അച്ഛനും അമ്മയും പിരിയുമ്പോള്‍ സങ്കടം ഇല്ലായിരുന്നു, കാരണം... വെളിപ്പെടുത്തലുമായി ശ്രുതി ഹാസൻ

തെന്നിന്ത്യൻ സിനിമാ ലോകത്ത് കൈനിറയെ ആരാധകരുള്ള താരപുത്രിയാണ് ശ്രുതി ഹാസൻ. നടൻ കമൽ ഹാസന്റെയും നടി സരികയുടേയും മൂത്ത മകളാണ് ശ്രുതി. അഭിനേത്രി എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ് താരം. ഗായികയായിട്ടായിരുന്നു ആദ്യം കരിയർ ആരംഭിച്ചത്. പിന്നീടാണ് അഭിനയത്തിൽ ചുവട് വയ്ക്കുന്നത്. 2000 ൽ പുറത്തു വന്ന ഹേയ് റാം ആണ് ശ്രുതിയുടെ ആദ്യ ചിത്രം . പിന്നീട് ഹിന്ദി,തിമിഴ്, തെലുങ്ക്, കന്നഡ എന്നീ ചിത്രങ്ങളിൽ സജീവമാകുകയായിരുന്നു.

shruthi-kamal haasan-sarika

ഇപ്പോഴിത മാതാപിതാക്കളുടെ വിവാഹമോചനത്തെ കുറിച്ച് മനസ് തുറക്കുകയാണ് ശ്രുതി. അച്ഛനമ്മമാരുടെ വിവാഹമോചനം കുട്ടിയെന്ന് നിലയിൽ തനിക്ക് നിരാശ സൃഷ്ടിച്ചില്ലെന്നാണ് ശ്രുതി പറയുന്നത്. സൂം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടു പേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ തനിക്ക് ആവേശമാണ് തോന്നിയതെന്നും താരം പറയുന്നുണ്ട്. ശ്രുതിയുടെ വാക്കുകൾ ഇങ്ങനെ...

അച്ഛനും അമ്മയും പിരിഞ്ഞതിൽ കുട്ടി എന്ന നിലയിൽ തനിക്ക് സങ്കടം ഉണ്ടായിരുന്നില്ല. രണ്ടു വ്യക്തികള്‍ക്ക് ഒരുമിച്ച് പോകാന്‍ സാധിക്കില്ലെങ്കില്‍ പരസ്പര സമ്മതത്തോടെ പിരിയുന്നതല്ലേ നല്ലത്. അവര്‍ വേര്‍പിരിഞ്ഞതില്‍ എനിക്ക് സന്തോഷമായിരുന്നു. രണ്ടു പേരും സ്വതന്ത്ര വ്യക്തികളായി ജീവിക്കുന്നതില്‍ എനിക്ക് ആവേശമാണ് തോന്നിയത്. ഞാന്‍ എന്റെ അച്ഛനോട് കൂടുതല്‍ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നു. മാതാപിതാക്കള്‍ എന്ന നിലയില്‍ രണ്ടുപേരും അവരുടെ കടമകള്‍ കൃത്യമായി ചെയ്യുന്നു. അവര്‍ ഒരുമിച്ച് ഉണ്ടായിരുന്നതിനേക്കാള്‍ നല്ല ജീവിതമാണ് ഇപ്പോള്‍ ഇരുവരും നയിക്കുന്നത്'- ശ്രുതി ഹാസൻ അഭിമുഖത്തിൽ പറഞ്ഞു.

Recommended Video

Kamal Hassan wishes for Pinarayi govt | FilmiBeat Malayalam

16 വർഷത്തെ ദാമ്പത്തിക ജീവിതത്തിന് ശേഷമാണ് കമൽ ഹൗസനും സരികയും വിവാഹമോചിതരാകുന്നത്. 2004 ൽ ആയിരുന്നു ഇവർ ഔദ്യോഗികമായി വിവാഹ മോചനം നേടിയത്. ശ്രുതി ഹാസനെ കൂടാതെ അക്ഷര ഹാസൻ എന്നൊരു മകൾ കൂടി ഇവർക്കുണ്ട്. സിനിമയിൽ സജീവമാണ് അക്ഷരയും. അച്ഛൻ കമൽ ഹാസനും കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് ഇവർക്കുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X