ഗ്ലാമറുമായി ശ്രിയ ശരണ്‍ വീണ്ടും തമിഴിലേയ്ക്ക്
ഒരുകാലത്ത് തമിഴില്‍ തിളങ്ങിനിന്നിരുന്ന താരമായിരുന്നു ശ്രിയ ശരണ്‍. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം വരെ നായികവേഷത്തില്‍ അഭിനയിച്ചിട്ടുള്ള ശ്രിയയെ പക്ഷേ കുറച്ചുനാളുകളായി തമിഴില്‍ കാണാനുണ്ടായിരുന്നില്ല. തെലുങ്കിലും മറ്റുമായി തിരക്കിലായിരുന്നു ഈസമയത്ത് ശ്രിയ. ഇപ്പോള്‍ ശ്രിയ വീണ്ടും തമിഴകത്തേയ്ക്ക് തിരിച്ചെത്തുകയാണ്, അതും അല്‍പം ഗ്ലാമര്‍ പരിവേഷത്തോടെ. തെലുങ്ക് ചിത്രത്തിന്റെ തമിഴ് ഡബ്ബിങ്ങിലൂടെയാണ് ശ്രിയ വീണ്ടും തമിഴ് ആരാധകര്‍ക്ക് മുന്നിലേയ്‌ക്കെത്തുന്നത്.
ശ്രിയയുടെ തെലുങ്ക് ചിത്രമായ പവിത്രയാണ് തമിഴിലേയ്ക്ക് ഡബ്ബ് ചെയ്ത് എത്താന്‍ പോകുന്നത്. എന്‍ പേയര്‍ പവിത്ര എന്നാണ് തമിഴില്‍ ചിത്രത്തിന്റെ പേര്.

ഗ്ലാമറുമായി ശ്രിയ ശരണ്‍ വീണ്ടും തമിഴിലേയ്ക്ക്
ചിത്രത്തില്‍ ഗ്ലാമറസായിട്ടാണ് ശ്രിയ അഭിനയിക്കുന്നത്.

ഗ്ലാമറുമായി ശ്രിയ ശരണ്‍ വീണ്ടും തമിഴിലേയ്ക്ക്
എന്‍ പേയര്‍ പവിത്രയില്‍ ശ്രിയയുടെ നായകനായി എത്തുന്നത് കൗശിക് ബാബുവാണ്.

ഗ്ലാമറുമായി ശ്രിയ ശരണ്‍ വീണ്ടും തമിഴിലേയ്ക്ക്
ചിത്രത്തില്‍ ശ്രിയ ശരണ്‍ കടുംവര്‍ണ്ണത്തിലുള്ള വസ്ത്രങ്ങളും ബ്രൈറ്റ് മേക്കപ്പുമായിട്ടാണ് എത്തുന്നത്.

ഗ്ലാമറുമായി ശ്രിയ ശരണ്‍ വീണ്ടും തമിഴിലേയ്ക്ക്
നായികാപ്രധാന്യമുള്ള ചിത്രമായിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്. ശ്രിയയുടെ ബോള്‍ഡ് വേഷമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ഗ്ലാമറുമായി ശ്രിയ ശരണ്‍ വീണ്ടും തമിഴിലേയ്ക്ക്
ചിത്രത്തില്‍ ശ്രിയ ഒരു ലൈംഗികത്തൊഴിലാളിയുടെ വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്.

ഗ്ലാമറുമായി ശ്രിയ ശരണ്‍ വീണ്ടും തമിഴിലേയ്ക്ക്
യഥാര്‍ത്ഥത്തില്‍ നടന്ന ഒരു കഥയെ ആധാരമാക്കിയാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.

ഗ്ലാമറുമായി ശ്രിയ ശരണ്‍ വീണ്ടും തമിഴിലേയ്ക്ക്
ശ്രിയ നായികയായി എത്തുന്ന ചിത്രത്തില്‍ റോജ, തനികെല്ല ഭരണി, സായ്കുമാര്‍, രവിബാബു തുടങ്ങിയ താരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്.

ഗ്ലാമറുമായി ശ്രിയ ശരണ്‍ വീണ്ടും തമിഴിലേയ്ക്ക്
എന്‍ പേയര്‍ പവിത്രയുടെ തെലുങ്ക് വേര്‍ഷന്‍ മികച്ച അഭിപ്രായം നേടിയ ചിത്രമാണ്.

Click it and Unblock the Notifications