»   » ബാഹുബലിയില്‍ അഭിനയിക്കണം എന്ന ആഗ്രഹമുണ്ട്, പക്ഷെ ഞാനില്ല: ശ്രിയ ശരണ്‍

ബാഹുബലിയില്‍ അഭിനയിക്കണം എന്ന ആഗ്രഹമുണ്ട്, പക്ഷെ ഞാനില്ല: ശ്രിയ ശരണ്‍

Written By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതിയ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിയ്ക്കുകയാണ് ആരാധകര്‍. ഏറെ പ്രതീക്ഷയുള്ളതുകൊണ്ട് തന്നെ ചിത്രത്തെ സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ക്കും പ്രധാന്യം നല്‍കാറുണ്ട്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്ന ബാഹുബലി 2 വിനെ കുറിച്ചും സത്യമായതും അല്ലാത്തതുമായ ഒത്തിരി വാര്‍ത്തകളും ഇതിനോടകം വന്നു.

ഒടുവില്‍ കേട്ടത് ശ്രിയ ശരണ്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു എന്നാണ്. ബാഹുബലി 2 വില്‍ റാണ ദഗുപതിയുടെ ഭാര്യാ വേഷത്തിലാണ് ശ്രിയ എത്തുന്നത് എന്നും അടുത്തമാസം ശ്രിയ അഭിനയിക്കുന്ന രംഗങ്ങളുടെ ഷൂട്ടിങ് ആരംഭിയ്ക്കും എന്നും കേട്ടു.

 sriya-saran-

എന്നാല്‍ നടിയോട് ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ താരം വാര്‍ത്ത നിഷേധിച്ചു. ബാഹുബലിയില്‍ അഭിനയിക്കാന്‍ തനിയ്ക്ക് ആഗ്രഹമുണ്ട്, എന്നാല്‍ ചിത്രത്തില്‍ താനില്ല എന്ന് ശ്രിയ വ്യക്തമാക്കി.

മലയാളത്തില്‍ ഹിറ്റായ ദൃശ്യത്തിന്റെ ഹിന്ദി റീമേക്കാണ് ശ്രിയയുടേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. തമിഴില്‍ രൗദിരം എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. സിനിമകള്‍ വളരെ കുറച്ച ശ്രിയ ഇപ്പോള്‍ കാര്‍ത്തിയുടെ തോഴ എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലെത്തുന്നുണ്ട്.

English summary
Speculations were rife online that Shriya Saran, will be playing a crucial role in Rajamouli's Baahubali 2. However when asked if the news was true, the actress replied, 'I wish I were a part of Baahubali 2, but I am not.' Shriya Saran's last Tamil film was Rowthiram, and she has recently done a comeo in Thozha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam