എല്ലാ ദിവസവും നിന്നെ സ്‌നേഹിക്കാന്‍ ഞാന്‍ പുതിയ കാരണം കണ്ടെത്തുകയാണ്; കാമുകനെ കുറിച്ച് ശ്രുതി ഹാസന്‍
നടന്‍ കമല്‍ ഹാസന്റെ മകള്‍ എന്നതിലുപരി തെന്നിന്ത്യയിലെ പ്രമുഖ നടിയാണ് ശ്രുതി ഹാസന്‍. തമിഴിലും തെലുങ്കിലുമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന ശ്രുതിയുടെ പ്രണയകഥ എല്ലാ കാലത്തും ചര്‍ച്ചയാവാറുണ്ട്. അമേരിക്കന്‍ തിയറ്റര്‍ ആര്‍ട്ടിസ്റ്റായ മൈക്കിള്‍ കോര്‍സലോയുമായി പ്രണയിച്ചിരുന്നെങ്കിലും ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് ഡൂഡിള്‍ ആര്‍ട്ടിസ്റ്റായ ശാന്തനു ഹസാരികയുമായി ശ്രുതി പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചു.
താന്‍ സിംഗിളായി തന്നെ തുടരുകയാണെന്നും ഇപ്പോള്‍ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ലെന്നുമൊക്കെ നടി സൂചിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ പ്രണയം ശക്തമാണെന്ന് തെളിയിച്ച് കൊണ്ടാണ് താരപുത്രി എത്തിയിരിക്കുന്നത്. ഏറ്റവും പുതിയതായി ശാന്തനുവിന്റെയും സുഹൃത്തുക്കളുടെയും കൂടെ രാത്രി ആഘോഷമാക്കി മാറ്റിയ പാര്‍ട്ടിയെ കുറിച്ചാണ് ശ്രുതി പറയുന്നത്. ഒപ്പം തന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം ശ്രുതി നന്ദി പറയുകയും ചെയ്തിരുന്നു. നടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

'ശാന്തനു ഹസാരിക നിന്നെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. ഇന്ന് എല്ലാവര്‍ക്കും കാണാനും ഇഷ്ടപ്പെടാനുമുള്ള മനോഹരമായ സൃഷ്ടിയാക്കിയത് നീയാണ്. എല്ലാ ദിവസവും ഞാന്‍ നിങ്ങളെ സ്‌നേഹിക്കാനും ബഹുമാനിക്കാനും പുതിയ കാരണങ്ങള്‍ കണ്ടെത്തുന്നു. നിങ്ങളുടെ സ്‌പെഷ്യല്‍ ആയിട്ടുള്ള സായാഹ്നത്തിന്റെ ഭാഗമാകാന്‍ എന്നെ അനുവദിച്ചതിന് നന്ദി മൈ ലവ്. എന്റെ ഹൃദയം നിറച്ച് കൊണ്ടുള്ള അതിശയകരമായ സംഗീതം പകര്‍ന്ന സംഗീതഞ്ജര്‍ക്ക് നന്ദി. സംഗീതവുമായി ശ്രുതിയുടെ കൂടെ ഉണ്ടായിരുന്നവരെ മെന്‍ഷന്‍ ചെയ്തും നടി നന്ദി പറഞ്ഞിരുന്നു.

ആദ്യമായി നിങ്ങളുടെ കൂടെ സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് വളരെ മികച്ചതായി തോന്നി. എനിക്ക് എക്കാലത്തെയും മികച്ച സമയമാണ് ലഭിച്ചത്. സഹോദരി കൂടിയായ അക്ഷര ഹാസനോടും പപ്പയോടും ഞങ്ങള്‍ക്ക് വേണ്ടി ഉണ്ടായിരുന്നതിനും ഞങ്ങള്‍ ആവശ്യപ്പെട്ടില്ലെങ്കിലും ഞങ്ങളുടെ ചിയര്‍ ലീഡര്‍ ആയതിനും നന്ദി. എന്നുമാണ് ശ്രുതി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ശാന്തനുവിന്റെ ചിത്രങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളുടെ കൂടെയുള്ള ചിത്രങ്ങളും ശ്രുതി പാട്ട് പാടുന്ന ഫോട്ടോസും വീഡിയോയുമെല്ലാം പങ്കുവെച്ചിരുന്നു.

നിരവധി പേരാണ് താരപുത്രിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തുന്നത്. കൂട്ടത്തില്‍ പ്രമുഖ നടിയും ശ്രുതിയുടെ ബന്ധുവുമായ സുഹാസിനി ഹാസനുമുണ്ട്. 'ഞങ്ങളുടെ ടാലന്റ്ഡ് കുട്ടിയാണ് പൊന്നു. ശാന്തനുവിനും ആശംസകള്‍' എന്നുമാണ് സുഹാസിനി കമന്റില്‍ പറയുന്നത്. താങ്ക്യൂ അക്ക എന്ന മറുപടിയും ശ്രുതി നല്‍കി. അതേ സമയം 'ഐ ലവ് യു മൈ ചിക്കു പെണ്ണേ' എന്നാണ് ശാന്തനു കമന്റിട്ടിരിക്കുന്നത്. അതിന് താഴെ നടി ലവ് കമന്റ് കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനൊപ്പം ശ്രുതിയുടെ സഹോദരിയും നടിയുമായ അക്ഷര ഹാസനും കമന്റിട്ടിരുന്നു. 'എത്ര മനോഹരമായൊരു രാത്രി ആയിരുന്നു അത്. നിങ്ങളെല്ലാവരും നിങ്ങളുടെ കഴിവും ആത്മാര്‍ത്ഥമായ കലയും കൊണ്ട് ഞങ്ങളുടെ ഹൃദയത്തെ സമ്പന്നമാക്കി. സൂപ്പര്‍ ഡപ്പര്‍ നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. ഉയര്‍ച്ച തുടരൂ സുഹൃത്തുക്കളേ, നിങ്ങള്‍ക്ക് സാധിക്കുന്നതിനും നേടി എടുക്കുന്നതിനും പരിധിയില്ല. നിങ്ങളെ എനിക്ക് വളരെ ഇഷ്ടമായി എന്നുമാണ് അക്ഷര പറഞ്ഞത്.
Recommended Video
ശ്രുതിയുടെ പോസ്റ്റ് വായിക്കാം


Click it and Unblock the Notifications