്ടേ

പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് താന്‍ മുംബൈയില്‍ എത്തിയത്. നാല് ദിവസത്തിന് ശേഷമാണ് പുറത്തിറങ്ങിയത്. ശ്രിയക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ ഇറങ്ങിയതാണ്. തന്റെ നല്ലൊരു സുഹൃത്താണ് ശ്രിയയെന്നും തങ്ങള്‍ക്കിടയില്‍ മറ്റുബന്ധങ്ങളൊന്നുമില്ലെന്നും വിന്‍ഡീസ് താരം വ്യക്തമാക്കി.

ചിത്രം പകര്‍ത്തിയ പാപ്പരാസികള്‍

മുംബൈയിലെ ഒരു ഹോട്ടലില്‍ ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ പാപ്പരാസികള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. നവമാധ്യമങ്ങളില്‍ വൈറലായ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വിവാദം അരങ്ങു തകര്‍ക്കുകയാണ്.

ബ്രാവോ എത്തിയത്

നേഹ ശര്‍മ്മയുടെ മ്യൂസിക് ആല്‍ബമായ തുംബിന്‍-2ന്റെ ചിത്രീകരണത്തിന് വേണ്ടിയാണ് ബ്രാവോ മൂംബൈയിലെത്തിയത്.

English summary
West Indies cricketer Dwayne Bravo and actress Shriya Saran were recently spotted catching up over lunch at a suburban eatery in Mumbai. If reports are to be believed, the 'Drishyam' actress had no problem posing solo for the shutterbugs but when it came to being in the same frame with the flamboyant cricketer, Shriya expressed reluctance.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam