»   » തടിച്ചിപ്പാറുവായി ശ്രുതി ഹസന്‍.. സിനിമയില്ലാതെ വീട്ടിലിരുന്ന് തടിച്ചതാണെന്ന് ആരാധകര്‍!

തടിച്ചിപ്പാറുവായി ശ്രുതി ഹസന്‍.. സിനിമയില്ലാതെ വീട്ടിലിരുന്ന് തടിച്ചതാണെന്ന് ആരാധകര്‍!

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശ്രുതി ഹസന്‍. ഉലകനായകന് പിന്നാലെ സിനിമയിലേക്കെത്തിയ താരപുത്രിയോട് വല്ലാത്ത ഇഷ്ടമുണ്ട് ആരാധകര്‍ക്ക്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന സംഘമിത്രയില്‍ നിന്നും ശ്രുതിയെ പുറത്താക്കിയത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. ചിത്രത്തില്‍ അഭിനയിക്കുന്നതിനായുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടയിലാണ് താരത്തെ ഈ ചിത്രത്തില്‍ നിന്നും പുറത്താക്കിയത്.

ഒന്നുകില്‍ ക്യാമറാമാനെ മാറ്റണം അല്ലെങ്കില്‍ എന്നെ, ഷാജി കൈലാസിന് മോഹന്‍ലാല്‍ നല്‍കിയ വെല്ലുവിളി!

സംഘമിത്രയില്‍ നിന്നും പുറത്താക്കിയതിനെക്കുറിച്ച് താരം കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും താരം ഒഴിഞ്ഞുമാറുകയായിരുന്നു പതിവ്. ആരാധകരെയായിരുന്നു ഈ സംഭവം വല്ലാതെ വേദനിപ്പിച്ചത്. അതിന് ശേഷം വീട്ടിലിരുന്ന താരപുത്രി വല്ലാതെ തടിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പാപ്പരാസികളാണ് ഇത്തരമൊരു കണ്ടെത്തലുമായി രംഗത്ത് വന്നിട്ടുള്ളത്.

ശ്രുതി ഹസന്റെ പുതിയ ലുക്ക്

താരപുത്രി ശ്രുതി ഹസന്റെ പുതിയ ലുക്കിനെക്കുറിച്ചാണ് തമിഴകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. അടുത്തിടെ ഒരു ഉദ്ഘാടന ചടങ്ങിന് എത്തിയപ്പോഴുള്ള താരത്തിന്‍രെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

സ്ലിം ബ്യൂട്ടിയല്ല ഇപ്പോള്‍

സ്ലിം ബ്യൂട്ടിയായിരുന്ന ശ്രുതി ഹസന് ആരാധകര്‍ ഏറെയാണ്. എന്നാല്‍ ഇപ്പോള്‍ തടിവെച്ചിരിക്കുകയാണ്. പാപ്പരാസികളാണ് പുതിയ ചിത്രവുമായി എത്തിയിട്ടുള്ളത്. താരം പങ്കെടുത്ത ഉദ്ഘാടന ചടങ്ങിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

സംശയത്തോടെ ആരാധകര്‍

പുതിയ ചിത്രത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണോ താരമെന്നുള്ള സംശയമാണ് ആരാധകര്‍ പങ്കുവെക്കുന്നത്. സംഘമിത്രയില്‍ നിന്നും പുറത്തായതിന് ശേഷം താരം മറ്റ് പ്രൊജക്ടുകള്‍ ഏറ്റെടുത്തിട്ടുണ്ടോയെന്ന സംശയവും ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്.

വിഷമം കാരണം

എന്നാല്‍ സംഘമിത്രയില്‍ നിന്നും പുറത്താക്കിയതിന്റെ വിഷമം കാരണം വീട്ടിലിരുന്ന് തടി വെച്ചതാണ് താരമെന്നുള്ള തരത്തിലും പറയുന്നുണ്ട്. എന്തായാലും താരത്തിന്റെ പുതിയ കോലത്തില്‍ ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.

കമല്‍ഹസന്റെ രാഷ്ട്രീയപ്രവേശത്തെക്കുറിച്ച്

കമല്‍ഹസന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന തരത്തില്‍ നേരത്തെയും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ശ്രുതിയോട് ചോദിച്ചപ്പോള്‍ അച്ഛന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നായിരുന്നു താരപുത്രിയുടെ മറുപടി.

ശ്രുതി ഹസന്റെ നിലപാട്

കമല്‍ഹസന് പൂര്‍ണ്ണ പിന്തുണ നല്‍കുകയാണ് ശ്രുതി. ഏതൊരു കാര്യം ചെയ്യുമ്പോഴും വളരെ സത്യസന്ധതയോടെയും അര്‍പ്പണ ബോധത്തോടെയുമാമഅ അദ്ദേഹം ചെയ്യുന്നതെന്നും ശ്രുതി പറയുന്നു.

English summary
Shruthi Haasan latest photo getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam