രജനീകാന്തിനെ കാണാനായി ശ്രിയ ശരണ്‍ ദര്‍ബാര്‍ സെറ്റില്‍! ചിത്രം ഏറ്റെടുത്ത് ആരാധകര്‍
ശിവാജി എന്ന ചിത്രത്തില്‍ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിനൊപ്പം അഭിനയിച്ച താരമാണ് ശ്രിയ ശരണ്‍. ശങ്കര്‍ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ രജനിക്കൊപ്പം തന്നെ ശ്രേയയും തിളങ്ങിയിരുന്നു. ഗ്ലാമര്‍ വേഷങ്ങളിലൂടെ കൂടുതല്‍ തിളങ്ങിയ നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു ചിത്രം. ശിവാജി കഴിഞ്ഞ് നീണ്ട ഇടവേളയ്ക്ക് ശേഷം രജനിക്കൊപ്പമുളള ശ്രേയയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

സ്‌റ്റൈല്‍ മന്നന്റെ ഏറ്റവും പുതിയ സിനിമയായ ദര്‍ബാറിന്റെ സെറ്റില്‍ എത്തിയതായിരുന്നു നടി. ദര്‍ബാറിന്റെ മുംബൈയിലെ സെറ്റിലാണ് നടി എത്തിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തില്‍ രജനിക്കും ശ്രേയയ്ക്കും പുറമെ സംവിധായകന്‍ ഏആര്‍ മുരുഗദോസും ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നും ഒപ്പമുണ്ട്. അതേസമയം തന്നെ ശ്രിയാ ശരണ്‍ ദര്‍ബാറില്‍ അതിഥി വേഷത്തില്‍ എത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പേട്ടയ്ക്ക് ശേഷമാണ് രജനീകാന്തിന്റെ പുതിയ സിനിമ വരുന്നത്. ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താര നായികാ വേഷത്തിലെത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ അണിനിരക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ സ്റ്റിലുകള്‍ക്ക് മികച്ച സ്വീകാര്യതയായിരുന്നു സമുഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. വിജയുടെ സര്‍ക്കാര്‍ ഹിറ്റായ ശേഷമാണ് രജനീകാന്ത് ചിത്രവുമായി മുരുഗദോസ് എത്തുന്നത്.


Click it and Unblock the Notifications











